പ്രതീകാത്മക ചിത്രം 
Kerala

ഇന്ന് കൂടുതൽ കോവിഡ് രോ​ഗികൾ എറണാകുളത്തും തിരുവനന്തപുരത്തും; ജില്ല തിരിച്ചുള്ള കണക്ക് 

എറണാകുളത്ത് 1517ഉം തിരുവനന്തപുരത്ത് 1284ഉം പേർക്കാണ് ഇന്ന് വൈറസ് ബാധ സ്ഥിരീകരിച്ചത്

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് കൂടുതൽ കോവിഡ് കേസുകൾ എറണാകുളം, തിരുവനന്തപുരം ജില്ലകളിൽ. എറണാകുളത്ത് 1517ഉം തിരുവനന്തപുരത്ത് 1284ഉം പേർക്കാണ് ഇന്ന് വൈറസ് ബാധ സ്ഥിരീകരിച്ചത്. കോഴിക്കോട് 961, തൃശൂർ 952, കോട്ടയം 840, കൊല്ലം 790, ഇടുക്കി 562, പത്തനംതിട്ട 464, മലപ്പുറം 441, കണ്ണൂർ 422, പാലക്കാട് 393, ആലപ്പുഴ 340, വയനാട് 333, കാസർഗോഡ് 146 എന്നിങ്ങനേയാണ് മറ്റു ജില്ലകളിൽ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 82,689 സാമ്പിളുകളാണ് പരിശോധിച്ചത്. 

മരണം 29,977 ആയി

ഇന്ന് രോഗം സ്ഥിരീകരിച്ചവരിൽ 28 പേർ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 9069 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 297 പേരുടെ സമ്പർക്ക ഉറവിടം വ്യക്തമല്ല. 51 ആരോഗ്യ പ്രവർത്തകർക്കാണ് രോഗം ബാധിച്ചത്. കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 93 മരണങ്ങളാണ് കോവിഡ്-19 മൂലമാണെന്ന് ഇന്ന് സ്ഥിരീകരിച്ചത്. ഇതുകൂടാതെ സുപ്രീംകോടതി വിധിപ്രകാരം കേന്ദ്രസർക്കാരിന്റെ പുതിയ മാർഗനിർദേശമനുസരിച്ച് അപ്പീൽ നൽകിയ 199 മരണങ്ങളും, മതിയായ രേഖകളില്ലാത്തത് കാരണം സ്ഥിരീകരിക്കാതിരുന്ന കഴിഞ്ഞ ജൂൺ 18 വരെയുള്ള 330 മരണങ്ങളും റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ഇതോടെ സംസ്ഥാനത്തെ ആകെ മരണം 29,977 ആയി.

ഇനി ചികിത്സയിലുള്ളത് 76,554 പേർ

സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 2,68,639 പേരാണ് ഇപ്പോൾ നിരീക്ഷണത്തിലുള്ളത്. രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 6723 പേർ രോഗമുക്തി നേടി. ഇതോടെ 76,554 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. 48,31,468 പേർ ഇതുവരെ കോവിഡിൽ നിന്നും മുക്തി നേടി.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

അനുനയത്തിന് വഴങ്ങാതെ കെ സുധാകരന്‍, തീരുമാനം ഹൈക്കമാന്‍ഡിന് ?; ബാക്കി സ്ഥാനാര്‍ത്ഥികളെയും ഇന്ന് പ്രഖ്യാപിക്കും

ഗ്യാസ് സിലിണ്ടർ വിതരണം ഇനി ഈസിയാകും, ക്രമക്കേട് തടയാൻ 'കേരള എൽപിജി സപ്ലൈ' ട്രാക്കറുമായി അധികൃതർ

അനുനയത്തിന് വഴങ്ങാതെ കെ സുധാകരന്‍; അലി ലാരിജാനിയുടെ മരണം സ്ഥിരീകരിച്ച് ഇറാന്‍; ഇന്നത്തെ 5 പ്രധാന വാര്‍ത്തകള്‍

പാചകവാതക പ്രതിസന്ധി രൂക്ഷം, തിങ്കളാഴ്ച ഹോട്ടലുകൾ അടച്ച് സമരം

'മരിക്കുമ്പോൾ ചുവന്ന പതാകയാണോ ത്രിവർണ്ണ പതാകയാണോ പുതക്കേണ്ടതെന്ന് ആലോചിക്കുന്നത് നല്ലത്'

SCROLL FOR NEXT