Bhadran, V D Satheesan ഫെയ്സ്ബുക്ക്
Kerala

'ജനാധിപത്യത്തിന്റെ മുഖത്ത് ഉരുക്കിയ ടാർ ഒഴിക്കുന്ന പോലാവും, അർഹനായവനെ അനർഹനാക്കരുത്'; സതീശനെ പിന്തുണച്ച് ഭദ്രൻ

പോർമുഖത്ത് നിന്ന് പടവെട്ടിയവനെ കോൺ​ഗ്രസ് തന്നെ വനവാസത്തിന് വിടരുതേ

Author : സമകാലിക മലയാളം ഡെസ്ക്

കോൺഗ്രസിൽ നടക്കുന്ന മുഖ്യമന്ത്രി ചർച്ചകളിൽ നിലപാട് വ്യക്തമാക്കി സംവിധായകൻ ഭദ്രൻ. കേരളത്തിന്റെ ഇപ്പോഴത്തെ സാഹചര്യത്തിൽ കോൺഗ്രസിനെ ജയിപ്പിച്ച ജനം, വി ഡി സതീശനെ തന്നെയാണ് മുഖ്യമന്ത്രിയായി കാണാൻ ആഗ്രഹിക്കുന്നതെന്ന് ഭദ്രൻ പറയുന്നു.

അർഹനായവനെ അനർഹനാക്കരുതെന്നും അങ്ങനെ ചെയ്താൽ അത് വലിയൊരു ഒരു രാഷ്ട്രീയ വിഡ്ഢിത്തം ആയി തീരുമെന്നും ഭദ്രൻ ഫെയ്സ്ബുക്കിൽ കുറിച്ചു. "ഹൈക്കമാൻഡിനോട് ഒരു അഭ്യർത്ഥന, പോർമുഖത്ത് നിന്ന് പടവെട്ടിയവനെ കോൺ​ഗ്രസ് തന്നെ വനവാസത്തിന് വിടരുതേ! അത് ഉണ്ടാക്കുന്ന ആഘാതം, ജനാധിപത്യത്തിന്റെ മുഖത്ത് ഉരുക്കിയ ടാർ ഒഴിക്കുന്ന പോലാവും.

രമേശിന്റെയും കെ സി വേണുഗോപാലിന്റെയും മികവുകൾക്കു നേരെ കണ്ണിറുക്കുകയല്ല. കേരളത്തിന്റെ ഇപ്പോഴത്തെ സാഹചര്യത്തിൽ കോൺഗ്രസ്സിനെ ജയിപ്പിച്ച ജനം, വി ഡി സതീശനെ തന്നെയാണ് മുഖ്യമന്ത്രിയായി കാണാൻ ആഗ്രഹിക്കുന്നത് എന്ന് തിരിച്ചറിയണം. അർഹനായവനെ അനർഹനാക്കരുത് ! അത് വലിയ ഒരു രാഷ്ട്രീയ വിഡ്ഢിത്തം ആയി തീരും"- ഭദ്രൻ കുറിച്ചു.

നേരത്തെ നടൻ സിദ്ദിഖും വി ഡി സതീശന് പിന്തുണയറിയിച്ച് രം​ഗത്തെത്തിയിരുന്നു. സതീശൻ എന്ന നേതാവിനെ അല്ലാതെ രാഹുൽ ഗാന്ധിയെപ്പോലും മുഖ്യമന്ത്രിയായി സങ്കൽപ്പിക്കാൻ തങ്ങൾക്കാവില്ലെന്നാണ് സിദ്ദിഖ് പറഞ്ഞത്.

ഒരു സാമുദായിക നേതാക്കളുടെയും തിണ്ണ നിരങ്ങാത്ത, ഒരാളുടെയും ഭീഷണിക്കു വഴങ്ങാത്ത, ഒരു നിലപാടെടുത്താൽ അതിൽ ഉറച്ചു നിൽക്കുന്ന, മതനിരപേക്ഷത ഉയർത്തിപ്പിടിക്കുന്ന ഒരേ ഒരു നേതാവാണ് സതീശനെന്നും സിദ്ദിഖ് പറയുന്നു. അതേസമയം ഞായറാഴ്ചയോടെ മുഖ്യമന്ത്രിയെ പ്രഖ്യാപിക്കാനായേക്കുമെന്നാണ് പാർട്ടിയുടെ പ്രതീക്ഷ.

Director Bhadran support V D Satheesan.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കോണ്‍ഗ്രസില്‍ ഒരു സതീശന്‍ മാത്രമല്ല, ഒരുപാട് സതീശന്മാരുണ്ട്; മുഖ്യമന്ത്രി സ്ഥാനത്തേക്ക് രഹസ്യ ഫോര്‍മുല നല്‍കി: കെ സുധാകരന്‍

'ഇതെന്താ മാർക്കോ യൂണിവേഴ്സ് ആണോ ?'; 'കാട്ടാളനി'ലെ സിദ്ദിഖിന്റെ കാരക്ടർ ലുക്ക് പുറത്ത്

മമിതാ ബൈജു-സംഗീത് പ്രതാപ് ചിത്രം ആരംഭിച്ചു; സംവിധാനം ഡിനോയ് പൗലോസ്

അധികാരത്തിന്റെ ചതുരംഗക്കളം; പ്രത്യയശാസ്ത്രങ്ങൾ പോരാടിയ ബംഗാളിന്റെ ചോരമണക്കുന്ന രാഷ്ട്രീയ ചരിത്രം

വെയിലത്ത് കയ്യിൽ കരുതാം സ്കാഫ്, വേനൽക്കാലത്ത് മുടിയുടെ സംരക്ഷണം ഇങ്ങനെ

SCROLL FOR NEXT