അരിക്കൊമ്പൻ, സ്ക്രീൻഷോട്ട് 
Kerala

'അരിക്കൊമ്പനെ മയക്കുവെടി വയ്ക്കരുത്'; ഹര്‍ജിക്കാര്‍ക്ക് 25,000 പിഴയിട്ട് സുപ്രീം കോടതി

വാക്കിങ് ഐ ഫൗണ്ടേഷന്‍ ഫോര്‍ ആനിമല്‍ അഡ്വക്കസി എന്ന സംഘടനയ്ക്കാണ് 25,000രൂപ സുപ്രീം കോടതി പിഴയിട്ടത്. 

Author : സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി:  തമിഴ്‌നാട് വനത്തിലുള്ള അരിക്കൊമ്പനെ ഇനിയും മയക്കുവെടി വയ്ക്കുന്നത് തടയണമെന്ന് ആവശ്യപ്പെട്ട ഹര്‍ജിക്കാരന് പിഴയിട്ട് സുപ്രീം കോടതി. വാക്കിങ് ഐ ഫൗണ്ടേഷന്‍ ഫോര്‍ ആനിമല്‍ അഡ്വക്കസി എന്ന സംഘടനയ്ക്കാണ് 25,000രൂപ സുപ്രീം കോടതി പിഴയിട്ടത്. 

എല്ലാ രണ്ടാഴ്ച കൂടുമ്പോഴും അരിക്കൊമ്പനുമായി ബന്ധപ്പെട്ട് സൂപ്രീം കോടതിയില്‍ പൊതുതാത്പര്യ ഹര്‍ജി എത്തുന്നു. 
പൊതുതാത്പര്യ ഹര്‍ജി എന്നുള്ള സംവിധാനത്തെ ദുരുപയോഗം ചെയ്യുകയാണിതെന്ന് ചൂണ്ടിക്കാട്ടിയാണ് ഹര്‍ജിക്കാരന് 25,000രൂപ പിഴയിട്ടത്. ഹര്‍ജിക്കാരന് ഹൈക്കോടതിയെ സമീപിക്കാമെന്നും സുപ്രീം കോടതി പറഞ്ഞു.

ചീഫ് ജസ്റ്റിസ് ഡിവൈ ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ചാണ് ഹര്‍ജി പരിഗണിച്ചത്. അരിക്കൊമ്പനെ കുറിച്ച് ഒന്നും പറയേണ്ടന്ന് ഹര്‍ജിക്കാരനോട് സുപ്രീം കോടതി പറഞ്ഞു. ആന കാട്ടില്‍ എവിടെയുണ്ടെന്ന് നിങ്ങള്‍ എന്തിന് അറിയണമെന്നും സുപ്രീം കോടതി ചോദിച്ചു. ആന ഒരു സ്ഥലത്ത് നില്‍ക്കുന്ന ജീവിയല്ല. അത് വനത്തിലൂടെ പലസ്ഥലത്ത് പോകുമെന്നും കോടതി നീരീക്ഷിച്ചു.

ഒന്നിലധികം തവണ മയക്കുവെടിയേറ്റ ആനയുടെ ആരോഗ്യസ്ഥിതി മോശമാണ്. ആനയുടെ ശരീരത്തിന്റെ നിരവധി ഭാഗങ്ങളില്‍ പരിക്കേറ്റിട്ടുണ്ട്. നിലവില്‍ പാര്‍പ്പിച്ചിരിക്കുന്ന സ്ഥലവുമായി അരിക്കൊമ്പന്‍ ഒത്തുപോകുന്നില്ല. ഇത് ആനയുടെ ആരോഗ്യത്തെ സാരമായി ബാധിക്കുകയാണ്. ആ സാഹചര്യത്തില്‍ അരിക്കൊമ്പനെ ഇനിയും മയക്കുവെടി വയ്ക്കരുതെന്നായിരുന്നു ഹര്‍ജിയിലെ ആവശ്യം. 

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സംസ്ഥാനത്ത് അതിശക്ത മഴ; പത്തനംതിട്ടയിലും ഇടുക്കിയിലും കോട്ടയത്തും ഉരുള്‍പൊട്ടല്‍; മൂന്ന് മരണം; കണ്‍ട്രോള്‍ റും തുറന്നു

'എനിക്ക് നഷ്ടപ്പെട്ടത് അനുജൻ മാത്രമല്ല, എന്റെ വലംകൈ ആണ്'; കലാഭവൻ നവാസ് വിടപറഞ്ഞിട്ട് ഒരു വർഷം, കുറിപ്പുമായി നിയാസ്

മഴ ശക്തം: എച്ച്ഡിസി പരീക്ഷ മാറ്റി, പുതിയ തീയതി പിന്നീട്; 9 ജില്ലകളില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി

സംസ്ഥാനത്ത് അതിതീവ്ര മഴ; പലയിടത്തും ഉരുള്‍പൊട്ടല്‍; എട്ട് ജില്ലകളില്‍ അവധി; റെഡ് അലര്‍ട്ട്; ഇന്നത്തെ അഞ്ച് പ്രധാന വാര്‍ത്തകള്‍

തെരുവ് നായ്ക്കളുടെ വയറു നിറയ്ക്കാം, ആർക്കും എതിർപ്പില്ലാതെ; മൃഗസംരക്ഷണവകുപ്പ് പുതിയ മാര്‍ഗ്ഗരേഖ പുറത്തിറക്കി