അജീഷ് കുര്യൻ 
Kerala

മദ്യ ലഹരിയിൽ കാറോടിച്ച് കെഎസ്ആർടിസി ബസിൽ ഇടിച്ചു; തർക്കം, ബഹളം; പൊലീസുകാരനെ നാട്ടുകാർ പിടികൂടി

മദ്യ ലഹരിയിൽ അജീഷ് ഓടിച്ച കാർ കെഎസ്ആർടിസി ബസിൽ ഇടിക്കുകയായിരുന്നു

Author : സമകാലിക മലയാളം ഡെസ്ക്

കൊച്ചി: മദ്യ ലഹരിയിൽ കാറോടിച്ച് അപകടം സൃഷ്ടിച്ച പൊലീസ് ഉദ്യോ​ഗസ്ഥൻ പിടിയിൽ. കരിങ്കുന്നം പൊലീസ് സ്റ്റേഷനിലെ സിവിൽ പൊലീസ് ഓഫീസർ ചെമ്പകപ്പാറ പാടലംകുന്നേൽ അജീഷ് കുര്യൻ (40)ആണ് പിടിയിലായത്. ഇയാളെ നാട്ടുകാർ പിടികൂടി പൊലീസിനു കൈമാറുകയായിരുന്നു. ഇയാൾക്കെതിരെ മദ്യപിച്ചു വാഹനമോടിച്ചതിനു പൊലീസ് കേസ് രജിസ്റ്റർ ചെയ്തു. 

ഇന്നലെ വൈകീട്ട് മൂവാറ്റുപുഴ എംസി റോഡിൽ വാഴപ്പിള്ളിയിലാണ് സംഭവം. മദ്യ ലഹരിയിൽ അജീഷ് ഓടിച്ച കാർ കെഎസ്ആർടിസി ബസിൽ ഇടിക്കുകയായിരുന്നു. 

അപകടം ചോദ്യം ചെയ്ത് ബസ് ജീവനക്കാരും യാത്രക്കാരുമായി അജീഷ് തർക്കിക്കുകയും ബഹളമുണ്ടാക്കുകയും ചെയ്തു. ഇതോടെ നാട്ടുകാർ ഇയാളെ പിടൂകൂടി പൊലീസിനു കൈമാറുകയായിരുന്നു. പൊലീസ് വൈദ്യ പരിശോധനയ്ക്കു ശേഷം അജീഷിനെതിരെ കേസെടുക്കുകയായിരുന്നു. റൂറൽ ജില്ലാ പൊലീസ് മേധാവിക്കു റിപ്പോർട്ട് നൽകി. 

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

വികസനത്തെയാകെ അട്ടിമറിക്കാന്‍ ശ്രമം; ആര്‍എസ്എസ് അജണ്ട നടപ്പാക്കാന്‍ UDF സര്‍ക്കാര്‍ താല്‍പ്പര്യപ്പെടുന്നു: പിണറായി വിജയന്‍

'അയ്യപ്പഭക്തന്മാരോട് ഒരു വാക്ക്, സത്യസന്ധനായിരിക്കും; എനിക്ക് ജീവിക്കാനുള്ളതെല്ലാം ഭഗവാന്‍ തന്നിട്ടുണ്ട്'

സുപ്രീം കോടതിയെ വരുതിയിലാക്കാൻ കേന്ദ്രത്തിന്റെ ശ്രമം; അത് നടക്കില്ലെന്ന് പൂർണ്ണ വിശ്വാസമുണ്ട്: കപിൽ സിബൽ

BMHRC Recruitment 2026: ഭോപ്പാൽ മെമ്മോറിയൽ ആശുപത്രിയിൽ 66 ഒഴിവുകൾ; നഴ്സിങ് ഓഫീസർ, ഫാർമസിസ്റ്റ്, എഞ്ചിനീയർ...

18-കാരി നിത്യയെ കൊലപ്പെടുത്തിയ കേസ്; പ്രതി നിഷാന്തിനെ കാക്കനാട് ബോസ്റ്റൽ സ്കൂളിലേക്ക് റിമാൻഡ് ചെയ്തു