ഹാൻഡ് ബ്രേക്ക് ഇടാൻ മറന്നതിനെ തുടർന്ന് കാർ പിന്നിലോട്ട് പോയി ഉണ്ടായ അപകടത്തിന്റെ ദൃശ്യം മോട്ടോർ വാഹനവകുപ്പ് ഫെയ്സ്ബുക്കിൽ പങ്കുവെച്ച വിഡിയോയിൽ നിന്ന്
Kerala

'ഹാന്‍ഡ് ബ്രേക്ക് മറക്കല്ലേ', ഇങ്ങനെയും സംഭവിക്കാം; മുന്നറിയിപ്പ് വിഡിയോ പങ്കുവെച്ച് മോട്ടോര്‍ വാഹന വകുപ്പ്

തിരക്കില്‍ ചിലപ്പോള്‍ കാര്‍ പാര്‍ക്ക് ചെയ്യുമ്പോള്‍ ചിലര്‍ ഹാന്‍ഡ് ബ്രേക്ക് ഇടാന്‍ മറന്നുപോകാറുണ്ട്

Author : സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: തിരക്കില്‍ ചിലപ്പോള്‍ കാര്‍ പാര്‍ക്ക് ചെയ്യുമ്പോള്‍ ചിലര്‍ ഹാന്‍ഡ് ബ്രേക്ക് ഇടാന്‍ മറന്നുപോകാറുണ്ട്. ചില സമയത്തെങ്കിലും ഇത് അപകടങ്ങള്‍ക്ക് കാരണമാകാറുണ്ട്. ഇത്തരത്തില്‍ ഹാന്‍ഡ് ബ്രേക്ക് ഇടാന്‍ മറന്നതിനെ തുടര്‍ന്ന് ഉണ്ടായ അപകടത്തിന്റെ ദൃശ്യങ്ങളാണ് ഇപ്പോള്‍ വൈറലാകുന്നത്.

മോട്ടോര്‍ വാഹന വകുപ്പ് ആണ് ഹാന്‍ഡ് ബ്രേക്ക് ഇടുന്നതിന്റെ പ്രാധാന്യം വ്യക്തമാക്കി മുന്നറിയിപ്പ് വിഡിയോ പങ്കുവെച്ചത്. ഇറക്കത്തില്‍ വാഹനം പാര്‍ക്ക് ചെയ്ത് ഹാന്‍ഡ് ബ്രേക്ക് ഇടാന്‍ മറന്നതിനെ തുടര്‍ന്ന് കാര്‍ പിന്നിലോട്ട് അതിവേഗം പായുന്നതിന്റെയും റോഡിലൂടെ വരുന്ന മറ്റൊരു വാഹനത്തില്‍ ഇടിക്കുന്നതിന്റെയും ദൃശ്യങ്ങളാണ് വ്യാപകമായി പ്രചരിക്കുന്നത്. 'പാര്‍ക്ക് ചെയ്യുമ്പോള്‍ എപ്പോഴും ഹാന്‍ഡ് ബ്രേയ്ക്ക് വലിച്ചിടുക. ചിലപ്പോള്‍ ഒരു ചെറിയ ശ്രദ്ധക്കുറവ് വലിയ അപകടങ്ങള്‍ക്ക് കാരണമാവാം. വണ്ടിയില്‍ നിന്ന് ഇറങ്ങുന്നതിന് മുന്‍പ് സുരക്ഷിതമാണെന്ന് ഉറപ്പാക്കുക.'- വിഡിയോ സഹിതമുള്ള പോസ്റ്റില്‍ മോട്ടോര്‍ വാഹന വകുപ്പ് കുറിച്ചു.

കുറിപ്പ്:

'ഹാന്‍ഡ് ബ്രേയ്ക്ക് മറക്കല്ലേ'

നമ്മളില്‍ പലര്‍ക്കും പറ്റാവുന്ന ഒരു അബദ്ധമാണിത്!

വണ്ടി ഓടിക്കുന്ന തിരക്കില്‍ ചിലപ്പോള്‍ പാര്‍ക്ക് ചെയ്യുമ്പോള്‍ ഹാന്‍ഡ് ബ്രേയ്ക്ക് ഇടാന്‍ മറന്നുപോകും. അതിന്റെ ഫലം ഇതാ ഈ വീഡിയോയില്‍ കാണാം.

ഇതൊരു ഓര്‍മ്മപ്പെടുത്തലാണ്:

പാര്‍ക്ക് ചെയ്യുമ്പോള്‍ എപ്പോഴും ഹാന്‍ഡ് ബ്രേയ്ക്ക് വലിച്ചിടുക.

ചിലപ്പോള്‍ ഒരു ചെറിയ ശ്രദ്ധക്കുറവ് വലിയ അപകടങ്ങള്‍ക്ക് കാരണമാവാം.

വണ്ടിയില്‍ നിന്ന് ഇറങ്ങുന്നതിന് മുന്‍പ് സുരക്ഷിതമാണെന്ന് ഉറപ്പാക്കുക.

'Don't forget to put handbrake' ; Motor Vehicle Department shares warning video

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

മുഖ്യമന്ത്രി ആരാകും?; എംഎല്‍എമാരുടെ മനസറിയാന്‍ എഐസിസി നിരീക്ഷകര്‍ കേരളത്തില്‍

'പാലക്കാട് നിഴല്‍ എംഎല്‍എയായി തുടരും; അടുത്ത തവണ കേരളത്തില്‍ ബിജെപി മുഖ്യമന്ത്രി'

'പി ജയരാജനെ വിളിക്കൂ, പാര്‍ട്ടിയെ രക്ഷിക്കൂ...'; പിണറായിയുടെ മണ്ഡലത്തിലും ഫ്‌ലക്‌സ് ബോര്‍ഡ്

പിഎസ്‌സി പരീക്ഷയില്‍ ഹൈടെക് കോപ്പിയടി; ഉത്തരം കണ്ടത്താന്‍ ഗുഗിള്‍ ജെമിനി; ഉദ്യോഗാര്‍ഥിയും സഹായിയും അറസ്റ്റില്‍

തമിഴ്‌നാട്ടില്‍ ഡിഎംകെ- എഐഡിഎംകെ സഖ്യസര്‍ക്കാര്‍?; വിജയിന്റെ നീക്കങ്ങള്‍ക്ക് തടയിടാന്‍ നിര്‍ണായക നീക്കം

SCROLL FOR NEXT