സംസ്ഥാനത്ത് ഡ്രൈവിങ് ടെസ്റ്റ് നാളെ മുതൽ പുനരാരംഭിക്കും പ്രതീകാത്മക ചിത്രം
Kerala

പ്രതിഷേധങ്ങള്‍ക്ക് തല്‍ക്കാലം വിട; സംസ്ഥാനത്ത് ഡ്രൈവിങ് ടെസ്റ്റ് നാളെ മുതൽ പുനരാരംഭിക്കും

പുതിയ പരിഷ്കാരത്തില്‍ ഇളവു വരുത്തിയതോടെ ഡ്രൈവിങ് സ്കൂള്‍ ഉടമകള്‍ കടുത്ത നിലപാടില്‍ നിന്നും പിന്മാറി

Author : സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: വിവാദങ്ങള്‍ക്കൊടുവില്‍ സംസ്ഥാനത്തെ ഡ്രൈവിങ് ടെസ്റ്റ് നാളെ മുതൽ പുനരാരംഭിക്കും. പുതിയ പരിഷ്കാരത്തില്‍ ഇളവു വരുത്തിയതോടെ ഡ്രൈവിങ് സ്കൂള്‍ ഉടമകള്‍ കടുത്ത നിലപാടില്‍ നിന്നും പിന്മാറി. കഴിഞ്ഞ ഏതാനും ദിവസമായി സംസ്ഥാനത്തെ ഡ്രൈവിങ് ടെസ്റ്റ് ട്രാക്കുകള്‍ നിശ്ചലമായിരുന്നു.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

പുതുക്കിയ പരിഷ്കാരവുമായി ഉറച്ച് സര്‍ക്കാരും പരിഷ്കാരം അനുവദിക്കില്ലെന്ന് ഡ്രൈവിങ് സ്കൂള്‍ ഉടമകളുടെ യൂണിയനുകളും നിലപാടെടുത്തതോടെയാണ് പ്രതിഷേധം ശക്തമായത്. പിന്നീട് ഗതാഗത വകുപ്പ് പരിഷ്കാരത്തില്‍ ഇളവു വരുത്തി ഉത്തരവിറക്കിയോടെ സമരം താല്‍ക്കാലികമായി അവസാനിപ്പിക്കാന്‍ സിഐടിയു അടക്കമുള്ള സംഘടനകള്‍ തീരുമാനിച്ചത്.

പ്രശ്നത്തിന് ശാശ്വത പരിഹാരം തേടി ഈ മാസം 23ന് സിഐടിയു സംസ്ഥാന സെക്രട്ടറി എളമരം കരീം ഗണേഷ് കുമാറുമായി ചർച്ച നടത്തുന്നുണ്ട്. ഡ്രൈവിങ് സ്കൂൾ ഉടമകളുടെ മറ്റ് പ്രശ്നങ്ങൾ ഈ യോഗത്തിൽ ചർച്ചയാകും. ഇതിലും വഴങ്ങാൻ മന്ത്രി തയ്യാറായില്ലെങ്കിൽ സെക്രട്ടറിയേറ്റിനു മുന്നിലേക്ക് ഉൾപ്പെടെ പ്രതിഷേധം വ്യാപിപ്പിക്കാനാണ് സിഐടിയു തീരുമാനം.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ഉരലിന്റെ താളവും പട്ടുതട്ടത്തിന്റെ ശോഭയും; ഗൃഹാതുരതയുണർത്തി 'അരികുത്ത് കല്യാണം' വീണ്ടും: സോഷ്യൽ മീഡിയയിൽ വൈറലായി പഴയ മാപ്പിള പാരമ്പര്യം

സുവേന്ദു അധികാരി ഒഴിഞ്ഞ നന്ദിഗ്രാമിൽ സഹതാപതരംഗം ലക്ഷ്യമിട്ട് ബിജെപി; മുഖ്യമന്ത്രിയുടെ കൊല്ലപ്പെട്ട മുൻ സഹായിയുടെ അമ്മ സ്ഥാനാർത്ഥി

കറുത്ത പൊന്നിന് പൊന്നുംവില; കിലോയ്ക്ക് 700 കടന്നു, പത്തുവര്‍ഷത്തിനിടയിലെ റെക്കോര്‍ഡ് മുന്നേറ്റം

ISRO-യിൽ കുക്ക് മുതൽ ഫയർമാൻ വരെ 22 ഒഴിവുകൾ; പത്താം ക്ലാസ് യോഗ്യത, തമിഴ്‌നാട്ടിൽ അവസരം !

സെൻസർ പൂർത്തിയാക്കി 'ഇറ്റ്സ് എ മെഡിക്കൽ മിറക്കിൾ'; സംഗീത് പ്രതാപ്-ഷറഫുദ്ദീൻ ചിത്രം തിയേറ്ററുകളിലേക്ക്