പ്രതീകാത്മക ചിത്രം 
Kerala

കുഞ്ഞ് കരയുമെന്നോർത്ത് സിനിമയ്ക്ക് പോകാൻ മടിക്കേണ്ട; 'ക്രൈ റൂം' റെഡി

കൈക്കുഞ്ഞുങ്ങളുമായി സിനിമയ്ക്ക് പോകാൻ മടിക്കുന്നവർക്ക് ഇനി ആശ്വസിക്കാം

Author : സമകാലിക മലയാളം ഡെസ്ക്


തിരുവനന്തപുരം: കൈക്കുഞ്ഞുങ്ങളുമായി സിനിമയ്ക്ക് പോകാൻ മടിക്കുന്നവർക്ക് ഇനി ആശ്വസിക്കാം. സിനിമ കണ്ടുകൊണ്ടിരിക്കുമ്പോൾ കുഞ്ഞു കരഞ്ഞാൽ ഇനി തിയറ്റർ വിടേണ്ട. മറ്റ് കാണികൾക്ക് അലോസരം ഉണ്ടാകുന്നത് ഒഴിവാക്കാൻ ക്രൈ റൂം. ക്രൈ റൂമിൽ പോയിരുന്ന് കുഞ്ഞിനൊപ്പം സിനിമ കാണുന്നത് തുടരാം. 

സർക്കാർ തിയേറ്ററുകൾ വനിതാ ശിശുസൗഹാർദ തിയറ്ററുകളായി മാറ്റുന്നതിന്റെ ഭാഗമായി കെഎസ്എഫ്ഡിസി തിരുവനന്തപുരം കൈരളി തിയറ്റർ കോംപ്ലക്സിൽ ‘ക്രൈ റൂം’ ആരംഭിച്ചു.  കുഞ്ഞു കരഞ്ഞാൽ പലപ്പോഴും രക്ഷിതാക്കൾക്ക് അവരേയും കൊണ്ട് പുറത്തേക്ക് പോകേണ്ടി വരികയാണ് പതിവ്. സിനിമ ആസ്വദിക്കാൻ കഴിയാറില്ല. തിയേറ്ററിലെ ശബ്ദവുമായി പൊരുത്തപ്പെടാൻ കുട്ടികൾക്കും പ്രയാസമുണ്ടാകും. ഇതിനെല്ലാം പരിഹാരമായാണ് പുതിയ സംവിധാനം.

ക്രൈ റൂമിൽ തൊട്ടിലും ഡയപ്പർ മാറ്റാനുമുള്ള സൗകര്യവും ഉണ്ടാവും. കെഎസ്എഫ്ഡിസിയുടെ കൂടുതൽ തിയേറ്ററുകളിൽ ഇത്തരം ക്രൈ റൂമുകൾ കൊണ്ടുവരുമെന്ന് മന്ത്രി വി എൻ വാസവൻ അറിയിച്ചു.

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

എസ് ശ്രീജിത്ത് ഡിജിപി; യോഗേഷ് ഗുപ്ത ബെവ്‌കോ എംഡി

കണ്ണൂർ നഗരത്തിൽ ബൈക്ക് യാത്രികന്റെ പണവും മൊബൈൽ ഫോണും കൊള്ളയടിച്ചു; മൂന്നംഗ സംഘം അറസ്റ്റിൽ

കേരള ആരോഗ്യശാസ്ത്ര സര്‍വകലാശാലയില്‍ നാല് സുപ്രധാന പദ്ധതികള്‍ക്ക് തുടക്കം

നീറ്റ് പ്രതിഷേധം: കേരളത്തിലെടുത്ത കേസുകൾ റദ്ദാക്കും, തുടരന്വേഷണം വേണ്ടെന്ന് ഡി ജി പിക്ക് നിർദേശം

17 കാരിയെ വഴിയിൽ തടഞ്ഞു നിർത്തി ഉപദ്രവിച്ചു; പ്രതിക്ക് ഒരു വർഷം തടവും പിഴയും