ഫയല്‍ ചിത്രം 
Kerala

മാത്യു കുഴൽനാടൻ ജനങ്ങളെ വഞ്ചിച്ചു; എംഎൽഎ ഓഫീസിലേക്ക് ഇന്ന് ഡിവൈഎഫ്ഐ മാർച്ച്

മാത്യു കുഴല്‍നാടന്‍ എം എല്‍ എ സ്ഥാനത്തിരുന്ന് കള്ളപ്പണം വെളുപ്പിച്ചെന്നും ഡിവൈഎഫ്‌ഐ സംസ്ഥാന സെക്രട്ടറി ആരോപിച്ചു

Author : സമകാലിക മലയാളം ഡെസ്ക്

കൊച്ചി: മൂവാറ്റുപുഴ എംഎൽഎ മാത്യു കുഴൽനാടന്റെ ഓഫീസിലേക്ക് ഇന്ന് ഡിവൈഎഫ്ഐയുടെ മാർച്ച്. നിയമവിരുദ്ധ സാമ്പത്തിക ഇടപാടുകൾ നടത്തി മാത്യു കുഴൽനാടൻ ജനങ്ങളെ വഞ്ചിച്ചു എന്നാരോപിച്ചാണ് മാർച്ച്. രാവിലെ 11ന് മൂവാറ്റുപുഴയിലെ എംഎൽഎ ഓഫിസിലേക്ക് മാർച്ച് നടത്തുമെന്ന് ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറി വി കെ സനോജ് അറിയിച്ചു.

മാത്യു കുഴല്‍നാടന്‍ എം എല്‍ എ സ്ഥാനത്തിരുന്ന് കള്ളപ്പണം വെളുപ്പിച്ചെന്നും ഡിവൈഎഫ്‌ഐ സംസ്ഥാന സെക്രട്ടറി ആരോപിച്ചു. മാത്യു കുഴല്‍നാടനെതിരായ സമരവും അദ്ദേഹത്തിനെതിരെ ഉയർന്നിരിക്കുന്ന ആരോപണങ്ങൾക്കും സിഎംആർഎൽ പണം കൈമാറ്റ വിവാദവുമായി ബന്ധമില്ലെന്നും വികെ സനോജ് പറഞ്ഞു. 

പ്രഖ്യാപിത വരുമാനത്തിന്റെ 30 ഇരട്ടിയോളം മാത്യു കുഴല്‍നാടന്‍ സ്വത്തു സമ്പാദിച്ചു എന്നാണ് സിപിഎം ആരോപിക്കുന്നത്. സംസ്ഥാന വിജിലന്‍സിനു പുറമേ, സംസ്ഥാന സ്‌പെഷല്‍ ബ്രാഞ്ചും റവന്യു പരിശോധനാ വിഭാഗവും മൂന്നു മാസത്തിലധികമായി കുഴല്‍നാടന്റെ ഭൂമി ഇടപാട് പരിശോധിക്കുന്നുണ്ട്. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

വന്ദേമാതരം മുഴുവനായി ആലപിക്കണോ?, കേന്ദ്ര നിയമം എന്താണ്?, വിവാദത്തില്‍ ചര്‍ച്ചകള്‍ സജീവം

​ഗോവയേയും തകർത്ത് ബ്ലാസ്റ്റേഴ്സ് ; അവസാന മത്സരത്തിൽ 2-1 ന്റെ വിജയം

വിവാഹസംഘം സഞ്ചരിച്ച ട്രാവലര്‍ ട്രക്കുമായി കൂട്ടിയിടിച്ചു; 13 മരണം, നിരവധി പേര്‍ക്ക് പരിക്ക്

മോഡലിങ്ങിന്റെ മറവിൽ പെൺകുട്ടിയെ ദുബായിലെത്തിച്ച് ലൈം​ഗിക പീഡനം, ന​ഗ്നചിത്രങ്ങൾ പകർത്തി ഭീഷണി; രണ്ടു യുവതികൾ അറസ്റ്റിൽ

സിപിഎമ്മിന്റേത് നാണം കെട്ട തോല്‍വി; ആശമാരുടെ ഓണറേറിയം കൂട്ടിയത് സ്വാഗതാര്‍ഹം: പി കെ ശ്രീമതി

SCROLL FOR NEXT