Dramatic scenes in front of the Thrikkakara police station where rapper Vedan was questioned 
Kerala

'വേടനെ ഇറക്കിവിടടാ പൊലീസെ...'; തൃക്കാക്കര സ്റ്റേഷന് മുന്നില്‍ യുവാക്കളുടെ പരാക്രമം, തൂക്കിയെടുത്ത് പൊലീസ്

ഹൈക്കോടതി ജാമ്യം അനുവദിച്ച വേടനെ എന്തിനാണ് പൊലീസ് സ്റ്റേഷനില്‍ പിടിച്ചുവച്ചിരിക്കുന്നത് എന്ന ചോദ്യം ഉന്നയിച്ചായിരുന്നു യുവാക്കള്‍ പ്രതിഷേധിച്ചത്

സമകാലിക മലയാളം ഡെസ്ക്

കൊച്ചി: ബലാത്സംഗക്കേസില്‍ റാപ്പര്‍ വേടനെ ചോദ്യം ചെയ്ത തൃക്കാക്കര പൊലീസ് സ്റ്റേഷന് മുന്നില്‍ നാടകീയ രംഗങ്ങള്‍. വേടനെ ഇറക്കിവിടണം എന്നാവശ്യപ്പെട്ട് രണ്ട് യുവാക്കള്‍ പൊലീസ് സ്റ്റേഷന് മുന്നില്‍ തമ്പടിച്ച് അസഭ്യവര്‍ഷം ഉള്‍പ്പെടെ നടത്തുകയായിരുന്നു. ഹൈക്കോടതി ജാമ്യം അനുവദിച്ച വേടനെ എന്തിനാണ് പൊലീസ് സ്റ്റേഷനില്‍ പിടിച്ചുവച്ചിരിക്കുന്നത് എന്ന ചോദ്യം ഉന്നയിച്ചായിരുന്നു യുവാക്കള്‍ പ്രതിഷേധിച്ചത്.

പലതവണ ഉദ്യോഗസ്ഥര്‍ യുവാക്കളോട് പിരിഞ്ഞുപോകാന്‍ ആവശ്യപ്പെട്ടെങ്കിലും യുവാക്കള്‍ പരാക്രമം തുടര്‍ന്നതോടെ ഇരുവരെയും പൊലീസ് ഇവരെ കസ്റ്റഡിയിലെടുത്തു. ലോക്കപ്പില്‍ ഇടുകയായിരുന്നു. ലോക്കപ്പിലും ഇരുവരും ബഹളം തുടരുകയും ചെയ്തു. യുവാക്കള്‍ ലഹരി ഉപയോഗിച്ചിരുന്നു എന്നാണ് പ്രാഥമിക നിഗമനം.

അതിനിടെ, ബലാത്സംഗക്കേസില്‍ രണ്ട് ദിവസത്തെ ചോദ്യം ചെയ്യലിന് ശേഷം റാപ്പര്‍ വേടനെ ഇന്നലെ പൊലീസ് അറസ്റ്റ് രേഖപ്പെടുത്തി വിട്ടയച്ചിരുന്നു. കേസിനെ കുറിച്ച് കൂടുതല്‍ പറയാനുണ്ടാന്നും കോടതിയുടെ പരിഗണനയിലായതിനാല്‍ ഇപ്പോള്‍ ഒന്നും പറയുന്നില്ലെന്നും ജാമ്യത്തിലിറങ്ങിയ ശേഷം വേടന്‍ മാധ്യമങ്ങളോട് പ്രതികരിച്ചിരുന്നു. കേസില്‍ വേടന് ഹൈക്കോടതി മുന്‍കൂര്‍ ജാമ്യം അനുവദിച്ചിരുന്നു.

Dramatic scenes in front of the Thrikkakara police station where rapper Vedan was questioned.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

എം ആര്‍ രാഘവവാര്യര്‍ക്ക് കേരള ജ്യോതി; കേരള പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു

ഫ്രഷ് കട്ട് സമരം; ജനരോഷം ആളുന്നു, പ്രദേശത്ത് നിരോധനാജ്ഞ

എകെ ആന്റണി വീണ്ടും സജീവ നേതൃത്വത്തില്‍; റസൂല്‍ പൂക്കുട്ടി ചലച്ചിത്ര അക്കാദമി ചെയര്‍പേഴ്‌സണ്‍; ക്ഷേമപെന്‍ഷന്‍ ഇത്തവണ 3600 രൂപ വീതം; ഇന്നത്തെ അഞ്ച് പ്രധാന വാര്‍ത്തകള്‍

പ്രതിമയില്‍ മാലയിടാന്‍ ക്രെയിനില്‍ കയറി; കുലുങ്ങിയതിന് ഓപ്പറേറ്ററുടെ മുഖത്ത് അടിച്ച് ബിജെപി എംപി; വിഡിയോ

ചാലക്കുടിയിൽ നവംബർ 10 വരെ ഗതാഗത നിയന്ത്രണം

SCROLL FOR NEXT