DGP Ravada Chandrasekhar 
Kerala

'കേസ് അന്വേഷണ വിവരങ്ങള്‍ മാധ്യമങ്ങളോട് പങ്കുവെയ്ക്കരുത്'; പൊലീസ് മേധാവിയുടെ സര്‍ക്കുലര്‍

ഹൈക്കോടതി നിര്‍ദേശപ്രകാരമാണ് സര്‍ക്കുലറെന്നും ഡിജിപി വിശദീകരിക്കുന്നു

Author : സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: കേസ് അന്വേഷണ വിവരങ്ങള്‍ മാധ്യമങ്ങളോട് വെളിപ്പെടുത്തരുതെന്ന് പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് സംസ്ഥാന പൊലീസ് മേധാവിയുടെ സര്‍ക്കുലര്‍. പ്രതികളുടെ കുറ്റസ്സമ്മത മൊഴി വെളിപ്പെടുത്തരുത്. ഹൈക്കോടതി നിര്‍ദേശപ്രകാരമാണ് സര്‍ക്കുലറെന്നും ഡിജിപി റവാഡ ചന്ദ്രശേഖര്‍ വിശദീകരിക്കുന്നു. എസ്എച്ച്ഒ അടക്കമുള്ള പൊലീസ് ഉദ്യോഗസ്ഥര്‍ക്കാണ് നിര്‍ദേശം.

കഴിഞ്ഞ ബുധനാഴ്ചയാണ് സംസ്ഥാന പൊലീസ് മേധാവി സര്‍ക്കുലര്‍ ഇറക്കിയത്. സമീപകാലത്തെ ഒരു കേസുമായി ബന്ധപ്പെട്ട് അന്വേഷണ ഉദ്യോഗസ്ഥന്‍ പ്രതി കുറ്റസമ്മതം നടത്തിയതായി മാധ്യമങ്ങളോട് വെളിപ്പെടുത്തിയതും, അതു റിപ്പോര്‍ട്ട് ചെയ്യപ്പെട്ടതും ഡയറക്ടര്‍ ജനറല്‍ ഓഫ് പ്രോസിക്യൂഷനോട് ഹൈക്കോടതി ചൂണ്ടിക്കാട്ടിയിരുന്നു.

കുറ്റാരോപിതന്‍ പറയുന്ന കാര്യങ്ങള്‍ അന്വേഷണത്തിന്റെ ഘട്ടത്തില്‍ പുറത്ത് വരുന്നത് അന്വേഷണത്തെയും വിചാരണയേയും ബാധിക്കുമെന്നും കോടതി സൂചിപ്പിച്ചിരുന്നു. തുടര്‍ന്ന് ഡയറക്ടര്‍ ജനറല്‍ ഓഫ് പ്രോസിക്യൂഷന്റെ കത്തിന്റെ അടിസ്ഥാനത്തിലാണ് പൊലീസ് മേധാവി, അന്വേഷണ വിവരങ്ങള്‍ വെളിപ്പെടുത്തരുതെന്ന് കാണിച്ച് സര്‍ക്കുലര്‍ പുറപ്പെടുവിച്ചിട്ടുള്ളത്.

The state police chief Ravada Chandrasekhar's circular to police officers not to disclose case investigation details to the media.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'കളി തീർന്നു, വേ​ഗം രാജ്യം വിടണം'; ഇറാൻ ടീമിനോട് അമേരിക്ക; 'ക്രൂരതയെന്ന്' പരിശീലകൻ

'ഇത്തവണ ഇം​ഗ്ലണ്ട് ലോകകപ്പ് നേടും; ഇന്ത്യയും കളിക്കും പക്ഷേ, 2034 വരെ കാത്തിരിക്കണം'; ജോ പോൾ അഞ്ചേരി

'ഇന്ദ്രന്‍സേട്ടന്‍ എന്റെ ചങ്കാണ്; ഈ കഥാപാത്രം ആര്യ ചെയ്യണമെന്നത് എന്റെ ശാഠ്യം'; അനന്തന്‍ കാട് ട്രെയ്‌ലര്‍ ലോഞ്ചില്‍ മുരളി ഗോപി

പൂവമ്പഴത്തിന് പകരമാവില്ല ഓറഞ്ച്! ലൈംഗിക ശേഷി വർധിപ്പിക്കുന്ന ഭക്ഷണങ്ങൾ

ആദ്യ കളി ദയനീയമായി തോറ്റു, ലോകകപ്പിൽ ടുണീഷ്യ കോച്ചിന്റെ പണി പോയി! പകരക്കാരൻ അർജന്റീനയെ വീഴ്ത്തിയ ഹെർവ് റെനാർഡ്

SCROLL FOR NEXT