ഗോകുല്‍ നാഥ്‌ SM ONLINE
Kerala

'എനിക്ക് വയ്യ എന്നെ ആശുപത്രിയില്‍ കൊണ്ടുപോകണം'; ലഹരി സംഘങ്ങള്‍ ഏറ്റുമുട്ടി; കൊല്ലത്ത് യുവാവ് മരിച്ചു

സംഭവത്തില്‍ പ്രതി എന്നു സംശയിക്കുന്ന അരുണ്‍ ഒളിവിലാണെന്നും ഇരുവരും കഞ്ചാവ് വില്‍പ്പന സംഘത്തിലെ കണ്ണികളാണെന്നും പൊലീസ് പറഞ്ഞു.

Author : സമകാലിക മലയാളം ഡെസ്ക്

കൊല്ലം: പൊരീക്കലില്‍ ലഹരി സംഘങ്ങള്‍ തമ്മിലുണ്ടായ ഏറ്റുമുട്ടലില്‍ യുവാവ് മരിച്ചു. 35കാരനായ ഇടവട്ടം ഗോകുലത്തില്‍ ഗോകുല്‍നാഥ് ആണ് മരിച്ചത്. ഇന്നലെ രാത്രി പതിനൊന്നോടെ ഇടവട്ടം ജയന്തി നഗറിലായിരുന്നു ലഹരി സംഘങ്ങള്‍ ഏറ്റുമുട്ടിയത്. സംഭവത്തില്‍ പ്രതി എന്നു സംശയിക്കുന്ന അരുണ്‍ ഒളിവിലാണെന്നും ഇരുവരും കഞ്ചാവ് വില്‍പ്പന സംഘത്തിലെ കണ്ണികളാണെന്നും പൊലീസ് പറഞ്ഞു.

രാത്രിയില്‍ അലര്‍ച്ച കേട്ട് ഓടിയെത്തിയവരാണ് അവശനിലയില്‍ കിടക്കുന്ന ഗോകുലിനെ കണ്ടത്. 'എനിക്ക് വയ്യ എന്നെ ആശുപത്രിയില്‍ കൊണ്ടുപോകണം' എന്ന് ഗോകുല്‍ പറഞ്ഞതായി സ്ഥലത്തുണ്ടായിരുന്നവര്‍ പറഞ്ഞു. അരുണും പ്രദേശവാസികളും ചേര്‍ന്നാണ് ഗോകുലിനെ കൊട്ടാരക്കര താലൂക്ക് ആശുപത്രിയില്‍ എത്തിച്ചത്.

അതിനുപിന്നാലെ അരുണ്‍ അവിടെ നിന്ന് കടന്നു കളയുകയായിരുന്നെന്ന് പൊലിസ് പറഞ്ഞു. സംഭവത്തില്‍ അന്വേഷണം ആരംഭിച്ചതായും പ്രതിക്കായി തിരച്ചില്‍ തുടരുകയാണെന്നും പൊലീസ് പറഞ്ഞു. പരേതനായ രഘുനാഥന്‍ പിള്ളയുടെ മകനാണ് മരിച്ച ഗോകുല്‍നാഥ്.

Drug-Related Clash Leaves Youth Dead in Kollam; Suspect on the Run

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'അരമണിക്കൂര്‍ കൊണ്ട് വെള്ളം കയറി, 2018ലേതു പോലെയായി'; പാതിരാത്രിയിലെ പേമാരിയില്‍ മുങ്ങി റാന്നി ടൗണ്‍ - വിഡിയോ

അമ്പോ... രോഹിത് ശർമ അല്ലേ ഇത്! 10 വയസ് കുറഞ്ഞെന്ന് ആരാധകർ

തീവ്രമഴ: ഏത് സാഹചര്യവും നേരിടാന്‍ സജ്ജം; സ്ഥിതി ഗതികള്‍ വിലയിരുത്തി മുഖ്യമന്ത്രി

'എന്ത് പറഞ്ഞാലും മിണ്ടാതിരിക്കുന്ന ഒരാളായി ജീവിക്കാൻ പറ്റില്ല; പ്രശ്നം വരുമ്പോൾ ഓടിയാൽ, അത് വീണ്ടും നമ്മളിലേക്ക് വരും'

കാപ്പി കുടിച്ചാൽ ഹൃദയവും 'ഹാപ്പി', പക്ഷെ അളവുണ്ട്, ഉണ്ടാക്കുന്ന രീതിയും ശ്രദ്ധിക്കണം