Dolly workers arrested for cheating pilgrims at Sabarimala 
Kerala

'ശബരിമലയില്‍ ക്യൂ നില്‍ക്കാതെ ദര്‍ശനം', തീര്‍ത്ഥാടകരുടെ പണം തട്ടിയ ഡോളി തൊഴിലാളികള്‍ അറസ്റ്റില്‍

തുലാമാസ പൂജകള്‍ക്കായി നടതുറന്നപ്പോഴായിരുന്നു സംഭവം.

സമകാലിക മലയാളം ഡെസ്ക്

പത്തനംതിട്ട: ശബരിമലയില്‍ ക്യൂ നില്‍ക്കാതെ ദര്‍ശനം വാഗ്ദാനം ചെയ്ത് തീര്‍ത്ഥാടകരെ കബളിപ്പിച്ച ഡോളി തൊഴിലാളികള്‍ പിടിയില്‍. കാസര്‍കോട് സ്വദേശികളായ തീര്‍ത്ഥാടകരില്‍ നിന്നും പതിനായിരം രൂപ തട്ടിയ സംഭവത്തിലാണ് ഡോളി ചുമട്ടുകാരനായ കണ്ണന്‍, രഘു എന്നിവരെ അറസ്റ്റ് ചെയ്തത്. പീരുമേട് സ്വദേശികളാണ് ഇരുവരും.

ഇക്കഴിഞ്ഞ തുലാമാസ പൂജകള്‍ക്കായി നടതുറന്നപ്പോഴായിരുന്നു സംഭവം. കാസര്‍കോട് സ്വദേശികളായ തീര്‍ത്ഥാടകര്‍ പമ്പയില്‍ നിന്നും സന്നിധാനത്തേക്കുള്ള യാത്രയ്ക്കിടെ മരക്കൂട്ടത്ത് എത്തിയപ്പോഴായിരുന്നു ഡോളി തൊഴിലാകള്‍ ഇവരെ സമീപിച്ചത്. സന്നിധാനത്ത് വലിയ തിരക്കാണെന്നും ഡോളിയില്‍ പോയാല്‍ ക്യൂ നില്‍ക്കാതെ ദര്‍ശനം സാധ്യമാകും എന്ന് വിശ്വസിപ്പിച്ചാണ് പ്രതികള്‍ തട്ടിപ്പ് നടത്തിയത്.

തുടര്‍ന്ന് ഡോളി സേവനത്തിനായി പതിനായിരം രൂപയും ഇവര്‍ കൈപ്പറ്റി. തീര്‍ത്ഥാടകനെ ഡോളിയില്‍ സന്നിധാനത്തിന് സമീപത്തെ വാവരുനട വരെ എത്തിച്ച ശേഷം പിന്നീട് ഡോളി തൊഴിലാളികള്‍ കടന്നുകളയുകയായിരുന്നു. തട്ടിപ്പ് വ്യക്തമായതോടെ തീര്‍ത്ഥാടകര്‍ പൊലീസിനെ സമീപിക്കുകയായിരുന്നു. അനധികൃതമായി ഡോളി സര്‍വീസ് ഉപയോഗിച്ചതിനടക്കമാണ് ഇവര്‍ക്കെതിരെ കേസെടുത്തിരിക്കുന്നത്.

Dolly workers arrested for cheating pilgrims at Sabarimala.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

മുഖ്യമന്ത്രി ഗവര്‍ണര്‍ക്കു വഴങ്ങി, പാര്‍ട്ടിയില്‍ വിമര്‍ശനം, സെക്രട്ടേറിയറ്റില്‍ ഒരാള്‍ പോലും പിന്തുണച്ചില്ല

സ്വര്‍ണവില വീണ്ടും 99,000ലേക്ക്; രണ്ടുദിവസത്തിനിടെ വര്‍ധിച്ചത് 720 രൂപ

ഒരു ലക്ഷം പേരില്‍ 173 കാന്‍സര്‍ ബാധിതര്‍, കേരളത്തില്‍ രോഗികള്‍ 54 ശതമാനം വര്‍ധിച്ചു, ദക്ഷിണേന്ത്യയില്‍ ഒന്നാമത്

അതിജീവിതയുടെ പേര് വെളിപ്പെടുത്തി, അധിക്ഷേപം; മാർട്ടിനെതിരെ പൊലീസ് കേസെടുത്തു

എസ്ഐആർ: പൂരിപ്പിച്ച ഫോം നൽകാൻ ഇന്നുകൂടി അവസരം; പുറത്തായത് 24.95 ലക്ഷം

SCROLL FOR NEXT