'ഞങ്ങൾ യാത്ര തുടരട്ടെ'; കെഎസ്ആർടിസി യാത്രയുടെ ഹൃദയസ്പർശിയായ ദൃശ്യാനുഭവവുമായി മോഹന്‍ലാല്‍; ഹ്രസ്വചിത്രം പൂര്‍ത്തിയായി

മലയാളിയുടെ ഗൃഹാതുരത്വത്തിന്റെ അടയാളമായ കെഎസ്ആര്‍ടിസിയെ ഇന്നത്തെ യുവതലമുറയ്ക്കും പ്രചോദനകരമായ രീതിയില്‍ അവതരിപ്പിച്ച്, പൊതുഗതാഗതത്തിന്റെ വിശ്വാസ്യതയും സാമൂഹിക ഉത്തരവാദിത്വവും മാനവികതയും അടയാളപ്പെടുത്തുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്
mohanlal
mohanlal
Updated on
1 min read

തിരുവനന്തപുരം: തിരുവനന്തപുരം: തലമുറകളായി മലയാളിയുടെ ജീവിതവുമായി ചേര്‍ന്നുനില്‍ക്കുന്ന ഒരു യാത്രാനുഭവത്തിന്റെ കഥയാണ് കെഎസ്ആര്‍ടിസി. ആ യാത്രയുടെ ആത്മാവിനെയും ഗൃഹാതുരത്വത്തെയും പുതുതലമുറയിലേക്ക് എത്തിക്കുവാനായി കെഎസ്ആര്‍ടിസിയുടെ ഗുഡ് വില്‍ അംബാസഡറായി മലയാളിയുടെ പ്രിയതാരം മോഹന്‍ലാല്‍ എത്തുന്നു.

mohanlal
സംഘടിത ന്യൂനപക്ഷത്തിന്റെ അതിക്രമം; മറ്റ് സംസ്ഥാനങ്ങള്‍ ഇതിനൊക്കെ അപ്പുറത്തേക്ക് വളര്‍ന്നു; പണിമുടക്കിനെതിരെ ശശി തരൂര്‍

പ്രിയദര്‍ശന്‍ സംവിധാനം നിര്‍വഹിച്ച് മോഹന്‍ലാല്‍ അഭിനയിക്കുന്ന കെഎസ്ആര്‍ടിസിയുടെ ഹ്രസ്വചലച്ചിത്രത്തിന്റെ ചിത്രീകരണം വിജയകരമായി പൂര്‍ത്തിയായി. ഇന്ത്യന്‍ സിനിമയിലെ രണ്ട് മഹാരഥന്മാരുടെ സൃഷ്ടിപരമായ സംഗമത്തിലൂടെ കെഎസ്ആര്‍ടിസി യാത്രകളുടെ ഹൃദയസ്പര്‍ശിയായ അനുഭവങ്ങള്‍ ദൃശ്യഭാഷയില്‍ അവതരിപ്പിക്കുന്നതാണ് ഈ ഹ്രസ്വചലച്ചിത്രം.

mohanlal
'ആരായാലും സെല്‍ഫി എടുക്കാന്‍ നോക്കും, ഞാന്‍ ഒരിക്കല്‍ ആവേശം മൂത്ത് പോയതാ...'

മലയാളിയുടെ ഗൃഹാതുരത്വത്തിന്റെ അടയാളമായ കെഎസ്ആര്‍ടിസിയെ ഇന്നത്തെ യുവതലമുറയ്ക്കും പ്രചോദനകരമായ രീതിയില്‍ അവതരിപ്പിച്ച്, പൊതുഗതാഗതത്തിന്റെ വിശ്വാസ്യതയും സാമൂഹിക ഉത്തരവാദിത്വവും മാനവികതയും അടയാളപ്പെടുത്തുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്. ഓര്‍മ്മകളിലൂടെ സഞ്ചരിക്കുന്നതും, നാളെയിലേക്കുള്ള പ്രതീക്ഷകള്‍ പങ്കുവെയ്ക്കുന്നതുമായ കെഎസ്ആര്‍ടിസി യാത്രയുടെ ഒരു ഹൃദയസ്പര്‍ശിയായ ദൃശ്യാനുഭവം ഉടനെത്തുമെന്ന് കെഎസ്ആര്‍ടിസി അറിയിച്ചു.

Summary

Mohanlal brings a heartwarming visual experience of KSRTC travel; Short film completed

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com