dispute over cooking bitter gourd, maharashtra man allegedly killed mother, Police registerd case AI image
Kerala

പാവയ്ക്ക കറിവച്ചത് ഇഷ്ടമായില്ല; മകന്‍ അമ്മയെ കൊലപ്പെടുത്തി

മദ്യലഹരിയിലാണ് സുമിത്ര പെത്കുലെ എന്ന 65കാരിയെ മകന്‍ ജഗദീഷ് പെത്കുലെ (37) മര്‍ദിച്ച് കൊന്നത്

സമകാലിക മലയാളം ഡെസ്ക്

മുംബൈ: പാവയ്ക്ക വിഭവമുണ്ടാക്കിയതിന് മകന്‍ അമ്മയെ കൊലപ്പെടുത്തി. മഹാരാഷ്ട്രയിലെ ചന്ദ്രപൂര്‍ ജില്ലയിലാണ് സംഭവം. മദ്യലഹരിയിലാണ് സുമിത്ര പെത്കുലെ എന്ന 65കാരിയെ മകന്‍ ജഗദീഷ് പെത്കുലെ (37) മര്‍ദിച്ച് കൊന്നത്. ഇയാളെ പൊലീസ് അറസ്റ്റ് ചെയ്തു.

ജഗദീഷിന്റെ അമിതമദ്യപാന ശീലം മൂലം രണ്ട് മാസം മുമ്പ് ഭാര്യ വീടുവിട്ട് പോയിരുന്നു. ഇതിന് പിന്നാലെ അമ്മയ്ക്കൊപ്പം തറവാട് വീട്ടിലായിരുന്നു ജഗദീഷ് താമസിച്ചിരുന്നത്. സംഭവ ദിവസവും മദ്യപിച്ചെത്തിയ ജഗദീഷ്, അമ്മയുമായി വഴക്കുണ്ടാക്കി. തനിക്ക് ഇഷ്ടമല്ലാത്ത പാവയ്ക്ക എന്തിനാണ് ഇത് പാചകം ചെയ്തതെന്നും ചോദിച്ചായിരുന്നു വഴക്ക്. തുടര്‍ന്ന് ജഗദീഷ് അമ്മയെ ക്രൂരമായി മര്‍ദിച്ചു. മകന്റെ മര്‍ദനമേറ്റ അമ്മ സംഭവ സ്ഥലത്ത് തന്നെ മരിച്ചു.

അമ്മയെ കൊലപ്പെടുത്തിയെന്ന് ഇയാള്‍ അയല്‍വാസികളോട് പറഞ്ഞെങ്കിലും മദ്യപിച്ച് പറയുകയായിരിക്കുമെന്നാണ് അവര്‍ കരുതിയത്. അതിനാല്‍ ആദ്യം അവഗണിക്കുകയായിരുന്നു. സംശയം തോന്നിയ ചിലരാണ് പൊലീസില്‍ വിവരമറിയിച്ചത്. തുടര്‍ന്ന് പൊലീസ് എത്തി പ്രതിയെ അറസ്റ്റ് ചെയ്തു. പാവയ്ക്ക വിഭവവുമായി ബന്ധപ്പെട്ട തര്‍ക്കമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നും കേസ് രജിസ്റ്റര്‍ ചെയ്ത് തുടര്‍ നടപടികളും അന്വേഷണവും ആരംഭിച്ചതായും പൊലീസ് അറിയിച്ചു.

dispute over cooking bitter gourd, maharashtra man allegedly killed mother, Police registerd case

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ആ 13,300 കോടി ഡോളര്‍ എന്തുചെയ്യും?, അമേരിക്ക റീഫണ്ട് നല്‍കുമോ?; സുപ്രീംകോടതി വിധിക്ക് പിന്നാലെ സര്‍വ്വത്ര ആശയക്കുഴപ്പം

'കളിക്കാരുടെ ലോകകപ്പ് സ്വപ്‌നം ഒറ്റ സെക്കൻഡിൽ തകർത്ത പെരും നുണയനാണ് അയാള്‍'

ആറ്റുകാല്‍ പൊങ്കാല മാര്‍ച്ച് 3ന്; ഐതീഹ്യം എന്ത്?, എങ്ങനെ വ്രതം എടുക്കാം?

കൂൺ പെട്ടന്ന് കേടാകുന്നതിന് പരിഹാരം ഇതാ

വെള്ളം കുടിക്കുന്നതിൽ പിശുക്ക് വേണ്ട, ഷു​ഗർ കൺട്രോളിലാക്കാൻ പ്രധാനം

SCROLL FOR NEXT