കസ്റ്റമര്‍ കെയര്‍ നമ്പറിനായി ഗൂഗിളില്‍ തിരയരുത്, മുന്നറിയിപ്പുമായി പൊലീസ്  കേരളാ പൊലീസ്
Kerala

കസ്റ്റമര്‍ കെയര്‍ നമ്പറിനായി ഗൂഗിളില്‍ തിരയരുത്, മുന്നറിയിപ്പുമായി പൊലീസ്

ഗൂഗിളില്‍ തിരഞ്ഞ് വെബ്‌സൈറ്റ് വിലാസം കണ്ടെത്തി അതില്‍ ക്ലിക്ക് ചെയ്യുന്നതും അപകടകരമാണെന്നും പൊലീസ് പറയുന്നു

Author : സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: കസ്റ്റമര്‍ കെയര്‍ സെന്റര്‍ നമ്പര്‍ ലഭിക്കാനായി ഗൂഗിളില്‍ തിരയരുതെന്ന മുന്നറിയിപ്പുമായി കേരള പൊലീസ്. ട്രെയിന്‍ ടിക്കറ്റ് റദ്ദാക്കാന്‍ ഗൂഗിളില്‍ കണ്ട നമ്പറില്‍ വിളിച്ച് പണം നഷ്ടപ്പെട്ട വാര്‍ത്ത ചൂണ്ടികാണിച്ചാണ് പൊലീസ് മുന്നറിയിപ്പ്.

കസ്റ്റമര്‍ കെയര്‍ സെന്റര്‍ നമ്പര്‍ ലഭിക്കാനായി ഒരു കാരണവശാലും ഗൂഗിളില്‍ തിരയരുതെന്നും അതാത് സ്ഥാപനങ്ങളുടെ വെബ് സൈറ്റ് വിലാസം ബ്രൗസറില്‍ ടൈപ്പ് ചെയ്തുമാത്രം ഔദ്യോഗിക വെബ്‌സൈറ്റില്‍ പ്രവേശിച്ച് കസ്റ്റമര്‍ സെന്റര്‍ നമ്പര്‍ കണ്ടെത്താനാണ് പൊലീസ് നിര്‍ദേശത്തിലുള്ളത്.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

ഗൂഗിളില്‍ തിരഞ്ഞ് വെബ്‌സൈറ്റ് വിലാസം കണ്ടെത്തി അതില്‍ ക്ലിക്ക് ചെയ്യുന്നതും അപകടകരമാണെന്നും പൊലീസ് പറയുന്നു. ഗൂഗിളില്‍ നിന്ന് ലഭിച്ച കസ്റ്റമര്‍ കെയര്‍ നമ്പറില്‍ വിളിച്ച വ്യക്തിക്ക് 2.44 ലക്ഷം രൂപ നഷ്ടമായതിന്റെ വാര്‍ത്തയും കേരള പൊലീസ് ഫെയ്‌സബുക്ക് പോസ്റ്റില്‍ പങ്കുവെച്ചു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കാഫിര്‍ സ്‌ക്രീന്‍ ഷോട്ട് കേസില്‍ ഡിവൈഎഫ്‌ഐ നേതാവ് അറസ്റ്റില്‍

പിണറായിയെ രക്ഷിക്കാന്‍ നടത്തിയ പ്രതിരോധം; ഭീകരസംഘം വിമാനത്തില്‍ നടത്തിയ ആക്രമണം നിസാരമല്ല; ഇപി ജയരാജന്‍

കെഎസ്ആര്‍ടിസി സൗജന്യയാത്ര: നഷ്ടകണക്കുകള്‍ നിരത്തി സ്വകാര്യ ബസുടമകള്‍, സര്‍വീസുകള്‍ സര്‍ക്കാര്‍ ഏറ്റെടുക്കണമെന്ന് ആവശ്യം

ട്രംപിന്റേത് പ്രവചനാതീതമായ പെരുമാറ്റം; സമാധാന ചര്‍ച്ചകളില്‍ മനശാസ്ത്രജ്ഞരെ ഉള്‍പ്പെടുത്തി ഇറാന്‍; പ്രകടമായ മാറ്റമുണ്ടായെന്ന് റിപ്പോര്‍ട്ട്

കീം 2026: അപേക്ഷ നൽകാൻ വിട്ട് പോയവർക്ക് അവസരം, ആർക്കിടെക്ചർ കോഴ്സിന് അപേക്ഷിക്കാം

SCROLL FOR NEXT