കലാലയം രാധയും ജോസ് പായമ്മലും Kalalayam Radha  
Kerala

നാടക നടി കലാലയം രാധ അന്തരിച്ചു

നാടകാഭിനയത്തിൽ ഗിന്നസ് റെക്കോർഡിട്ട പ്രതിഭ

Author : സമകാലിക മലയാളം ഡെസ്ക്

തൃശൂർ: പ്രൊഫഷണൽ നാടക രംഗത്ത് നിറ സാന്നിധ്യമായിരുന്ന കലാലയം രാധ വിടവാങ്ങി. 79 വയസ്സായിരുന്നു. സംസ്‌കാരം ശനി പകൽ മൂന്നിന് നെല്ലിക്കുന്ന് സെന്റ് സെബാസ്റ്റ്യൻ പള്ളി സെമിത്തേരിയിൽ. തൃശൂർ വളർക്കാവ് സ്വദേശിയായ രാധ ഭർത്താവ് ജോസ് പായമ്മലിനൊപ്പം നാടകാഭിനയത്തിൽ ഗിന്നസ് റെക്കോർഡ് ഇട്ടിട്ടുണ്ട്. തൃശൂർ പൂരം പ്രദർശന നഗരിയിൽ തുടർച്ചയായി 50 വർഷം ഇരുവരും നാടകം അവതരിപ്പിച്ചാണ് ചരിത്രം സൃഷ്ടിച്ചത്.

ചലച്ചിത്ര- നാടക നടിയും നൃത്താധ്യാപികയുമായിരുന്നു രാധ. അമല ആശുപത്രിയിലായിരുന്നു അന്ത്യം. ഭർത്താവ് അന്തരിച്ച ജോസ് പായമ്മലും നാടക നടനും സംവിധായകനുമായിരുന്നു. തൃശൂർ പൂരം പ്രദർശനത്തിൽ ഇവർ രണ്ടായിരത്തോളം തത്സമയ നാടകം അവതരിപ്പിച്ചിട്ടുണ്ട്. നാല് തവണ തുടർച്ചയായി സംഗീത നാടക അക്കാദമിയുടെ പ്രൊഫഷണൽ നാടക മത്സരത്തിൽ മികച്ച നടിക്കുള്ള അവാർഡ് കലാലയം രാധയ്ക്കായിരുന്നു. സംഗീത നാടക അക്കാദമിയുടെ ഗുരുപൂജ പുരസ്‌കാരവും ലഭിച്ചിട്ടുണ്ട്.

അച്ചുവിൻ്റെ അമ്മ, സൂര്യദാനം, രാത്രികൾ നിനക്കുവേണ്ടി, ഇസബെല്ല, ജമ്നപ്യാരി, ചിൽഡ്രൻസ് പൊലീസ്, ഒരേ ഭൂമി ഒരേ രക്തം, അരഞ്ഞാണം, ഞാനൊന്ന് പറയട്ടേ, മഗ്‍രീബ്, ലഡ്ഡു, ഭാരതപ്പുഴ തുടങ്ങിയ സിനിമകളിലും നിരവധി ടെലിഫിലുമുകളിലും അഭിനയിച്ചിട്ടുണ്ട്. മകൻ: ലോന ബ്രിന്നർ (ഡെപ്യൂട്ടി ഡയറക്ടർ ഓപറേഷൻസ്, എംഎഎൽഎച്ച് അബുദാബി). മരുമകൾ: സുനിത ബ്രിന്നർ.

Drama actress Kalalayam Radha who was a prominent presence in the professional theatre scene, has passed away

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ജൂണ്‍ 15 മുതല്‍ കെഎസ്ആര്‍ടിസിയില്‍ സൗജന്യയാത്ര; ആദ്യമന്ത്രിസഭാ യോഗത്തില്‍ തീരുമാനം; സുപ്രധാന പ്രഖ്യാപനങ്ങള്‍

സിപി ജോണും ഷിബു ബേബി ജോണും സഗൗരവം; മുഖ്യമന്ത്രിയും 18 മന്ത്രിമാരും ദൈവനാമത്തില്‍ സത്യപ്രതിജ്ഞ

കവിത തുളുമ്പുന്ന കന്നഡ പ്രണയം; 'വരുന്നുണ്ടോ' എന്ന ചോദ്യത്തിൽ തുടങ്ങിയ പി സി വിഷ്ണുനാഥിന്റെയും കനകഹാമയുടെയും ജീവിതയാത്ര

ജൂണ്‍ ഒന്നുമുതല്‍ സ്ത്രീകള്‍ക്ക് സൗജന്യ യാത്ര, പ്രതിമാസം 3,000 രൂപ സാമ്പത്തിക സഹായം; ബംഗാളില്‍ ജനകീയ നടപടികള്‍

ചോർന്ന നയതന്ത്ര രേഖ പാകിസ്താനിൽ വൻ വിവാദത്തിലേക്ക്; ഇമ്രാൻ ഖാന്റെ പതനത്തിൽ യുഎസ് പങ്ക് വെളിപ്പെടുത്തി 'സൈഫർ'

SCROLL FOR NEXT