ഉണ്ണികൃഷ്ണനെ ഉപദ്രവിക്കുന്നു വിഡിയോസ്ക്രീന്‍ഷോട്ട്
Kerala

പൊതുസ്ഥലത്തെ മദ്യപാനം ചോദ്യം ചെയ്തു; കൊയിലാണ്ടിയില്‍ മൂന്നംഗ സംഘം വീടുകയറി ആക്രമിച്ചു

അക്രമി സംഘത്തില്‍ ഒരാള്‍ ഡിവൈഎഫ്‌ഐ പ്രവര്‍ത്തകനാണെന്നും പരാതിയുണ്ട്

Author : സമകാലിക മലയാളം ഡെസ്ക്

കോഴിക്കോട്: കൊയിലാണ്ടിയില്‍ മൂന്നംഗ സംഘം വീടുകയറി ആക്രമിച്ചു. പന്തലായനി സ്വദേശി ഉണ്ണികൃഷ്ണനെയും കുടുംബത്തെയും ആണ് ആക്രമിച്ചത്. പൊതുസ്ഥലത്തെ മദ്യപാനം ചോദ്യം ചെയ്തതിനെ തുടര്‍ന്നായിരുന്നു ആക്രമണമെന്ന് ഉണ്ണികൃഷ്ണന്‍ പറഞ്ഞു. അക്രമി സംഘത്തില്‍ ഒരാള്‍ ഡിവൈഎഫ്‌ഐ പ്രവര്‍ത്തകനാണെന്നും പരാതിയുണ്ട്. ഡിവൈഎഫ്‌ഐ ഇക്കാര്യം തള്ളികളഞ്ഞു.

പരിക്കേറ്റ ഉണ്ണികൃഷ്ണനെയും കുടുംബാംഗങ്ങളെയും കൊയിലാണ്ടി താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. വീട്ടിലേക്ക് കയറിവന്ന അക്രമി സംഘം ആദ്യം ഉണ്ണികൃഷ്ണനെയാണ് മര്‍ദിച്ചത്. തടയാന്‍ ശ്രമിച്ചെങ്കിലും ഫലമുണ്ടായില്ല. കസേരയെടുത്ത് അടിക്കുകയായിരുന്നുവെന്നാണ് ഉണ്ണികൃഷ്ണന്‍ പരയുന്നത്. കുടുംബാംഗങ്ങളിലൊരാള്‍ ആക്രമിക്കുന്നതിന്റെ വിഡിയോ ചിത്രീകരിച്ചിരുന്നു.

ഉണ്ണികൃഷ്ണനെ ആക്രമിക്കുന്നതിനിടയില്‍ തടയാന്‍ ശ്രമിച്ച ഭാര്യയെയും മക്കളേയും സംഘം ഉപദ്രവിച്ചു. വീട്ടിലെ ജനല്‍ ചില്ലുകള്‍ അടിച്ചു തകര്‍ത്ത ശേഷമാണ് സംഘം തിരിച്ചു പോയത്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

നന്ദിഗ്രാമിൽ ചന്ദ്രനാഥ് രഥിന്റെ മാതാവ് സ്ഥാനാർത്ഥി; സഹതാപതരംഗം ലക്ഷ്യമിട്ട് ബിജെപി

'ആ സിനിമ ചെയ്തപ്പോൾ ഞാൻ ഫെയ്സ്ബുക്ക് ഉപേക്ഷിച്ചു, 'ആർട്ടിഫിഷ്യൽ' ചെയ്തപ്പോൾ ചാറ്റ്ജിപിടിയും; കൂടുതൽ അറിയുന്തോറും...'

കറുത്ത പൊന്നിന് പൊന്നുംവില; കിലോയ്ക്ക് 700 കടന്നു, പത്തുവര്‍ഷത്തിനിടയിലെ റെക്കോര്‍ഡ് മുന്നേറ്റം

ISRO-യിൽ കുക്ക് മുതൽ ഫയർമാൻ വരെ 22 ഒഴിവുകൾ; പത്താം ക്ലാസ് യോഗ്യത, തമിഴ്‌നാട്ടിൽ അവസരം !

സെൻസർ പൂർത്തിയാക്കി 'ഇറ്റ്സ് എ മെഡിക്കൽ മിറക്കിൾ'; സംഗീത് പ്രതാപ്-ഷറഫുദ്ദീൻ ചിത്രം തിയേറ്ററുകളിലേക്ക്