ഫയല്‍ ചിത്രം 
Kerala

ഇന്ന് എല്ലാ ജില്ലകളിലും കോവിഡ് കേസുകൾ 1000ത്തിൽ താഴെ; കണക്കുകൾ ഇങ്ങനെ 

തൃശൂർ, എറണാകുളം, തിരുവനന്തപുരം ജില്ലകളിലാണ് കൂടുതൽ കോവിഡ് കേസുകൾ 

Author : സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് ഏറ്റവും കൂടുതൽ കോവിഡ് കേസുകൾ തൃശൂർ, എറണാകുളം, തിരുവനന്തപുരം ജില്ലകളിൽ. തൃശൂർ 998, എറണാകുളം 975, തിരുവനന്തപുരം 953 എന്നിങ്ങനെയാണ് ഇവിടങ്ങളിൽ ഇന്ന് വൈറസ് ബാധ സ്ഥിരീകരിച്ചവരുടെ എണ്ണം. കോഴിക്കോട് 746, കോട്ടയം 627, കൊല്ലം 604, കണ്ണൂർ 446, മലപ്പുറം 414, പത്തനംതിട്ട 377, ഇടുക്കി 365, പാലക്കാട് 345, ആലപ്പുഴ 303, വയനാട് 271, കാസർഗോഡ് 131 എന്നിങ്ങനേയാണ് മറ്റു ജില്ലകളിൽ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്.

ഇന്ന് രോഗം സ്ഥിരീകരിച്ചവരിൽ 44 പേർ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 7162 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 278 പേരുടെ സമ്പർക്ക ഉറവിടം വ്യക്തമല്ല. 71 ആരോഗ്യ പ്രവർത്തകർക്കാണ് രോഗം ബാധിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 73,157 സാമ്പിളുകളാണ് പരിശോധിച്ചത്. 

രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 10,773 പേർ രോഗമുക്തി നേടി. ഇതോടെ 87,593 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. 47,39,270 പേർ ഇതുവരെ കോവിഡിൽ നിന്നും മുക്തി നേടി.കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 74 മരണങ്ങളാണ് കോവിഡ്-19 മൂലമാണെന്ന് ഇന്ന് സ്ഥിരീകരിച്ചത്. ഇതോടെ ആകെ മരണം 26,865 ആയി.

പ്രതിവാര ഇൻഫെക്ഷൻ പോപ്പുലേഷൻ റേഷ്യോ (WIPR) പത്തിന് മുകളിലുള്ള 158 തദ്ദേശ സ്വയംഭരണ പ്രദേശങ്ങളിലായി 211 വാർഡുകളാണുള്ളത്. ഇവിടെ കർശന നിയന്ത്രണമുണ്ടാകും.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

45,000 ടൺ എൽപിജി; പ്രതിസന്ധിക്കിടെ ഹോർമുസ് കടന്ന് 'സർവ് ശക്തി' ഇന്ത്യയിലേയ്ക്ക് എത്തുന്നു

തുടരെ അര്‍ധ സെഞ്ച്വറി, കത്തും ഫോം തുടര്‍ന്ന് ഋതുരാജ്; രണ്ടാം 'എല്‍ ക്ലാസിക്കോ'യിലും മുംബൈ വീണു

കുറിഞ്ഞി ഓർത്തഡോക്സ് പള്ളിയിൽ സംഘർഷം; ഇരു വിഭാ​ഗങ്ങൾ ഏറ്റുമുട്ടി, 3 പേർക്ക് പരിക്ക്; സ്ഥലത്ത് പൊലീസിനെ വിന്ന്യസിച്ചു

അന്ന് സെഞ്ച്വറി, ഇന്ന് 11 റണ്‍സ്; രണ്ടാം എല്‍ ക്ലാസിക്കോയില്‍ തിളങ്ങാതെ സഞ്ജു

നമാന്‍ ധിര്‍ നേടിയ 57 രക്ഷപ്പെടുത്തി; 'എല്‍ ക്ലാസിക്കോ' ജയിക്കാന്‍ ചെന്നൈ താണ്ടണം 160 റണ്‍സ്

SCROLL FOR NEXT