jiji joseph Facebook
Kerala

യുഡിഎഫിന് ഫിക്‌സഡ് ഡിപ്പോസിറ്റ് നല്‍കിയിട്ട് ബിജെപിയോട് പലിശ ചോദിക്കരുത്: ബിജെപി സംസ്ഥാന സെക്രട്ടറി

നിങ്ങള്‍ ഏത് ബാങ്കിലാണോ ഫിക്‌സഡ് ഡിപോസിറ്റ് ഇടുന്നത് അവരോട് പോയി പലിശ ചോദിക്കണം.

Author : സമകാലിക മലയാളം ഡെസ്ക്
Edited By : ആതിര അഗസ്റ്റിന്‍

തിരുവനന്തപുരം: യുഡിഎഫിന് പിന്തുണ നല്‍കുന്നതിനെതിരെ ക്രൈസ്തവ സഭകള്‍ക്ക് മുന്നറിയിപ്പുമായി ബിജെപി സംസ്ഥാന സെക്രട്ടറി ജിജി ജോസഫ്. യുഡിഎഫിന് ഫിക്‌സഡ് ഡിപ്പോസിറ്റ് നല്‍കിയിട്ട് ബിജെപിയോട് പലിശ ചോദിക്കരുതെന്ന് ജിജി ജോസഫ് വിമര്‍ശിച്ചു.

കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പില്‍ ക്രൈസ്തവ സഭകള്‍ യുഡിഎഫിന് വോട്ട് ചെയ്തുവെന്ന് തുറന്നടിച്ചുകൊണ്ടാണ് ജിജി ജോസഫിന്റെ പ്രസ്താവന. നിങ്ങള്‍ ഏത് ബാങ്കിലാണോ ഫിക്‌സഡ് ഡിപോസിറ്റ് ഇടുന്നത് അവരോട് പോയി പലിശ ചോദിക്കണം. ഹിന്ദുത്വ വിശ്വാസവുമായി മുന്നോട്ടുപോകുന്ന തങ്ങളോടൊപ്പം നില്‍ക്കുന്ന ന്യൂനപക്ഷങ്ങളെ ഒരുമിപ്പിച്ചുകൊണ്ട് മുന്നോട്ട് പോകുമെന്നും ജിജി ജോസഫ് പറഞ്ഞു.

എഫ്‌സിആര്‍എ നിയമത്തിന്റെ പേരില്‍ തെരഞ്ഞെടുപ്പ് കാലത്ത് ക്രൈസ്തവ സഭകള്‍ യുഡിഎഫിന്റെ ഘടകകക്ഷികളോട് പെരുമാറിയെന്ന രൂക്ഷ വിമര്‍ശനമാണ് വരുന്നത്. ബിജെപിയില്‍ അക്കൗണ്ട് തുറക്കാം. പക്ഷേ അത് സീറോ ബാലന്‍സ് ആക്കൗണ്ട് ആകണമെന്നാണ് ജിജി ജോസഫ് പറയുന്നത്.

ബിജെപി നേതാക്കള്‍ പിന്തുണയുമായി സന്ദര്‍ശിക്കുന്ന സമയത്തെല്ലാം കശുവണ്ടിയും ബദാമും ചിപ്‌സുമൊക്കെ നല്‍കും. എന്നാല്‍ വോട്ട് വെറെ കൊടുക്കുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ആത്മീയ കുപ്പായമിട്ട രാഷ്ട്രീയക്കാരെ തിരിച്ചറിയണം. സഭാനേതൃത്വത്തിന്റെയല്ല, സഭാവിശ്വാസികളുടെ പിന്തുണയാണ് നേടേണ്ടതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Don't give fixed deposits to UDF and ask BJP for interest: BJP State Secretary

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

PSC പരീക്ഷാ ക്രമക്കേട്: ആഭ്യന്തര വിജിലന്‍സ് എസ്പി അന്വേഷിക്കും; പരീക്ഷാ കണ്‍ട്രോളറുടെ അന്വേഷണം അവസാനിപ്പിച്ചു

ഹൃദയാഘാതം വരാതെ സൂക്ഷിക്കാൻ, ശീലിക്കേണ്ട അഞ്ച് കാര്യങ്ങൾ

ചമ്പത് റായിയുടെ രാജി അംഗീകരിച്ചു; പുതിയ അയോധ്യ ട്രസ്റ്റ് സെക്രട്ടറിയെ തെരഞ്ഞെടുത്തു; ആരാണ് ബജ്‌രംഗ് ബാഗ്ര?

ബംഗാളില്‍ 12കാരിയെ കൂട്ടബലാത്സംഗം ചെയ്ത് കൊന്നു; വ്യാപക സംഘര്‍ഷം, നിരോധനാജ്ഞ

രാമായണമാസം, കര്‍ക്കടക കഞ്ഞി, പിതൃദര്‍പ്പണം...; കര്‍ക്കടകം ഇങ്ങെത്തി, ഇനി ആരോഗ്യപരിപാലനത്തിന്റെയും ഭക്തിയുടെയും നാളുകള്‍