മുഖ്യമന്ത്രി വിഡി സതീശന്‍  ഫയല്‍
Kerala

'ഒരുനാള്‍ ആരെങ്കിലുമൊരാള്‍ സത്യം വിളിച്ചുകൂവും'; അനാവശ്യ ആന്‍ജിയോപ്ലാസ്റ്റിക്കെതിരെ മുഖ്യമന്ത്രിയുടെ പരാമര്‍ശത്തെ പിന്തുണച്ച് ഡോക്ടര്‍മാര്‍

Author : സമകാലിക മലയാളം ഡെസ്ക്
Edited By : Amal Joy

കോഴിക്കോട്: ആവശ്യമില്ലാത്തവര്‍ക്ക് പോലും ആന്‍ജിയോപ്ലാസ്റ്റി ചെയ്യുന്നത് ഒഴിവാക്കണമെന്ന മുഖ്യമന്ത്രി വി ഡി സതീശന്റെ പരാമര്‍ശത്തെ പിന്തുണച്ച് ഡോക്ടര്‍മാര്‍. രോഗികളെ അനാവശ്യമായി ആന്‍ജിയോപ്ലാസ്റ്റി ചെയ്യുന്നതിനെതിരേ ക്യാംപെയ്ന്‍ വേണമെന്നാണ് മുഖ്യമന്ത്രി പറഞ്ഞത്. മുഖ്യമന്ത്രി പറഞ്ഞത് സത്യമാണെന്നും ആരെങ്കിലുമൊരാള്‍ ഇത് തുറന്നുപറയാന്‍ ധൈര്യംകാണിച്ചല്ലോയെന്നാണ് കോഴിക്കോട് ഗവ. മെഡിക്കല്‍ കോളജ് ഹൃദ്രോഗ വിഭാഗം മേധാവി ഡോ. ജി.രാജേഷ് ഫെയ്ബുക്കില്‍ കുറിച്ചു.

പോസ്റ്റിനെ പിന്തുണച്ച് പ്രമുഖ ഡോക്ടര്‍മാരടക്കം രംഗത്തുവന്നു. കഴിഞ്ഞദിവസം കോഴിക്കോട്ടു നടന്ന കേരള ഹാര്‍ട്ട് കെയര്‍ സൊൈസറ്റിയുടെ സില്‍വര്‍ജൂബിലി ആഘോഷത്തിന്റെ ഉദ്ഘാടനച്ചടങ്ങിലാണ് രോഗികളെ അനാവശ്യമായി ആന്‍ജിയോപ്ലാസ്റ്റിക്ക് വിധേയമാക്കുന്നതിനെതിരേ ക്യാംപെയ്ന്‍ നടത്തണമെന്ന് മുഖ്യമന്ത്രി വി ഡി സതീശന്‍ അഭിപ്രായപ്പെട്ടത്.

'ഒരുനാള്‍ ആരെങ്കിലുമൊരാള്‍ സത്യം വിളിച്ചുകൂവും. അതിന് ധൈര്യവും അതുകൊണ്ട് ഉണ്ടാകാവുന്ന ഭവിഷ്യത്തുകള്‍ താങ്ങാനുള്ള കരുത്തും ഉണ്ടാവണമെന്നു മാത്രം. ഇത് രണ്ടുമുള്ള ഒരാള്‍ ഇതു തുറന്നുപറഞ്ഞത് നന്നായി. വളരെ നന്ദി. ഇത് 100 ശതമാനം സത്യം...'' ഡോ. രാജേഷ് ജി. നായര്‍ ഫെയ്സ്ബുക്കില്‍ കുറിച്ചു. ഡോ. രാജേഷിന്റെ കുറിപ്പിനെ അനുകൂലിച്ച് മറ്റ് ഡോക്ടര്‍മാരും രംഗത്തെത്തി.

'എങ്കിലും എല്ലാറ്റിനെയും സംശയദൃഷ്ടിയോടെ കാണുന്നത് ജീവന്‍ നഷ്ടമാവുന്നതിന് കാരണമാവും. ചെയ്യേണ്ടതു ചെയ്യണം. കാര്യമായ രോഗലക്ഷണം ഒന്നും ഇല്ലാതെ ഇ.സി.ജിയില്‍ വ്യതിയാനം കണ്ടതിന്റെപേരില്‍ ആന്‍ജിയോഗ്രാം ചെയ്യുന്നുണ്ടെങ്കില്‍ ഒന്നോ രണ്ടോ ഡോക്ടര്‍മാരെ കൂടെ കണ്ട് അഭിപ്രായം തേടണം. റിസ്‌കാണെങ്കില്‍ കാത്തിരിക്കരുത്. ഹാര്‍ട്ട് അറ്റാക്ക് വന്നാല്‍ 90 മിനിറ്റിനുള്ളില്‍ ആന്‍ജിയോപ്‌ളാസ്റ്റി ചെയ്യണം. അത്തരം അവസരങ്ങളില്‍ ഡോക്ടറെ അവിശ്വസിക്കരുത്. ഓരോ മിനിറ്റും നിര്‍ണായകമാണ്. ഹാര്‍ട്ട് അറ്റാക്ക് വരുമ്പോള്‍ ആദ്യത്തെ മൂന്നോ നാലോ ഇ.സി.ജി.കള്‍ വരെ നോര്‍മല്‍ ആയേക്കാം. നിങ്ങള്‍ പറയുന്ന വേദനയുടെ സ്വഭാവം വെച്ചു മാത്രമാണ് രോഗനിര്‍ണയം നടക്കുന്നത്. മിനിമം ഒബ്‌സര്‍വേഷനു മുന്‍പ് നിര്‍ബന്ധിച്ചു ഡിസ്ചാര്‍ജ് വാങ്ങിപ്പോകുന്നത് അത്യന്തം അപകടകരമാണെന്ന കാര്യം മറക്കരുത് ...''- ഡോക്ടര്‍ ഡോ. രാജേഷിന്റെ കുറിപ്പില്‍ പറയുന്നു.

Doctors support the Chief Minister's remarks against unnecessary angioplasty

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ഡിജിറ്റല്‍ തെളിവുകള്‍ സഹിതം യുവ അഭിഭാഷകയുടെ പരാതി; ഇഎന്‍ സുരേഷ് ബാബുവിനെതിരെ കടുത്ത നടപടിക്ക് സിപിഎം

100 കോടി നഷ്ടപരിഹാരം നല്‍കണം; ജനം ടിവിക്കെതിരെ നോട്ടീസ് അയച്ച് ദ ന്യൂഇന്ത്യന്‍ എക്‌സ്പ്രസ്

സുരേഷ് ബാബുവിനെതിരെ കടുത്ത നടപടിക്ക് സിപിഎം; ഗ്യാനേഷ് കുമാറിന് കുരുക്ക്; ഇന്നത്തെ അഞ്ച് പ്രധാന വാര്‍ത്തകള്‍

ഇവിടെ പുകവലിക്കരുത്; കേരളത്തിലെ ആദ്യ പുകയില വിമുക്ത ഗ്രാമമായി കീഴ്മാട്

ഗ്യാനേഷ് കുമാറിനെതിരായ പരാതി; പ്രാഥമിക നടപടികള്‍ തുടങ്ങാന്‍ വിജിലന്‍സ്, പതിബെല്‍ മാനേജരുടെ ആത്മഹത്യയിലും അന്വേഷണം