Athulya Chandra ഇൻസ്റ്റ​ഗ്രാം
Kerala

'സംവിധാനം നടി അതുല്യ', ആവശ്യപ്പെട്ടത് 6 കോടി; തര്‍ക്കത്തിന് കാരണം അടുത്ത ബന്ധുവുമായുള്ള ഡോക്ടറുടെ ബന്ധം; ഹണിട്രാപ്പോ?

അടുത്ത ബന്ധുവിന്റെ ഫോണില്‍നിന്ന് ഇരുവരും തമ്മിലുള്ള സ്വകാര്യദൃശ്യങ്ങളുടെ ചിത്രങ്ങള്‍ കണ്ടതോടെ ഭീഷണിപ്പെടുത്തി പണം തട്ടാമെന്നൊരു ആശയം അതുല്യക്ക് ഉണ്ടായി.

Author : സമകാലിക മലയാളം ഡെസ്ക്
Edited By : Sujith

കൊച്ചി: പൊന്നുരുന്നിയില്‍ ഡോക്ടറെ ഫ്‌ലാറ്റില്‍ വിളിച്ചുവരുത്തി മര്‍ദിക്കുകയും ഫോണുകള്‍ തട്ടിയെടുക്കുകയും ചെയ്തത് നടി അതുല്യ ചന്ദ്രയുടെ ആസൂത്രണപ്രകാരമെന്ന് പൊലീസ്. ഡോക്ടറും അതുല്യയുടെ അടുത്ത ബന്ധുവും തമ്മിലുള്ള ബന്ധത്തെ തുടര്‍ന്നുള്ള തര്‍ക്കമാണ് മര്‍ദനത്തില്‍ പിന്നിലെന്ന് പൊലീസ് പറയുന്നു. പ്രശ്‌നങ്ങള്‍ തീര്‍ക്കാനായി നടി അതുല്യയും മറ്റൊരു പ്രതിയായ നടന്‍ ബിപിന്‍ പെരുമ്പള്ളിയും ആറ് കോടി ആവശ്യപ്പെട്ടു. ഇതിന് ഡോക്ടര്‍ വഴങ്ങാതായതോടെ മര്‍ദിക്കുകകയും സ്വകാര്യദൃശ്യങ്ങള്‍ പുറത്തുവിടുമെന്ന് ഭീഷണിപ്പെടുത്തുകയുമായിരുന്നു. കേസില്‍ അതുല്യയുടെ ബന്ധുവിന്റെ മൊഴി പൊലീസ് ശേഖരിക്കും. നടന്നത് ഹണിട്രാപ്പാണോയെന്നും പൊലീസ് സംശയിക്കുന്നുണ്ട്.

സംഭവവുമായി ബന്ധപ്പെട്ട് ബിപിന്‍ പെരുമ്പള്ളിയുടെ സഹായി വിഷ്ണുവിനെ പൊലീസ് പിടികൂടി. ഇയാള്‍ അടിപിടി ഉള്‍പ്പടെ എട്ടുകേസുകളില്‍ പ്രതിയാണെന്നും പൊലീസ് പറയുന്നു. കേസില്‍ ആകെ പന്ത്രണ്ട് പ്രതികളാണ് ഉള്ളത്. ഡോക്ടറുടെ ഫോണും സ്മാര്‍ട്ട് വാച്ചും എടുത്ത ജിം ട്രെയിനര്‍ ഉള്‍പ്പടെ കേസില്‍ പ്രതിയാണെന്ന് പൊലീസ് പറഞ്ഞു.

