നടി അറസ്റ്റിൽ/ ചിത്രം ടെലിവിഷൻ സ്ക്രീൻഷോട്ട് 
Kerala

കൂടെയുണ്ടായിരുന്ന യുവാവ് മതിൽ ചാടി രക്ഷപ്പെട്ടു, തൃക്കാക്കരയില്‍ എംഡിഎംഎയുമായി നടി അറസ്റ്റിൽ

നടിയുടെ വീട്ടിൽ നിന്നും എംഡിഎംഎ കണ്ടെത്തി

Author : സമകാലിക മലയാളം ഡെസ്ക്

എറണാകുളം. തൃക്കാക്കരയില്‍ ദമ്പതികളെന്ന വ്യാജേന വീട് വാടകയ്ക്കെടുത്ത് ലഹരിവില്‍പന.  നാടക നടിയായ യുവതിയെ പൊലീസ് അറസ്റ്റ് ചെയ്‌തു. കഴക്കൂട്ടം സ്വദേശിനി അഞ്ജു കൃഷ്ണയാണ് 56 ഗ്രാം എംഡിഎംഎയുമായി പിടിയിലായത്. യുവതിയോടൊപ്പം താമസിച്ചിരുന്ന കാസര്‍കോട് സ്വദേശി ഷമീര്‍ പൊലീസിനെ കണ്ട് ഓടി രക്ഷപ്പെട്ടു.

സിറ്റി പൊലീസ് കമ്മിഷണറുടെ കീഴിലുള്ള യോദ്ധാവ് സ്ക്വാഡ് അംഗങ്ങളുടെ പരിശോധനയിലാണ് യുവതി പിടിയിലായത്. ഉണിച്ചിറ തോപ്പില്‍ ജംക്‌ഷനിലെ കെട്ടിടത്തില്‍ പതിവ് പരിശോധനയ്ക്കെത്തിയതായിരുന്നു സംഘം. കെട്ടിടത്തിലെ മൂന്നാം നിലയിലാണ് പിടിയിലായ അഞ്ജുവും സുഹൃത്ത് ഷമീറും താമസിച്ചിരുന്നത്. പൊലീസിനെ കണ്ടതോടെ ഷമീര്‍ മതി ചാടി രക്ഷപ്പെടുകയായിരുന്നു.

ഇതോടെ സംശയം തോന്നിയ പൊലീസ് വീട് പരിശോധിച്ചപ്പോഴാണ് എം‍ഡിഎംഎ കണ്ടെടുത്തത്. ബെംഗളൂരുവിൽ നിന്നാണ് ലഹരിവസ്തുക്കൾ എത്തിച്ചിരുന്നത്. നാടകരംഗത്ത് പ്രവര്‍ത്തിച്ചിരുന്ന അഞ്ജു മൂന്ന് വർഷങ്ങൾക്ക് മുൻപാണ് ഷമീറിനെ പരിചയപ്പെടുന്നത്. ഒരു മാസം മുന്‍പാണ് ലഹരിമരുന്ന് വിൽപ്പനയ്‌ക്കായി ഉണിച്ചിറയിൽ ഇരുവരും വീട് വാടകയ്‌ക്കെടുക്കുന്നത്. ഓടി രക്ഷപ്പെട്ട ഷമീറിനായുള്ള തെരച്ചിൽ പൊലീസ് ശക്തമാക്കിയിട്ടുണ്ട്.

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ബംഗാളില്‍ 15 ബൂത്തുകളില്‍ നാളെ റീപോളിങ്

അരിമ്പൂരില്‍ കിണറ്റില്‍ കല്ലുകെട്ടി താഴ്ത്തിയ നിലയില്‍ അസ്ഥിക്കഷ്ണങ്ങള്‍; സ്ത്രീയുടെ അടിവസ്ത്രവും കണ്ടെത്തി; അന്വേഷണം

വൈഭവിനെ പുറത്താക്കിയതിൽ അതിര് വിട്ട് ആഘോഷം; ജാമിസനെതിരെ വിമർശനം (വിഡിയോ)

ദമ്പതികളുടെയും 2 മക്കളുടെയും മരണത്തില്‍ വില്ലന്‍ തണ്ണിമത്തന്‍ അല്ല; അവയവങ്ങള്‍ പച്ചനിറത്തിലായ നിലയില്‍

പരാഗിന് സെഞ്ച്വറി നഷ്ടം; ഫെരേരയുടെ വെടിക്കെട്ടിന്റെ ബലത്തിൽ മുന്നേറി രാജസ്ഥാൻ, ഡൽഹിയ്ക്ക് വിജയലക്ഷ്യം 226 റൺസ്

SCROLL FOR NEXT