ഡോക്ടര്‍ റാമിന്റെ ക്ലിനിക്കിലേക്ക് ഡിവൈഎഫ്‌ഐ പ്രതിഷേധം 
Kerala

'ജാതി വെറിയന്റെ കട പൂട്ടിച്ചു'; ഡോക്ടര്‍ റാമിന്റെ ക്ലിനിക്കിലേക്ക് ഡിവൈഎഫ്‌ഐ പ്രതിഷേധം; താഴിട്ട് പൂട്ടി

പ്രതിഷേധ മാര്‍ച്ച് പൊലീസുമായുള്ള സംഘര്‍ഷത്തില്‍ കലാശിച്ചു.

Author : സമകാലിക മലയാളം ഡെസ്ക്

കണ്ണൂര്‍: അഞ്ചരക്കണ്ടി മെഡിക്കല്‍ കോളജ് വിദ്യാര്‍ത്ഥി നിതിന്‍രാജിന്റെ ആത്മഹത്യയുമായി ബന്ധപ്പെട്ട് കുറ്റാരോപിതനായ ഡോ. റാമിന്റെ ധര്‍മ്മടം ചിറക്കുനിയിലുള്ള ദന്തല്‍ ക്ലിനിക്കിലേക്ക് ഡിവൈഎഫ്‌ഐ യുടെ നേതൃത്വത്തില്‍ പ്രതിഷേധ മാര്‍ച്ച് നടത്തി. തുടര്‍ന്ന് പ്രവര്‍ത്തകര്‍ ക്ലിനിക്ക് പൂട്ടിയതായി ബോര്‍ഡ് സ്ഥാപിച്ചു. ക്ലിനിക്കിന്റെ ഗേറ്റ് താഴിട്ട് പൂട്ടുകയും ചെയ്തു.

പ്രതിഷേധ മാര്‍ച്ച് പൊലീസുമായുള്ള സംഘര്‍ഷത്തില്‍ കലാശിച്ചു. ക്ലിനിക്കിലേക്ക് ഇരച്ചുകയറാന്‍ ശ്രമിച്ചെങ്കിലും പൊലീസ് ബാരിക്കേഡ് വച്ചുതകര്‍ത്തു. അതിനിടെ ബാരിക്കേഡിന് മുകളിലൂടെ കെട്ടിടത്തിന് മുകളില്‍ കയറിയ ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ ക്ലിനിക്ക് ചങ്ങലയിട്ട് പൂട്ടുകയും 'ജാതിവെറിയന്റെ ക്ലിനിക്ക്' എന്ന ബോര്‍ഡ് സ്ഥാപിക്കുകയും ചെയ്തു. ഡിവൈഎഫ്‌ഐയുടെ കൊടിയും അംബേദ്കറുടെ ചിത്രവും ക്ലിനിക്കിന് മുന്നില്‍ പതിച്ചിട്ടുണ്ട്

ഡിവൈഎഫ്‌ഐ ധര്‍മ്മടം നോര്‍ത്ത് മേഖല കമ്മിറ്റി, അണ്ടല്ലൂര്‍ മേഖല കമ്മിറ്റിയുടെയും സംയുക്ത നേതൃത്വത്തിലാണ് പ്രതിഷേധ മാര്‍ച്ച് നടത്തിയത്. ഡിവൈഎഫ്‌ഐ സംസ്ഥാന കമ്മിറ്റി അംഗം പിഎം അഖില്‍ ഉദ്ഘാടനം ചെയ്തു.

DYFI Protest in kannur dr. ram clinic

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ശബരിമല സ്വര്‍ണക്കൊള്ള; കട്ടിളപ്പാളികള്‍ മാറ്റിയിട്ടില്ല, തട്ടിയെടുത്തത് പൂശിയ സ്വര്‍ണം, നിര്‍ണായക പരിശോധന ഫലം

'ടാറ്റ സിംഗൂരിലേക്ക് മടങ്ങിവരണം'; സ്വാഗതം ചെയ്ത് ബിജെപി, പശ്ചിമ ബംഗാളിനെ നിക്ഷേപ സൗഹൃദമാക്കി മാറ്റാന്‍ പുതു തന്ത്രം

പണം നല്‍കിയാല്‍ കൂടുതല്‍ ഫീച്ചറുകള്‍; ഇന്‍സ്റ്റയ്ക്കും വാട്‌സ്ആപ്പിനും ഫെയ്ബുക്കിനും പെയ്ഡ് പ്ലാനുകള്‍ അവതരിപ്പിച്ച് മെറ്റ

ആരാണ് മന്ദാകിനി? മിസ്റ്ററി ഹൊറർ കോമഡിയുമായി ധ്യാന്‍; 'സീക്രട്ട് ഓഫ് കലിംഗ' ടീസർ

ആശ്വസിപ്പിക്കലും തലോടലും 'വാട്സ്ആപ്പി'ലൂടെ, പുതിയ ഭീഷണിയായി 'സ്കിൻ ഹം​ഗർ', ആരോ​ഗ്യത്തെ എങ്ങനെ ബാധിക്കുന്നു

SCROLL FOR NEXT