ശാരദാ മുരളീധരന്‍, മുഹമ്മദ് വൈ സഫറുള്ള 
Kerala

ഐഎഎസ് തലപ്പത്ത് അഴിച്ചുപണി; ശാരദാ മുരളീധരന്‍ ആസൂത്രണ സാമ്പത്തിക കാര്യവകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറി

അര്‍ജുന്‍ പാണ്ഡ്യനെ ചീഫ് സെക്രട്ടറിയുടെ സ്പെഷ്യല്‍ ഓഫീസറായി നിയമിച്ചു.

സമകാലിക മലയാളം ഡെസ്ക്

തിരുവന്തപുരം: സംസ്ഥാനത്ത് ഐഎഎസ് തലപ്പത്ത് അഴിച്ചുപണി. തദ്ദേശ സെക്രട്ടറി ശാരദ മുരളീധരനെ പ്ലാനിങ് ആന്‍ഡ് എക്കണോമിക് അഫയേഴ്സിലേക്ക് മാറ്റി. കൊച്ചി സബ് കലക്ടര്‍ വിഷ്ണുരാജിനെ പൊതുമരാമത്ത് വകുപ്പ് സ്പെഷ്യല്‍ സെക്രട്ടറിയായി നിയമിച്ചു.

അര്‍ജുന്‍ പാണ്ഡ്യനെ ചീഫ് സെക്രട്ടറിയുടെ സ്പെഷ്യല്‍ ഓഫീസറായി നിയമിച്ചു. പ്ലാനിങ്ങ് ആന്റ് എക്കണോമിക് അഫയേഴ്സ് സെക്രട്ടറി പുനീത് കുമാറിനും മാറ്റം നല്‍കിയിട്ടുണ്ട്. പെരിന്തല്‍മണ്ണ സബ് കലക്ടര്‍ ശ്രീധന്യാ സുരേഷ് രജിസ്ട്രേഷന്‍ വകുപ്പ് ഐജി ആയാണ് നിയമിച്ചത്.  മുഹമ്മദ് വൈ സഫറുള്ളയെ തദ്ദേശ വകുപ്പ് പ്രത്യേക സെക്രട്ടറിയായും നിയമിച്ചു.

ഡി  ആര്‍ മേഘശ്രീയെ പട്ടികവര്‍ഗ വികസന വകുപ്പ് ഡയറക്ടറായും അര്‍ജുന്‍ പാണ്ഡ്യനെ ചീഫ് സെക്രട്ടറിയുടെ സ്റ്റാഫ് ഓഫിസറായും ആര്‍ ശ്രീലക്ഷ്മിയെ ജിഎസ്ടി ജോയിന്റ് കമ്മിഷണറായും നിയമിച്ചു. പി വിഷ്ണു രാജിനെ പൊതുമരാമത്ത് വകുപ്പ് ഡെപ്യൂട്ടി സെക്രട്ടറിയായി നിയമിച്ചു. വി ചെല്‍സാസിനിയെ കൊച്ചിന്‍ കോര്‍പറേഷന്‍ സെക്രട്ടറിയായും രാഹുല്‍ കൃഷ്ണ ശര്‍മയെ ഹൗസിങ് കമ്മിഷണറായും ഡി ധര്‍മശ്രീയെ ഭൂഗര്‍ഭജല വകുപ്പ് ഡയറക്ടറായും നിയമിച്ചു. 

ഈ വാർത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കോണ്‍ഗ്രസും ലീഗും ചേര്‍ന്ന് ധ്രുവീകരണത്തിന് ശ്രമിച്ചു; 'പോറ്റിയേ കേറ്റിയേ' ഗാനത്തിനെതിരെ സിപിഎം പരാതി നല്‍കും

ഒരു ദിവസം എത്ര കാപ്പി വരെ ആകാം

'കടുവയെ വച്ച് വല്ല ഷോട്ടും എടുക്കുന്നുണ്ടെങ്കിൽ വിളിക്കണം, ഞാൻ വരാം'; രാജമൗലിയോട് ജെയിംസ് കാമറൂൺ

വിസി നിയമനത്തിന് പിന്നാലെ കേരള സര്‍വകലാശാല രജിസ്റ്റര്‍ കെഎസ് അനില്‍കുമാറിനെ സ്ഥലം മാറ്റി

ബുര്‍ഖ ധരിക്കാതെ പുറത്തിറങ്ങി;ഭാര്യയെയും രണ്ട് പെണ്‍മക്കളേയും കൊന്ന് കക്കൂസ് കുഴിയിലിട്ട് യുവാവ്

SCROLL FOR NEXT