റേഷന്‍ വാങ്ങാന്‍ ക്യൂ നില്‍ക്കണ്ട, എടിഎം മാതൃകയില്‍ 'അന്നപൂര്‍ത്തി ഗ്രെയിന്‍ എടിഎം', 24 മണിക്കൂറും സേവനം

റേഷന്‍ കാര്‍ഡ് അല്ലെങ്കില്‍ ആധാര്‍ വിവരങ്ങളും ബയോമെട്രിക് വിരലടയാളവും ഉപയോഗിച്ച് ധാന്യങ്ങള്‍ ലഭ്യമാക്കുന്ന സംവിധാനമാണിത്.
അന്നപൂര്‍ത്തി ഗ്രെയിന്‍ എടിഎം
അന്നപൂര്‍ത്തി ഗ്രെയിന്‍ എടിഎം
Edited By:
Updated on: 
1 min read

തിരുവനന്തപുരം: റേഷന്‍ വാങ്ങാന്‍ കടകളിലെ നീണ്ട ക്യൂവില്‍ കാത്തുനില്‍ക്കേണ്ട സാഹചര്യം ഒഴിവാക്കാന്‍ പുതിയ സാങ്കേതിക സംവിധാനവുമായി ഭക്ഷ്യവകുപ്പ്. ബാങ്ക് എടിഎം മാതൃകയില്‍ പ്രവര്‍ത്തിക്കുന്ന 'അന്നപൂര്‍ത്തി ഗ്രെയിന്‍ എടിഎം' വഴി റേഷന്‍ കാര്‍ഡ് ഉടമകള്‍ക്ക് ഭക്ഷ്യധാന്യങ്ങള്‍ എളുപ്പത്തില്‍ കൈപ്പറ്റാം. 24 മണിക്കൂറും സേവനം ലഭ്യമാക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം.

റേഷന്‍ കാര്‍ഡ് അല്ലെങ്കില്‍ ആധാര്‍ വിവരങ്ങളും ബയോമെട്രിക് വിരലടയാളവും ഉപയോഗിച്ച് ധാന്യങ്ങള്‍ ലഭ്യമാക്കുന്ന സംവിധാനമാണിത്. അഞ്ച് മിനിറ്റിനുള്ളില്‍ ഏകദേശം 50 കിലോ വരെ ധാന്യം നല്‍കാന്‍ യന്ത്രത്തിന് കഴിയും. ആദ്യഘട്ടത്തില്‍ തിരുവനന്തപുരത്ത് പരീക്ഷണാടിസ്ഥാനത്തില്‍ പദ്ധതി നടപ്പാക്കും. റേഷന്‍ വിതരണം കൂടുതല്‍ സുതാര്യവും സൗകര്യപ്രദവുമാക്കാനുള്ള പുതിയ ചുവടുവയ്പ്പാണിതെന്ന് മുഖ്യമന്ത്രി വി ഡി സതീശന്‍ അറിയിച്ചു.

അന്നപൂര്‍ത്തി ഗ്രെയിന്‍ എടിഎം
മണ്ഡലകാലത്തിന് തുടക്കം; ശബരിമല നട തുറന്നു, ദിവസം 80,000 പേര്‍ക്ക് ദര്‍ശന സൗകര്യം
Summary

No need to stand in line for rations: 'Annapoorthi Grain ATM'—modeled after bank ATMs—offers 24-hour service.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X

FOLLOW US

ON GOOGLE DISCOVER