ലഹരി സംഘത്തിന്റെ അഴിഞ്ഞാട്ടം 
Kerala

പൊലീസ് ബൈക്കിന് മുകളിലേക്ക് ജീപ്പ് ഓടിച്ചു കയറ്റി, കഴക്കൂട്ടത്ത് ലഹരി സംഘത്തിന്റെ അഴിഞ്ഞാട്ടം; നാലു പൊലീസുകാര്‍ക്ക് പരിക്കേറ്റു

ആക്രമണത്തില്‍ ഡാന്‍സാഫ് സംഘത്തിലെ സിവില്‍ പൊലീസ് ഓഫീസര്‍ ദീപുരാജിന്റെ കൈ ഒടിഞ്ഞു തൂങ്ങി

Author : സമകാലിക മലയാളം ഡെസ്ക്
Edited By : Jayakumar

തിരുവനന്തപുരം: കഴക്കൂട്ടത്ത് പൊലീസിന് നേര്‍ക്ക് ജീപ്പ് ഇടിച്ചു കയറ്റി ലഹരി സംഘത്തിന്റെ അഴിഞ്ഞാട്ടം. ഡാന്‍സാഫ് സംഘത്തിന്റെ ബൈക്കിന് മുകളിലേക്കാണ് ലഹരി സംഘം ജീപ്പ് ഓടിച്ചു കയറ്റിയത്. നാലു പൊലീസുകാര്‍ക്കാണ് പരിക്കേറ്റത്.

ആക്രമണത്തില്‍ ഡാന്‍സാഫ് സംഘത്തിലെ സിവില്‍ പൊലീസ് ഓഫീസര്‍ ദീപുരാജിന്റെ കൈ ഒടിഞ്ഞു തൂങ്ങി. പരിക്കേറ്റ പൊലീസുകാരനെ തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചു. സംഭവത്തില്‍ ലഹരി സംഘത്തിലെ മൂന്നു പേരെ പൊലീസ് പിടികൂടിയിട്ടുണ്ട്.

തിരുവല്ലം സ്വദേശി അഭിഷേക്, വെട്ടുകാട് സ്വദേശി രതീഷ്, കാസര്‍കോട് സ്വദേശി സ്വാലി എന്നിവരാണ് പിടിയിലായത്. എംഡിഎംഎയുമായി ഒരു സംഘം വരുന്നതായി സൂചന ലഭിച്ചതിനെത്തുടര്‍ന്ന് പൊലീസ് വാഹന പരിശോധന നടത്തി വരികയായിരുന്നു.

ഇതിനിടെ ഇവരുടെ വാഹനം കൈകാണിച്ച് തടഞ്ഞപ്പോഴാണ് ജീപ്പ് പൊലീസുകാരുടെ ബൈക്കിന് മുകളിലേക്ക് ഓടിച്ചു കയറ്റിയത്. പൊലിസിനെ ഇടിച്ചു തെറിപ്പിച്ച് രക്ഷപ്പെടാനായിരുന്നു ഇവരുടെ ശ്രമം. പ്രതികള്‍ ലഹരി ഉപയോഗിച്ചിരുന്നതായാണ് പൊലീസ് സൂചിപ്പിക്കുന്നത്.

Drug gang runs amok in Kazhakoottam, drives a jeep over a police motorcycle

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

മണ്ഡലകാലത്തിന് തുടക്കം; ശബരിമല നട തുറന്നു, ദിവസം 80,000 പേര്‍ക്ക് ദര്‍ശന സൗകര്യം

റേഷന്‍ വാങ്ങാന്‍ ക്യൂ നില്‍ക്കണ്ട, എടിഎം മാതൃകയില്‍ 'അന്നപൂര്‍ത്തി ഗ്രെയിന്‍ എടിഎം', 24 മണിക്കൂറും സേവനം

സഞ്ജു ഫോമില്‍! 5 സിക്‌സ്, 3 ഫോര്‍, 16 പന്തില്‍ 47 റണ്‍സ്

ചക്കുളത്തുകാവ് പൊങ്കാല: നവംബർ 24ന് ആലപ്പുഴ ജില്ലയിൽ പ്രാദേശിക അവധി

സ്വര്‍ണം വാങ്ങാന്‍ നല്ല സമയം; ദുബൈയില്‍ ഒരു മാസത്തിനിടെ ഗ്രാമിന് കുറഞ്ഞത് 36 ദിര്‍ഹം