മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് ഫണ്ട് കൈമാറുന്ന മന്ത്രി ബിന്ദു എക്‌സ്
Kerala

ശമ്പളത്തിന് പുറമെ മന്ത്രി ഡോ. ബിന്ദു രണ്ടു ലക്ഷം രൂപ കൂടി നല്‍കി

മന്ത്രിമാര്‍ നല്‍കുന്ന ഒരു മാസത്തെ ശമ്പളത്തിനു പുറമെയാണ് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ഡോ. ബിന്ദുവിന്റെ സംഭാവന.

Author : സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: വയനാട് ദുരന്തബാധിതര്‍ക്ക് കൈത്താങ്ങാകാന്‍ ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി മന്ത്രി ഡോ. ആര്‍ ബിന്ദു രണ്ടുലക്ഷം രൂപ കൂടി സംഭാവന നല്‍കി. മുഖ്യമന്ത്രിയുടെ ചേംബറിലെത്തി ഈ തുകയ്ക്കുള്ള ചെക്ക് മന്ത്രി മുഖ്യമന്ത്രിയ്ക്ക് കൈമാറി.

മന്ത്രിമാര്‍ നല്‍കുന്ന ഒരു മാസത്തെ ശമ്പളത്തിനു പുറമെയാണ് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ഡോ. ബിന്ദുവിന്റെ സംഭാവന.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍ ഒരു ലക്ഷം രൂപ സംഭാവന നല്‍കി. യുഡിഎഫ് എംഎല്‍എമാര്‍ ഒരു മാസത്തെ ശമ്പളം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന ചെയ്യുമെന്ന് പ്രതിപക്ഷ നേതാവ് നേരത്തെ വ്യക്തമാക്കിയിരുന്നു. ഈ തീരുമാനത്തിന്റെ ഭാഗമായാണ് വി ഡി സതീശന്‍ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നല്‍കിയത്. മുന്‍ മുഖ്യമന്ത്രി എകെ ആന്റണി അമ്പതിനായിരം രൂപ സംഭാവന നല്‍കിയിരുന്നു. നേരത്തെ മുന്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും ദുരിതാശ്വാസനിധിയിലേക്ക് സംഭാവന ചെയ്തിരുന്നു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

നീറ്റ് പുനഃപരീക്ഷ: ഇന്ത്യയില്‍ ടെലിഗ്രാം നിരോധിച്ചു

'ശ്രീലേഖയുടെ ചെറുകഥയും ദൃഢവും തമ്മില്‍ ഒരു ബന്ധവുമില്ല'; മോഷണ ആരോപണം നിഷേധിച്ച് സംവിധായകന്‍

20 വര്‍ഷങ്ങള്‍, അണ്ണാ ഹസാരെ ഉള്‍പ്പെടെ128 സാക്ഷികള്‍: കോണ്‍ഗ്രസ് നേതാവ് പവന്‍രാജെയുടെ കൊലപാതകക്കേസില്‍ വിധി ഇന്ന്

'പണി' അറിയാത്ത ഒരു 'പണിക്കാരൻ'; സ്പെയിനിന്റെ പ്രധാന സ്ട്രൈക്കർ ആദ്യ 30 മിനിറ്റിൽ പന്ത് തൊട്ടതേ ഇല്ല!

നാലുദിവസം മുന്‍പ് കാണാതായി; പ്രവാസി മലയാളിയെ മരിച്ചനിലയില്‍ കണ്ടെത്തി

SCROLL FOR NEXT