Dr. M K Muneer ഫെയ്സ്ബുക്ക്
Kerala

'ആരോഗ്യപ്രശ്‌നങ്ങളുണ്ട്, എം കെ മുനീറിനെ മത്സരിപ്പിക്കരുത്'; സമൂഹ മാധ്യമങ്ങളില്‍ പ്രചാരണവുമായി ഒരു വിഭാഗം ലീഗ് പ്രവര്‍ത്തകര്‍

മുനീറിന്റെ സിറ്റിങ് സീറ്റായ കൊടുവള്ളിക്ക് പുറമെ അദ്ദേഹം മത്സരിക്കാന്‍ സാധ്യതയുള്ള കോഴിക്കോട് സൗത്ത് മണ്ഡലത്തെ കേന്ദ്രീകരിച്ചും ഇത്തരത്തില്‍ പ്രചാരണങ്ങള്‍ നടക്കുന്നുണ്ട്.

Author : സമകാലിക മലയാളം ഡെസ്ക്

കോഴിക്കോട്: സംസ്ഥാനം തെരഞ്ഞെടുപ്പ് ചൂടിലേയ്ക്ക് എത്തിക്കഴിഞ്ഞു. യുഡിഎഫിലാണെങ്കില്‍ സ്ഥാനാര്‍ഥി നിര്‍ണയം അന്തിമഘട്ടത്തിലാണ്. മുതിര്‍ന്ന മുസ്ലീം ലീഗ് നേതാവ് എം കെ മുനീറിനെതിരെ പാര്‍ട്ടിക്കുള്ളിലെ ഒരു വിഭാഗം പ്രവര്‍ത്തകര്‍ സമൂഹമാധ്യമങ്ങളിലൂടെ രംഗത്ത് വന്നിരിക്കുകയാണ്. മുനീറിന് ആരോഗ്യപ്രശ്‌നങ്ങളുണ്ടെന്നും ഇത്തവണ സീറ്റ് നല്‍കരുതെന്നുമാണ് ഒരു വിഭാഗം പ്രവര്‍ത്തകരുടെ ആവശ്യം. മുനീറിന്റെ സിറ്റിങ് സീറ്റായ കൊടുവള്ളിക്ക് പുറമെ അദ്ദേഹം മത്സരിക്കാന്‍ സാധ്യതയുള്ള കോഴിക്കോട് സൗത്ത് മണ്ഡലത്തെ കേന്ദ്രീകരിച്ചും ഇത്തരത്തില്‍ പ്രചാരണങ്ങള്‍ നടക്കുന്നുണ്ട്.

പ്രധാനമായും ഗള്‍ഫ് രാജ്യങ്ങളിലെ ലീഗ് പ്രവര്‍ത്തകരാണ് സൈബര്‍ പ്രചാരണത്തിന് പിന്നിലെന്നാണ് മുനീര്‍ അനുകൂലികള്‍ ആരോപിക്കുന്നത്. മുനീറിനെ ബോധപൂര്‍വ്വം മാറ്റിനിര്‍ത്താനുള്ള ആസൂത്രിത നീക്കമാണിതെന്നും അവര്‍ കരുതുന്നു. മുനീറിന്റെ ശാരീരിക അവശതകള്‍ ചൂണ്ടിക്കാട്ടിയാണ് 'സീറ്റ് നല്‍കരുത്' എന്ന പ്രചാരണം നടക്കുന്നത്. പാര്‍ട്ടിയുടെ യുവജന വിഭാഗങ്ങളില്‍ നിന്നുള്ളവര്‍ക്ക് കൂടുതല്‍ അവസരം നല്‍കണമെന്ന ആവശ്യവും ഇതോടൊപ്പം വെക്കുന്നുണ്ട്.

മുനീറിനെ അനുനയിപ്പിച്ച് മത്സരരംഗത്തു നിന്ന് പിന്തിരിപ്പിക്കാന്‍ രാജ്യസഭാ സീറ്റ് വാഗ്ദാനം ചെയ്തതായി സൂചനകളുണ്ട്. നിലവില്‍ പാര്‍ട്ടിയുടെ നിയമസഭാ കക്ഷി നേതാവായ മുനീര്‍ മത്സരിച്ചില്ലെങ്കില്‍ അത് മലബാര്‍ മേഖലയിലെ തെരഞ്ഞെടുപ്പ് ഫലത്തെ ബാധിക്കുമെന്നാണ് മറു വിഭാഗം നേതാക്കളുടെ വാദം. എന്നാല്‍ കൂടിയാലോചനകള്‍ക്ക് ശേഷമായിരിക്കും ഔദ്യോഗിക പ്രതികരണം നടത്തുകയെന്ന് ഇന്നലെ തന്നെ ലീഗ് വ്യക്തമാക്കിയിരുന്നു. പി കെ കുഞ്ഞാലിക്കുട്ടി വേങ്ങര വിട്ട് മലപ്പുറത്തേക്ക് പോരാട്ടം മാറ്റിയേക്കുമെന്ന വിവരവും പുറത്ത് വരുന്നു. കെ എം ഷാജിയെ വേങ്ങരയിലേക്ക് പരിഗണിക്കുന്നുവെന്നാണ് സൂചന. കാസര്‍കോട്ടെ പ്രാദേശിക എതിര്‍പ്പ് പരിഗണിച്ചാണ് ഷാജിയെ വേങ്ങരയില്‍ പരിഗണിക്കുന്നത്. കെ എം ഷാജിക്ക് ഉറച്ച സീറ്റ് നല്‍കാനാണ് സാദിഖ് അലി തങ്ങള്‍ ആലോചിക്കുന്നത്.

Don't let MK Muneer contest'; A section of league activists are protesting on social media

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ബംഗാളില്‍ 15 ബൂത്തുകളില്‍ നാളെ റീപോളിങ്

അരിമ്പൂരില്‍ കിണറ്റില്‍ കല്ലുകെട്ടി താഴ്ത്തിയ നിലയില്‍ അസ്ഥിക്കഷ്ണങ്ങള്‍; സ്ത്രീയുടെ അടിവസ്ത്രവും കണ്ടെത്തി; അന്വേഷണം

വൈഭവിനെ പുറത്താക്കിയതിൽ അതിര് വിട്ട് ആഘോഷം; ജാമിസനെതിരെ വിമർശനം (വിഡിയോ)

ദമ്പതികളുടെയും 2 മക്കളുടെയും മരണത്തില്‍ വില്ലന്‍ തണ്ണിമത്തന്‍ അല്ല; അവയവങ്ങള്‍ പച്ചനിറത്തിലായ നിലയില്‍

പരാഗിന് സെഞ്ച്വറി നഷ്ടം; ഫെരേരയുടെ വെടിക്കെട്ടിന്റെ ബലത്തിൽ മുന്നേറി രാജസ്ഥാൻ, ഡൽഹിയ്ക്ക് വിജയലക്ഷ്യം 226 റൺസ്

SCROLL FOR NEXT