ശബരീനാഥനും ദിവ്യ എസ് അയ്യരും Facebook
Kerala

'ശബരീനാഥന്‍ മന്ത്രി ആകണമെന്ന് ആഗ്രഹമുണ്ടോ?'; ദിവ്യ എസ് അയ്യരുടെ മറുപടി ഇങ്ങനെ

'അങ്ങനെ എന്റെ ലക്ഷ്യങ്ങള്‍ ശബരിക്കുമേല്‍ അടിച്ചേല്‍പ്പിക്കാന്‍ പാടില്ലെന്ന തിരിച്ചറിവ് എനിക്കുണ്ടായി'

Author : സമകാലിക മലയാളം ഡെസ്ക്
Edited By : ബിജീഷ് ബാലകൃഷ്ണൻ

കൊച്ചി: കോണ്‍ഗ്രസ് നേതാവ് കെഎസ് ശബരീനാഥന്‍ മന്ത്രിയോ മുഖ്യമന്ത്രിയോ ഒക്കെ ആകണമെന്ന് ആഗ്രഹമുണ്ടോ എന്ന ചോദ്യത്തിന് രസകരമായ മറുപടിയുമായി ഭാര്യയും ഐഎഎസ് ഉദ്യോഗസ്ഥയുമായ ദിവ്യ എസ് അയ്യര്‍. തുടക്കത്തില്‍ തങ്ങള്‍ക്കുവേണ്ടി ഒരുപാട് ലക്ഷ്യങ്ങള്‍ നെയ്തുകൂട്ടിയിരുന്ന വ്യക്തിയായിരുന്നു താനെന്നും എന്നാല്‍ ശബരിയുടെ ജീവിതരീതി ഏറെ വ്യത്യസ്തമാണെന്ന് പിന്നീട് മനസ്സിലായെന്നും ദിവ്യ വ്യക്തമാക്കുന്നു. സ്വകാര്യ ടിവി ചാനലില്‍ ഓണപ്പരിപാടിയില്‍ ഇരുവരും ഒന്നിച്ച് വന്നപ്പോഴായിരുന്നു രസകരമായ സംഭാഷണം.

'സത്യം പറഞ്ഞാല്‍, തുടക്കത്തില്‍ എനിക്കും ശബരിക്കും വേണ്ടി ഒരുപാട് ലക്ഷ്യങ്ങള്‍ നെയ്തുകൂട്ടുന്ന വ്യക്തിയായിരുന്നു ഞാന്‍. പൊതുവേ വലിയ ആഗ്രഹങ്ങളുള്ള ആളാണ് ഞാന്‍. പക്ഷേ കുറച്ചുകഴിഞ്ഞപ്പോള്‍, ശബരിയുടെ ജീവിത രീതിയും ജീവിതത്തോടുള്ള കാഴ്ചപ്പാടും ഏറെ വ്യത്യസ്തമാണെന്ന് എനിക്ക് മനസ്സിലായി. വളരെ സംതൃപ്തനായ ഒരാളാണ് ശബരി. വ്യക്തിജീവിതത്തില്‍ നാളത്തേക്കും മറ്റന്നാളത്തേക്കും വേണ്ടി ഒരുപാട് പ്ലാന്‍ ചെയ്ത് പോകുന്നയാളല്ല. അങ്ങനെ എന്റെ ലക്ഷ്യങ്ങള്‍ ശബരിക്കുമേല്‍ അടിച്ചേല്‍പ്പിക്കാന്‍ പാടില്ലെന്ന തിരിച്ചറിവ് എനിക്കുണ്ടായി. അതിനു ശേഷം എന്റെ കാര്യത്തില്‍ മാത്രമേ അത്തരം അംബിഷന്‍സ് വയ്ക്കാറുള്ളൂ' -ദിവ്യ പറഞ്ഞു.

ഭാര്യാ-ഭര്‍തൃ ബന്ധം ഇന്നത്തെക്കാലത്ത് ഏതെങ്കിലും പ്രത്യേക രീതിയില്‍ ആകണമെന്ന് ശാഠ്യം പിടിക്കാനാകില്ലെന്ന് ശബരീനാഥന്‍ അഭിപ്രായപ്പെട്ടു. ഇന്നത്തെ തലമുറ ഏറെ മാറിമറിഞ്ഞുകഴിഞ്ഞു. സീരിയലില്‍ കാണുന്നതോ മുന്‍തലമുറ കണ്ടുശീലിച്ചതോ അല്ല ഇന്നത്തെ മാതൃകയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

നിലവില്‍ കേരള സര്‍ക്കാരിന്റെ തദ്ദേശ സ്വയംഭരണ വകുപ്പ് പ്രിന്‍സിപ്പല്‍ ഡയറക്ടറാണ് ദിവ്യ എസ് അയ്യര്‍. ഒപ്പം കേരള സോളിഡ് വേസ്റ്റ് മാനേജ്മെന്റ് പ്രോജക്റ്റ് ഡയറക്ടര്‍, നാഷണല്‍ ആയുഷ് മിഷന്‍ സ്റ്റേറ്റ് മിഷന്‍ ഡയറക്ടര്‍ എന്നീ ചുമതലകളും വഹിക്കുന്നുണ്ട്. അരുവിക്കര മുന്‍ എംഎല്‍എയായ ശബരീനാഥന്‍, തിരുവനന്തപുരം നഗരസഭയിലെ കവടിയാര്‍ വാര്‍ഡില്‍ നിന്നുള്ള കൗണ്‍സിലറായി പ്രവര്‍ത്തിച്ചുവരുന്നു. 2017ലാണ് ഇരുവരും വിവാഹിതരായത്.

Divya S Iyer reply on whether she wish her spouse KS Sabarinathan to become a minister

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ടൂറിസം കുതിപ്പിന് അനുകൂല എക്സൈസ് നയം ഉടൻ; പ്രഖ്യാപനവുമായി മുഖ്യമന്ത്രി

മുഖത്തിന് ഫ്രഷ് ലുക്ക് വേണോ? റോസാപ്പൂവ് ഉപയോഗിക്കേണ്ടത് ഇങ്ങനെ

പക്ഷികളുടെ പറുദീസയായി മാറി ചെറുമുക്ക് ആമ്പൽ പാടം; സർവേയിൽ കണ്ടെത്തിയത് 78 ഇനം പക്ഷികളെ

"പുല്ലാങ്കുഴൽ നാദമായി...' എന്ന് പാടിയിട്ട് സുരേഷ് ​ഗോപി ഒരൊറ്റ കരച്ചിൽ; ആ പാട്ടില്ലെങ്കിൽ ആ പടം ഇല്ല'

'ബുംറ' ഉള്ള 'ടീം ഇന്ത്യ', 'ബുംറ' ഇല്ലാത്ത 'ടീം ഇന്ത്യ'!