വിഡിയോ സ്ക്രീൻഷോട്ട് 
Kerala

"എന്റെ ദൈവമേ..." ബൈബിൾ കയ്യിലെടുത്ത് അലറിക്കരഞ്ഞ് പ്രതി, തെളിവെടുപ്പിനിടെ നാടകീയ രംഗങ്ങൾ 

കൊലപാതകം നടത്തിയശേഷം വീട്ടിലെത്തി കുളിച്ച് ഒളിച്ചിരിക്കുകയായിരുന്നു മഹേഷ്. അപ്പോഴാണ് പൊലീസ് ഇയാളെ പിടികൂടിയത്

Author : സമകാലിക മലയാളം ഡെസ്ക്

കൊച്ചി: അയൽവാസിയായ യുവാവിനെ കൊലപ്പെടുത്തിയ കേസിലെ പ്രതിയെ തെളിവെടുപ്പിനെത്തിച്ചപ്പോൾ അരങ്ങേറിയത് നാടകീയ രംഗങ്ങൾ. കൂത്താട്ടുകുളം കാക്കൂർ ലക്ഷംവീട് കോളനിയിലെ മഹേഷ് (44) ആണ് പ്രതി. തിങ്കളാഴ്ച രാത്രി ഏഴരയോടെ അയൽവാസിയായ സോണിയെ വീട്ടിൽ നിന്ന് വിളിച്ചിറക്കി കൊലപ്പെടുത്തുകയായിരുന്നു ഇയാൾ.

കൊലപാതകം നടത്തിയശേഷം മഹേഷ് ഓടിക്കയറിയത് സ്വന്തം വീട്ടിലേക്കാണ്. പ്രതിയുമായി പൊലീസ് ഇവിടെ തെളിവെടുപ്പിനെത്തി, പ്രാർത്ഥിക്കുന്ന സ്ഥലത്തെത്തി ബൈബിൾ കയ്യിലെടുത്ത് "എന്റെ ദൈവമേ..." എന്നുപറഞ്ഞ് അലറിക്കരയുകയായിരുന്നു മഹേഷ്. ദൈവത്തെ വിളിക്കുകയും ഭിത്തിയിൽ ചാരി ഏങ്ങലടിച്ച് അസ്വസ്ഥത പ്രകടിപ്പിച്ചു. ഏറെ പണിപ്പെട്ടാണ് മഹേഷിനെ പൊലീസ് പുറത്തെത്തിച്ചത്.

സോണിയെ കുത്തി വീഴ്ത്തിയശേഷം വീട്ടിലെത്തി കുളിച്ച് ഒളിച്ചിരിക്കുകയായിരുന്നു മഹേഷ്. അപ്പോഴാണ് പൊലീസ് ഇയാളെ പിടികൂടിയത്. കൊലപാതകത്തിനുപയോ​ഗിച്ച കത്തി തെളിവെടുപ്പിനിടെ പൊലീസ് കണ്ടെടുത്തു. മുറിയിൽ കിടക്കയുടെ അടിയിൽ സൂക്ഷിച്ചിരിക്കുകയായിരുന്നു കത്തി. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ഡല്‍ഹിയില്‍ നാലുനില ഫ്‌ലാറ്റില്‍ തീപിടിത്തം; ഒമ്പത് മരണം, നാലുപേരുടെ നില ഗുരുതരം

ഊട്ടിയിലേക്ക് വിനോദയാത്ര പോയ സംഘം അപകടത്തില്‍പ്പെട്ടു; രണ്ട് മലയാളികള്‍ മരിച്ചു

ഹോട്ടലിലേത് പോലെ പെർഫക്ട് ദോശ വീട്ടിൽ ഉണ്ടാക്കാം

'എന്റെ സിനിമകളിൽ ഏറ്റവും കൂടുതൽ ഹൈ മൊമന്റ്സ് ഉള്ള ചിത്രം; ലാൽ സാറിനെ വച്ചാണ് ആദ്യം ഷൂട്ട് തുടങ്ങുന്നത്'

ആയുഷ്‌കാലം മുഴുവന്‍ ഒരുമിച്ച് ഒരു വീട്ടില്‍; ഒടുവില്‍ 'ബാചിലേഴ്‌സ് ഫാമിലി'യിലെ അവസാനയാളും യാത്രയായി

SCROLL FOR NEXT