today top five news 
Kerala

ആസൂത്രണം അതുല്യയുടേത്, ഹണിട്രാപ്പെന്ന് സംശയം; രാജേഷ് മാപ്പുപറയണമെന്ന് ലിജു; ഇന്നത്തെ അഞ്ച് പ്രധാന വാര്‍ത്തകള്‍

ചിത്തിര ആട്ട തിരുനാളമായി ബന്ധപ്പെട്ട പൂജകള്‍ക്കായി ശബരിമല നട വെള്ളിയാഴ്ച തുറക്കും.

Author : സമകാലിക മലയാളം ഡെസ്ക്
Edited By : Sujith

'എംബി രാജേഷ് മാപ്പ് പറയണം, എന്നോട് അല്ല, പൊതുസമൂഹത്തോട്; ഇതിന്റെയൊക്കെ പരിണിതഫലമാണ് ഇന്ന് കേരളം അനുഭവിക്കുന്നത്'

mb rajesh- m liju

മുന്‍ എക്‌സൈസ് മന്ത്രി എംബി രാജേഷിന്റെ ആരോപണങ്ങള്‍ക്ക് മറുപടിയുമായി മന്ത്രി എം ലിജു. യാഥാര്‍ഥ്യം മറച്ചുപിടിക്കുകയും ചട്ടങ്ങളെപ്പോലും ദുര്‍വ്യാഖ്യാനം ചെയ്യുകയുമാണ് എംബി രാജേഷെന്ന് മന്ത്രി പറഞ്ഞു. വീര്യം കുറഞ്ഞ ഹോട്ട് വൈന്‍ ബേക്കറിയില്‍ അടക്കം വില്‍പ്പന നടത്തുന്നതിനായി ഉത്തരവിറക്കിയത് എംബി രാജേഷ് മന്ത്രി ആയിരുന്നപ്പോഴാണെന്ന് എം ലിജു വ്യക്തമാക്കി. ഇതുപ്രകാരമാണ് സര്‍ക്കാരുമായി ഒരു കൂടിയാലോചനയും ഇല്ലാതെ ഉദ്യോഗസ്ഥര്‍ വില്‍പനയ്ക്കുള്ള അനുമതി നല്‍കിയത്. സംഭവത്തിന് കാരണക്കാരനായ ഉദ്യോഗസ്ഥനെ സസ്‌പെന്‍ഡ് ചെയ്തിട്ടുണ്ടെന്നും ഫെയ്‌സ്ബുക്ക് പോസ്റ്റില്‍ മന്ത്രി എം. ലിജു പറഞ്ഞു.

'സംവിധാനം നടി അതുല്യ', ആവശ്യപ്പെട്ടത് 6 കോടി; തര്‍ക്കത്തിന് കാരണം അടുത്ത ബന്ധുവുമായുള്ള ഡോക്ടറുടെ ബന്ധം; ഹണിട്രാപ്പോ?

Athulya Chandra

പൊന്നുരുന്നിയില്‍ ഡോക്ടറെ ഫ്‌ലാറ്റില്‍ വിളിച്ചുവരുത്തി മര്‍ദിക്കുകയും ഫോണുകള്‍ തട്ടിയെടുക്കുകയും ചെയ്തത് നടി അതുല്യ ചന്ദ്രയുടെ ആസൂത്രണപ്രകാരമെന്ന് പൊലീസ്. ഡോക്ടറും അതുല്യയുടെ അടുത്ത ബന്ധുവും തമ്മിലുള്ള ബന്ധത്തെ തുടര്‍ന്നുള്ള തര്‍ക്കമാണ് മര്‍ദനത്തില്‍ പിന്നിലെന്ന് പൊലീസ് പറയുന്നു. പ്രശ്‌നങ്ങള്‍ തീര്‍ക്കാനായി നടി അതുല്യയും മറ്റൊരു പ്രതിയായ നടന്‍ ബിപിന്‍ പെരുമ്പള്ളിയും ആറ് കോടി ആവശ്യപ്പെട്ടു. ഇതിന് ഡോക്ടര്‍ വഴങ്ങാതായതോടെ മര്‍ദിക്കുകകയും സ്വകാര്യദൃശ്യങ്ങള്‍ പുറത്തുവിടുമെന്ന് ഭീഷണിപ്പെടുത്തുകയുമായിരുന്നു. കേസില്‍ അതുല്യയുടെ ബന്ധുവിന്റെ മൊഴി പൊലീസ് ശേഖരിക്കും. നടന്നത് ഹണിട്രാപ്പാണോയെന്നും പൊലീസ് സംശയിക്കുന്നുണ്ട്.

ചിത്തിര ആട്ട തിരുനാൾ: ശബരിമല നട വൈകീട്ട് തുറക്കും

sabarimala

ഇന്നും മഴ കനക്കും; 8 ജില്ലകളിൽ യെല്ലോ അലർട്ട്

kerala rain

ഗോളടിച്ച്, ഗോളടിച്ച്... റെക്കോര്‍ഡുകള്‍ വാരിക്കൂട്ടിയ ക്രിസ്റ്റ്യാനോ...!

Cristiano Ronaldo

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'സംവിധാനം നടി അതുല്യ', ആവശ്യപ്പെട്ടത് 6 കോടി; തര്‍ക്കത്തിന് കാരണം അടുത്ത ബന്ധുവുമായുള്ള ഡോക്ടറുടെ ബന്ധം; ഹണിട്രാപ്പോ?

കേന്ദ്രത്തിന് പിന്നാലെ, വിഡി സതീശന്‍ സര്‍ക്കാരിനെതിരെ പ്രതിഷേധവുമായി സിജെപി

15കാരിക്ക് യൂത്ത് ഒളിംപിക്സിൽ ചരിത്ര 'വെള്ളി'! ആദ്യ ഇന്ത്യൻ താരമായി തൻവി

'10 ദിവസത്തിനുള്ളിൽ വെട്ടിയ 6 പേരുകളും തിരികെ ചേർക്കണം'; ഗോവ എസ്ഐആറിൽ ബോംബെ ഹൈക്കോടതി

ലോഡ്ജിൽ മുറിയെടുത്ത യുവാവിനേയും പെൺ സുഹൃത്തിനേയും ആക്രമിച്ച് പണവും സ്വർണവും തട്ടി; 17 കാരൻ അടക്കം 3 പേർ പിടിയിൽ