പ്രതീകാത്മക ചിത്രം 
Kerala

വീട്ടുവളപ്പിൽ കയറിയ കോഴിയെ ഓടിച്ചതിന്‌ വീട്ടമ്മയ്ക്ക് നേരെ കല്ലേറ്; തലയില്‍ നാല് തുന്നിക്കെട്ട്

വീട്ടുവളപ്പിൽ കയറിയ അയൽക്കാരന്റെ കോഴിയെ ഓടിച്ചതിന് വീട്ടമ്മയെ കല്ലെറിഞ്ഞതായി പരാതി

സമകാലിക മലയാളം ഡെസ്ക്

നെയ്യാറ്റിൻകര: വീട്ടുവളപ്പിൽ കയറിയ അയൽക്കാരന്റെ കോഴിയെ ഓടിച്ചതിന് വീട്ടമ്മയെ കല്ലെറിഞ്ഞതായി പരാതി. കല്ലേറിൽ തലയ്ക്കു സാരമായി പരുക്കേറ്റു. നാല് തുന്നിക്കെട്ടുകളാണ് വേണ്ടിവന്നത്.

പെരുങ്കടവിള പാൽക്കുളങ്ങര തേക്കേക്കര പുത്തൻവീട്ടിൽ ബാബുവിന്റെ ഭാര്യ റെനിമോൾ (38) ആണ് കല്ലേറിൽ പരിക്കേറ്റ് നെയ്യാറ്റിൻകര ആശുപത്രിയിൽ ചികിത്സ തേടിയത്. 17 വയസ്സുള്ള ഇവരുടെ മകനും കല്ലേറിൽ പരുക്കേറ്റു. 

വീട്ടുവളപ്പിൽ കയറിയ കോഴി മടങ്ങിപ്പോകാൻ വേണ്ടിയാണ് ഓടിച്ചതെന്ന് റെനിമോൾ പറയുന്നു.  കോഴിയെ ഉപദ്രവിക്കുകയാണെന്നു കരുതി അയൽവാസി വലിയ കല്ലുകൾ കൊണ്ടു തങ്ങളെ ആക്രമിക്കുകയായിരുന്നുവെന്നും മാരായമുട്ടം പൊലീസിനു മൊഴി നൽകിയ മൊഴിയിൽ പറയുന്നു. മകന്റെ നെഞ്ചിലാണ് പരുക്ക്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കെ സുധാകരന് സീറ്റില്ല?, അഞ്ചിടത്ത് തീരുമാനം ഹൈക്കമാന്‍ഡിന്റേത്; രണ്ടാംഘട്ട സ്ഥാനാര്‍ത്ഥി പട്ടിക ഇന്ന്

'കെട്ട്യോളാണ് എന്റെ മാലാഖ' എന്നു പറയേണ്ട ​ഗതികേടിൽ സെക്രട്ടറി; സിപിഎം പുകയുന്ന അഗ്‌നിപർവതമെന്ന് സികെ പത്മനാഭൻ

കേരളത്തിൽ ഇന്ന് ഇടിമിന്നലോടു കൂടിയ മഴയ്ക്ക് സാധ്യത, എല്ലാ ജില്ലകളിലും മുന്നറിയിപ്പ്

ധർമ്മടത്ത് മൂന്നാമൂഴം തേടി : പിണറായി വിജയൻ ഇന്ന് നാമനിർദേശ പത്രിക സമർപ്പിക്കും

സുധാകരന് സീറ്റില്ല?; ബിജെപിയിലും അനിശ്ചിതത്വം, ഇറാനോട് കടുപ്പിച്ച് ഖത്തര്‍; ഇന്നത്തെ 5 പ്രധാന വാര്‍ത്തകള്‍

SCROLL FOR NEXT