പ്രതീകാത്മക ചിത്രം 
Kerala

ആലപ്പുഴയില്‍ അയല്‍വാസികള്‍ തമ്മില്‍ തര്‍ക്കം; ഗൃഹനാഥന്‍ കുത്തേറ്റു മരിച്ചു, 22കാരി കസ്റ്റഡിയില്‍

മണ്ണഞ്ചേരിയില്‍ അയല്‍വാസികള്‍ തമ്മിലുണ്ടായ തര്‍ക്കത്തിനിടെ കുത്തേറ്റ ഗൃഹനാഥന്‍ മരിച്ചു

Author : സമകാലിക മലയാളം ഡെസ്ക്

ആലപ്പുഴ: മണ്ണഞ്ചേരിയില്‍ അയല്‍വാസികള്‍ തമ്മിലുണ്ടായ തര്‍ക്കത്തിനിടെ കുത്തേറ്റ ഗൃഹനാഥന്‍ മരിച്ചു. മണ്ണഞ്ചേരി പനയ്ക്കല്‍ പട്ടാട്ടുചിറ കുഞ്ഞുമോന്‍ (48) ആണ് മരിച്ചത്. സംഭവത്തില്‍  22കാരിയെ പൊലീസ് കസ്റ്റഡിയിലെടുത്തു.

സംഘര്‍ഷത്തില്‍ പരിക്കേറ്റ കുഞ്ഞുമോന്റെ ഭാര്യ ബിന്ദു (45), മകള്‍ നയന (19) എന്നിവര്‍ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്. ഞായറാഴ്ച രാത്രി പതിനൊന്നോടെയാണ് സംഭവം.

ബഹളംകേട്ട് നാട്ടുകാര്‍ ഓടിയെത്തിയപ്പോഴേക്കും കുത്തേറ്റ് വീടിന്റെ മുന്നില്‍ കിടക്കുന്ന കുഞ്ഞുമോനെയാണ് കണ്ടത്. ബിന്ദുവിന്റെ നെഞ്ചിലും നയനയുടെ കൈക്കും കുത്തേറ്റിട്ടുണ്ട്. മണ്ണഞ്ചേരി ഇന്‍സ്പെക്ടര്‍ രവി സന്തോഷിന്റെ നേതൃത്വത്തില്‍ അന്വേഷണം തുടങ്ങി.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

രാഹുൽ ഗാന്ധിക്കും കെപിസിസിക്കും സുപ്രീം കോടതി നോട്ടീസ്; കോടതിയലക്ഷ്യത്തിൽ തൽക്കാലം നടപടിയില്ല

പ്രണയക്കെണിയിൽ വീഴരുത്; 'മാട്രിമോണിയൽ സ്കാം' തിരിച്ചറിയാം

20 രൂപയ്ക്ക് ഫ്‌ളേവേഡ് മില്‍ക്ക്; പാല്‍ വിപണിയിലും പിടിമുറുക്കാന്‍ അംബാനി, 'ജോയ് ലാന്‍ഡ്' മില്‍മയ്ക്ക് ഭീഷണിയാകുമോ?

പഞ്ചസാരയ്ക്ക് പകരം എന്ത് കഴിക്കാം? ആരോഗ്യകരമായ 5 ബദലുകൾ

'ഫുള്‍ടോസ് എറിയുന്നത് നിര്‍ത്തിയിട്ട് പിച്ചിനെ കുറ്റപ്പെടുത്തൂ'; ബൗളര്‍മാരെ വിമര്‍ശിച്ച് ഗാവസ്‌കര്‍