ഡോ. റോയി ചാലി/ ഫെയ്സ്ബുക്ക് 
Kerala

കേരളത്തിലെ ആദ്യ വൃക്കമാറ്റിവെക്കലിന് നേതൃത്വം നല്‍കിയ ഡോ റോയ് ചാലി അന്തരിച്ചു

കേരളത്തില്‍ ആദ്യത്തെ വൃക്കമാറ്റിവെക്കല്‍ ശസ്ത്രക്രിയ നടന്നത് 1988ല്‍ കോഴിക്കോട് മെഡിക്കല്‍ കോളേജിലായിരുന്നു

Author : സമകാലിക മലയാളം ഡെസ്ക്


കോഴിക്കോട്: കോഴിക്കോട് മെഡിക്കല്‍ കോളേജിലെ പ്രൊഫസറും യൂറോളജി വിഭാഗം മുന്‍ മേധാവിയുമായ ഡോ. റോയ് ചാലി അന്തരിച്ചു. 85 വയസ്സായിരുന്നു. ബേബി മെമ്മോറിയല്‍ ഹോസ്പിറ്റലിലെ യൂറോളജി വിഭാഗം മേധാവിയാണ്. 

ഇന്നു പുലര്‍ച്ചെയായിരുന്നു അന്ത്യം സംഭവിച്ചത്. കേരളത്തില്‍ ആദ്യത്തെ വൃക്കമാറ്റിവെക്കല്‍ ശസ്ത്രക്രിയ നടന്നത് 1988ല്‍ കോഴിക്കോട് മെഡിക്കല്‍ കോളേജിലായിരുന്നു. പ്രൊഫസര്‍മാരായ ഡോ. റോയ് ചാലി, ഡോ. ശശിധരന്‍, ഡോ. തോമസ് മാത്യു എന്നിവരാണ് ശസ്ത്രക്രിയയ്ക്ക് നേതൃത്വം നല്‍കിയത്. 

ഡോ. റോയി ചാലിയുടെ മൃതദേഹം ഉച്ചയ്ക്ക് 12 മണി വരെ കോഴിക്കോട് പട്ടേരി ചാലിയില്‍ ഹൗസിലും, 12 മുതല്‍ 1 മണി വരെ ബേബി മെമ്മോറിയല്‍ ഹോസ്പിറ്റലിലും പൊതുദര്‍ശനത്തിനു വെക്കും.

അതിനുശേഷം ജന്മനാടായ കൊച്ചിയിലെ മുളന്തുരുത്തിയിലേക്ക് കൊണ്ടു പോകും. സംസ്‌കാരം ചൊവ്വാഴ്ച രാവിലെ 10 മണിക്ക് മുളന്തുരുത്തി ഓര്‍ത്തഡോക്‌സ് പള്ളിയില്‍ നടക്കും. ആനി ചാലിയാണ് ഭാര്യ. 
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'അരമണിക്കൂര്‍ കൊണ്ട് വെള്ളം കയറി, 2018ലേതു പോലെയായി'; പാതിരാത്രിയിലെ പേമാരിയില്‍ മുങ്ങി റാന്നി ടൗണ്‍ - വിഡിയോ

പിന്‍മാറാന്‍ തടസമില്ലെന്ന് കേന്ദ്രം അറിയിച്ചിട്ടും പിഎം ശ്രീ നടപ്പാക്കാന്‍ എന്താണിത്ര വാശി; പിണറായി വിജയന്‍

'കാഴ്ച പരിമിതി മുതലെടുത്തു, കോമാളിയാക്കി'; പെട്ടെന്നുണ്ടായ ദേഷ്യത്തിലാണ് വിദ്യാര്‍ഥിയെ തല്ലിയതെന്ന് അധ്യാപകന്‍

ടൈം ട്രാവൽ ചിത്രവുമായി ശ്രീനാഥ് ഭാസി; ഒപ്പം അഭിരാം രാധാകൃഷ്ണനും രാജേഷ് മാധവനും, 'ഒറിജിനൽ' ടൈറ്റിൽ പോസ്റ്റർ

'ഇരുവരും സ്വാതന്ത്ര്യം നേടി'; ഒമര്‍ അബ്ദുല്ലയും പായലും വിവാഹമോചിതരായി, 17 വര്‍ഷത്തെ കേസ് തീര്‍പ്പാക്കി സുപ്രീംകോടതി