പി സി വിഷ്ണുനാഥ് 
Kerala

ടെറസുകള്‍ സുരക്ഷിതമെന്ന് കരുതരുത്, എത്രയും വേഗം ക്യാമ്പുകളിലേയ്ക്ക് മാറണം: മന്ത്രി പി സി വിഷ്ണുനാഥ്

അതീവ ജാഗ്രത വേണ്ട സമയമാണെന്നും മന്ത്രി

Author : സമകാലിക മലയാളം ഡെസ്ക്
Edited By : ആതിര അഗസ്റ്റിന്‍

പത്തനംതിട്ട: കനത്തമഴ തുടരുന്ന പശ്ചാത്തലത്തില്‍ അധികൃതരുമായി ജനം സഹകരിക്കണമെന്നും സുരക്ഷിത സ്ഥാനത്തേക്ക് മാറാന്‍ തയ്യാറാകണമെന്നും വീണ്ടും അഭ്യര്‍ത്ഥിച്ച് മന്ത്രി പി സി വിഷ്ണുനാഥ്. ആളുകള്‍ ടെറസുകള്‍ ഉണ്ടെന്ന് കരുതി വീട്ടില്‍ തന്നെ കഴിയരുത്. ടെറസുകള്‍ സുരക്ഷിതമല്ല. എത്രയും വേഗം ദുരിതാശ്വാസ ക്യാമ്പിലേയ്ക്ക് മാറണം. അതീവ ജാഗ്രത വേണ്ട സമയമാണെന്നും മന്ത്രി പറഞ്ഞു. മിന്നല്‍ പ്രളയത്തിന് സാധ്യതയുള്ളതിനാല്‍ ആളുകള്‍ എത്രയും വേഗം ദുരിതാശ്വാസ ക്യാമ്പുകളിലേയ്ക്ക് മാറണമെന്ന് ഇന്നലെയും മന്ത്രി ആവശ്യപ്പെട്ടിരുന്നു.

ആളുകള്‍ക്കുള്ള നിര്‍ദേശങ്ങളുമായി വാഹനങ്ങളില്‍ മൈക്ക് വെച്ച് അനൗണ്‍സ്‌മെന്റും നടത്തുന്നുണ്ട്. നിറപുത്തിരിക്ക് ആയി ശബരിമല നട തുറന്നിരിക്കുകയാണ്. ശബരിമലയിലേക്ക് തീര്‍ഥാടകരെ കയറ്റില്ല. പത്തനംതിട്ടയില്‍ അതീവ ഗുരുതര സാഹചര്യം തുടരുകയാണ്. റാന്നിയും ആറന്‍മുളയും വീണ്ടും കടുത്ത പ്രളയ ഭീഷണിയിലായി. മൂഴിയാര്‍ ഡാം ഏതു സമയത്തും തുറക്കും. കൊല്ലത്തുനിന്ന് കൂടുതല്‍ മത്സ്യ ബോട്ടുകള്‍ പത്തനംതിട്ടയിലേക്ക് തിരിച്ചു.

അപ്പര്‍ കുട്ടനാട് വെള്ളത്തില്‍ മുങ്ങി. കുറ്റൂര്‍, പെരിങ്ങര, നെടുംമ്പ്രം, നിരണം, കടപ്ര, തിരുവല്ല നഗരസഭയിലെ താഴ്ന്ന പ്രദേശങ്ങള്‍ മുങ്ങി. നൂറുകണക്കിന് വീടുകള്‍ ഒറ്റപ്പെട്ട നിലയിലാണ്. ഇന്നലെ രാത്രി നിര്‍ത്താതെ പെയ്ത കനത്ത മഴയെ തുടര്‍ന്ന് മേഖലയിലെ നിരവധി കുടുംബങ്ങളെ ക്യാമ്പുകളിലേക്ക് മാറ്റി.

Do not consider terraces safe, shift to camps as soon as possible: Minister P C Vishnunath

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

മമത ബാനര്‍ജിക്ക് കനത്ത തിരിച്ചടി; തൃണമൂല്‍ കോണ്‍ഗ്രസ് പാര്‍ട്ടി ചിഹ്നവും പേരും മരവിപ്പിച്ചു

വെറും '94'ല്‍ ചുരുട്ടിക്കെട്ടി, വമ്പന്‍ ജയം; പരമ്പര തൂത്തുവാരി ഇന്ത്യ!

വീണ്ടും ജീവനെടുത്ത് കാട്ടാന; അതിഥി തൊഴിലാളി കൊല്ലപ്പെട്ടു

വിവാഹ വിരുന്നില്‍ ഒരു വിഭവം മാത്രം, കടകള്‍ നേരത്തെ അടയ്ക്കണം, വാഹനങ്ങള്‍ വാങ്ങേണ്ട; പാകിസ്ഥാനില്‍ കടുത്ത നിയന്ത്രണം

ഒറ്റ സെഞ്ച്വറി, '3 റെക്കോര്‍ഡ്'; അഭിഷേക് ശര്‍മ '30 പന്ത് 100 റണ്‍സ്'!