കൊച്ചിയിലെ പ്രമുഖ ആശുപത്രിയിലെ ഡോക്ടറായ 41കാരനാണ് ഇവരുടെ ക്രൂരമര്‍ദനത്തിന് ഇരയായത്. അടുത്ത ബന്ധുവിന്റെ ഫോണില്‍നിന്ന് ഇരുവരും തമ്മിലുള്ള സ്വകാര്യദൃശ്യങ്ങളുടെ ചിത്രങ്ങള്‍ കണ്ടതോടെ ഭീഷണിപ്പെടുത്തി പണം തട്ടാമെന്നൊരു ആശയം അതുല്യക്ക് ഉണ്ടായി. തുടര്‍ന്ന് വിപിനും അതുല്യയും ചേര്‍ന്ന് അതിനുള്ള ഒരുക്കങ്ങള്‍ ആസൂത്രണം ചെയ്തു. അടുത്ത ബന്ധുവിന് സുഖമില്ലെന്ന് പറഞ്ഞാണ് ഡോക്ടറെ ഫ്‌ലാറ്റിലേക്ക് വിളിച്ചുവരുത്തിയത്. ഈഫ്‌ലാറ്റ് മലയാളത്തിലെ പ്രമുഖ സിനിമ നിര്‍മാണ കമ്പനി അവരുടെ ജീവനക്കാര്‍ക്ക് എടുത്ത നല്‍കിയതാണ്. ആ ഫ്‌ലാറ്റ് കേന്ദ്രീകരിച്ചായിരുന്നു അവരുടെ ഗൂഢാലോചന.

തിങ്കളാഴ്ച ആറരയ്ക്ക് ഫ്‌ലാറ്റില്‍ എത്തിയപ്പോഴാണ് താന്‍ ട്രാപ്പില്‍ അകപ്പെട്ടെന്ന് ഡോക്ടര്‍ മനസിലാക്കിയത്. അവിടെ പന്ത്രണ്ട് പേര്‍ ഉണ്ടായിരുന്നു. ആറ് കോടി രൂപനല്‍കിയില്ലെങ്കില്‍ ചാറ്റും സ്വകാര്യ ദൃശ്യങ്ങളും പുറത്തുവിടുമെന്ന് അതുല്യ ഭീഷണിപ്പെടുത്തി. ഇത്രയും തുക നല്‍കാനാവില്ലെന്ന് പറഞ്ഞപ്പോള്‍ ബിപിനും കൂട്ടരും മര്‍ദനം തുടങ്ങി. മൂന്ന് ലക്ഷം രൂപവിലവരുന്ന രണ്ട് ഫോണും സ്മാര്‍ട്ടും വാച്ചും ഇവര്‍ കൈക്കലാക്കുകയും ചെയ്തു. തുടര്‍ന്ന് രണ്ടുദിവസം കഴിഞ്ഞാണ് ഡോക്ടര്‍ പരാതിയുമായി പൊലീസിനെ സമിപിക്കുന്നത്. 'ഡീയസ് ഈറേ' എന്ന ചിത്രത്തിലൂടെയാണ് അതുല്യ ചന്ദ്ര ശ്രദ്ധനേടുന്നത്. ഗാനഗന്ധര്‍വ്വന്‍, ഉയിര്‍, കാട്ടാളന്‍ തുടങ്ങി നിരവധി ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുണ്ട്.

'Doctor standardly summoned to flat, assaulted, and robbed of phones as per actress Athulya's plot: Police'

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'10 ദിവസത്തിനുള്ളിൽ വെട്ടിയ 6 പേരുകളും തിരികെ ചേർക്കണം'; ഗോവ എസ്ഐആറിൽ ബോംബെ ഹൈക്കോടതി

ലോഡ്ജിൽ മുറിയെടുത്ത യുവാവിനേയും പെൺ സുഹൃത്തിനേയും ആക്രമിച്ച് പണവും സ്വർണവും തട്ടി; 17 കാരൻ അടക്കം 3 പേർ പിടിയിൽ

'മണ്ഡലകാലത്ത് കെഎസ്ആര്‍ടിസി ബസുകളില്‍ അയ്യപ്പഭക്തര്‍ക്ക് സൗജന്യയാത്ര വേണം'

കൊല്ലം- കോട്ടയം മെമു എറണാകുളത്തേക്ക് നീട്ടില്ല

'എംബി രാജേഷ് മാപ്പ് പറയണം, എന്നോട് അല്ല, പൊതുസമൂഹത്തോട്; ഇതിന്റെയൊക്കെ പരിണിതഫലമാണ് ഇന്ന് കേരളം അനുഭവിക്കുന്നത്'