പ്രതീകാത്മക ചിത്രം 
Kerala

പൊലീസുകാരുടെ കാൽ വെട്ടുമെന്ന് ഭീഷണി കൊലവിളിയും; ബിജെപി ജില്ലാ പ്രസിഡന്റിന്റെ ഡ്രൈവർ അറസ്റ്റിൽ 

പള്ളൂർവയൽ സ്വദേശി അമൽ രാജ് എന്ന സച്ചുവിനെയാണ് അറസ്റ്റ് ചെയ്തത്

സമകാലിക മലയാളം ഡെസ്ക്

കോഴിക്കോട്: പൊലീസുകാർക്കുനേരെ ഭീഷണി മുഴക്കിയ ബിജെപി കണ്ണൂർ ജില്ലാ പ്രസിഡന്റിന്റെ ഡ്രൈവർ അറസ്റ്റിൽ. മാഹി, പള്ളൂർ പൊലീസ് സ്റ്റേഷനുകളി​ലെ പൊലീസുകാർക്കുനേരെ ഫോണിൽ ഭീഷണി മുഴക്കിയ പള്ളൂർവയൽ സ്വദേശി അമൽ രാജ് എന്ന സച്ചുവിനെയാണ് അറസ്റ്റ് ചെയ്തത്.

കഴിഞ്ഞ ദിവസം ഇരുചക്ര വാഹനത്തിൽ യാത്ര ചെയ്യുകയായിരുന്ന പള്ളൂർ സ്വദേശികളായ രണ്ട് കുട്ടികളെ മർദ്ദിച്ച സംഭവത്തിൽ അമൽ രാജിന്റെ സുഹൃത്തുക്കളെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇതിന്റെ വൈരാഗ്യത്തിലാണ് ഇയാൾ വ്യാഴാഴ്ച മാഹി സ്റ്റേഷനിലെ പൊലീസ് ഉദ്യോഗസ്ഥന്റെ മൊബൈൽഫോണിലും മാഹി, പള്ളൂർ പൊലീസ് സ്റ്റേഷനുകളിലെ ലാൻഡ്ഫോണിലും ക്രൈം സ്ക്വാഡിന്റെ ഫോണിലും വിളിച്ച് ഭീഷണി മുഴക്കിയത്.  കാൽ വെട്ടുമെന്ന് ഭീഷണിപ്പെടുത്തുകയും കൊലവിളി നടത്തുകയുമായിരുന്നു ഇയാൾ. മാഹി കോടതിയിൽ ഹാജരാക്കിയ പ്രതിയെ രണ്ടാഴ്ചത്തേക്ക് റിമാൻഡ് ചെയ്തു.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

വിവാദങ്ങള്‍ക്കിടെ പ്രധാനമന്ത്രി നരേന്ദ്രമോദി കൊച്ചിയില്‍, കലൂരില്‍ റോഡ് ഷോ

ആംബുലന്‍സ് റോഡിലെ ഗട്ടറില്‍ ചാടി, മസ്തിഷ്‌ക മരണം സംഭവിച്ച വീട്ടമ്മ കണ്ണു തുറന്നു, പുതുജീവന്‍

ചങ്ങാതി നന്നല്ലെങ്കിൽ വാർദ്ധക്യം വേഗത്തിലെത്തും! 9 മാസം വരെ പ്രായക്കൂടുതൽ തോന്നിക്കാമെന്ന് പഠനം

'100 മണിക്കൂർ കൂടി ഉണ്ടായിരുന്നെങ്കിൽ എന്ന് ആശിച്ചു, പക്ഷേ പെട്ടെന്ന് തീർന്നു'; പ്രധാനം ചടങ്ങിന്റെ ചിത്രങ്ങളുമായി രശ്മികയും വിജയ്‌യും

'അസംബന്ധങ്ങള്‍ക്കു നിന്നുകൊടുക്കാനില്ല, വേറെ പണിയുണ്ട്'; പ്രധാനമന്ത്രിയുടെ പരിപാടിക്കില്ലെന്ന് എം ബി രാജേഷ്

SCROLL FOR NEXT