പ്രതീകാത്മക ചിത്രം 
Kerala

മുദ്രപ്പത്രങ്ങള്‍ക്ക് ഏപ്രില്‍ ഒന്നുമുതല്‍ ഇ- സ്റ്റാംപിങ്

 നോണ്‍ ജുഡീഷ്യല്‍ ആവശ്യങ്ങള്‍ക്കുള്ള എല്ലാ ഡിനോമിനേഷനിലുമുള്ള മുദ്രപ്പത്രങ്ങള്‍ക്ക് ഏപ്രില്‍ 1 മുതല്‍ ഇ-സ്റ്റാംപിങ് പ്രാബല്യത്തില്‍ വരും

Author : സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം:  നോണ്‍ ജുഡീഷ്യല്‍ ആവശ്യങ്ങള്‍ക്കുള്ള എല്ലാ ഡിനോമിനേഷനിലുമുള്ള മുദ്രപ്പത്രങ്ങള്‍ക്ക് ഏപ്രില്‍ 1 മുതല്‍ ഇ-സ്റ്റാംപിങ് പ്രാബല്യത്തില്‍ വരും. ഒരു ലക്ഷം രൂപ വരെയുള്ള മുദ്രപ്പത്രങ്ങളുടെ വില്‍പന അംഗീകൃത സ്റ്റാംപ്  വെണ്ടര്‍മാരിലൂടെ ആയിരിക്കണമെന്നു സര്‍ക്കാര്‍ ഉത്തരവില്‍ പറയുന്നു.ഇതു സംബന്ധിച്ച് മാര്‍ഗനിര്‍ദേശങ്ങള്‍ സര്‍ക്കാര്‍ പുറത്തിറക്കി. 

രജിസ്‌ട്രേഷന്‍ വകുപ്പിന്റെ PEARL ആപ്ലിക്കേഷനില്‍ ആവശ്യമായ മാറ്റങ്ങള്‍ വരുത്തിയതായി രജിസ്‌ട്രേഷന്‍ വകുപ്പ് അറിയിച്ചു. ഒരു ലക്ഷം രൂപ വരെയുള്ള മുദ്രപ്പത്രങ്ങള്‍ക്കുള്ള ഇ-സ്റ്റാംപിങ്  ഏപ്രില്‍ 1 മുതല്‍ ഓരോ ജില്ലയിലും ഒരു സബ് രജിസ്ട്രാര്‍ ഓഫിസില്‍ നടപ്പിലാക്കും. 2023 മേയ് 2 മുതല്‍ പദ്ധതി സംസ്ഥാന വ്യാപകമാക്കും.

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സംസ്ഥാനത്ത് നാളെയും തീവ്രമഴയ്ക്ക് സാധ്യത; 12 ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്, ജാഗ്രതാ നിര്‍ദേശം

പ്രകൃതിക്ഷോഭം: കൃഷി വകുപ്പ് ജില്ലാതല കൺട്രോൾ റൂമുകൾ തുറന്നു

കനത്ത മഴ: അഞ്ച് ജില്ലകൾക്ക് നാളെ അവധി, വിവിധ പരീക്ഷകൾ മാറ്റി, വിശദമായി അറിയാം

മഴക്കെടുതി: ആറു പേരെ കാണാതായി, 65 ദുരിതാശ്വാസ ക്യാമ്പുകള്‍; ഏതു സാഹചര്യവും നേരിടാൻ സജ്ജമെന്ന് മുഖ്യമന്ത്രി

പഴശ്ശി ഡാം ഷട്ടറുകള്‍ നാല് മീറ്ററായി ഉയര്‍ത്തി; തീരപ്രദേശങ്ങളില്‍ താമസിക്കുന്നവര്‍ ജാഗ്രത പുലർത്തണം