

കേന്ദ്ര സർക്കാർ സ്ഥാപനമായ ഐ.സി.എം.ആർ ഭോപ്പാൽ മെമ്മോറിയൽ ഹോസ്പിറ്റൽ ആൻഡ് റിസർച്ച് സെന്ററിൽ (BMHRC) വിവിധ തസ്തികകളിൽ നിയമനം നടത്തുന്നു. ആകെ 66 ഒഴിവുകളാണുള്ളത്. നഴ്സിങ് ഓഫീസർ, നഴ്സിങ് കോളജ് ട്യൂട്ടർ, ടെക്നീഷ്യൻ, പേഴ്സണൽ അസിസ്റ്റന്റ്, മെഡിക്കൽ അറ്റൻഡന്റ്, സിവിൽ എഞ്ചിനീയർ, ഫാർമസിസ്റ്റ് തുടങ്ങി വിവിധ തസ്തികകളിലാണ് ഒഴിവുകൾ. അപേക്ഷകൾ സമർപ്പിക്കേണ്ട അവസാന തീയതി ഒക്ടോബർ 23.
കരിയർ വാർത്തകൾ ഉടൻ അറിയാൻ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ. ഇവിടെ ക്ലിക്ക് ചെയ്യുക https://chat.whatsapp.com/GQ0abkJF05lAfNnGmbVxsA
ഗ്രൂപ്പ് ബി – 31 ഒഴിവുകൾ
നഴ്സിങ് ഓഫീസർ – 14
നഴ്സിങ് കോളജ് ട്യൂട്ടർ – 5
മെഡിക്കൽ സോഷ്യൽ വർക്കർ – 3
അസിസ്റ്റന്റ് അക്കൗണ്ട്സ് ഓഫീസർ – 2
സിവിൽ എഞ്ചിനീയർ – 1
മെഡിക്കൽ റെക്കോർഡ് ഓഫീസർ – 1
വാർഡൻ – 1
പെർഫ്യൂഷനിസ്റ്റ് ഗ്രേഡ് II – 1
ഡയറ്റീഷ്യൻ – 1
സൈക്യാട്രി ടെക്നീഷ്യൻ – 1
അസിസ്റ്റന്റ് അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ – 1
ഗ്രൂപ്പ് സി – 35 ഒഴിവുകൾ
മെഡിക്കൽ ടെക്നീഷ്യൻ – 16
പേഴ്സണൽ അസിസ്റ്റന്റ് – 7
മെഡിക്കൽ അറ്റൻഡന്റ് – 6
നോൺ-മെഡിക്കൽ ടെക്നീഷ്യൻ – 2
ഫാർമസിസ്റ്റ് – 1
സ്റ്റോർ ഇൻചാർജ് – 1
സ്റ്റോർ കീപ്പർ – 1
ഇൻസിനറേറ്റർ ഓപ്പറേറ്റർ – 1
ഓരോ തസ്തികയ്ക്കും അനുസരിച്ച് വിദ്യാഭ്യാസ യോഗ്യതയും പ്രവൃത്തിപരിചയവും വ്യത്യാസപ്പെടും.
പത്താം ക്ലാസ്, പ്ലസ് ടു, ഡിപ്ലോമ, ബിരുദം, നഴ്സിങ് യോഗ്യത എന്നിവയുള്ളവർക്ക് ബന്ധപ്പെട്ട തസ്തികകളിലേക്ക് അപേക്ഷിക്കാം.
ഗ്രൂപ്പ് ബി തസ്തികകൾക്ക് പൊതുവെ 30 വയസ്സും ഗ്രൂപ്പ് സി തസ്തികകൾക്ക് 27 വയസ്സുമാണ് പരമാവധി പ്രായപരിധി.
സംവരണ വിഭാഗങ്ങൾക്ക് നിയമപ്രകാരമുള്ള പ്രായപരിധി ഇളവുകൾ ലഭിക്കും.
തസ്തിക അനുസരിച്ച് പ്രതിമാസ അടിസ്ഥാന ശമ്പളം 19,900 രൂപ മുതൽ 44,900 രൂപ വരെയാണ്. ശമ്പള സ്കെയിലുകളും മറ്റ് ആനുകൂല്യങ്ങളും ബന്ധപ്പെട്ട തസ്തികയുടെ പേ ലെവൽ അനുസരിച്ചായിരിക്കും.
കംപ്യുട്ടർ അധിഷ്ഠിത പരീക്ഷ (CBT), ആവശ്യമായ തസ്തികകളിൽ സ്കിൽ ടെസ്റ്റ്, രേഖാപരിശോധന എന്നിവയുടെ അടിസ്ഥാനത്തിലാണ് തിരഞ്ഞെടുപ്പ്.
താൽപര്യമുള്ളവർ BMHRC ഔദ്യോഗിക വെബ്സൈറ്റ് സന്ദർശിച്ച് വിജ്ഞാപനം പരിശോധിക്കണം. തുടർന്ന് ഓൺലൈൻ അപേക്ഷാ പോർട്ടൽ വഴി രജിസ്റ്റർ ചെയ്ത് അപേക്ഷകൾ സമർപ്പിക്കാം.
കൂടുതൽ വിവരങ്ങൾക്ക് വിജ്ഞാപനം സന്ദർശിക്കുക.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates