അതിതീവ്ര ന്യൂനമര്‍ദ്ദത്തിന്റെ സ്വാധീനഫലമായി സംസ്ഥാനത്ത് ഇന്ന് ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്രകാലാവസ്ഥ വകുപ്പ്. ജാഗ്രതയുടെ ഭാഗമായി ഏഴ് ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. ശനിയാഴ്ച വരെ വിവിധ ജില്ലകളില്‍ ശക്തമായ മഴ തുടരുമെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്..കഴിഞ്ഞ സര്‍ക്കാര്‍ പ്രഖ്യാപിച്ച സ്കൂള്‍ ഉച്ച ഭക്ഷണ മെനു പരിഷ്കരണത്തില്‍ നിന്നു പുതിയ സര്‍ക്കാര്‍ പിന്മാറി. ഫ്രൈഡ് റൈസും ബിരിയാണിയും മുതല്‍ മുട്ട അവിയലും മുട്ടറോസ്റ്റും വരെയുള്ള വിഭവങ്ങളോടെയാണ് കഴിഞ്ഞ അധ്യയന വര്‍ഷത്തിന്റെ തുടക്കത്തില്‍ അന്നത്തെ സര്‍ക്കാര്‍ മെനു പരിഷ്കരിച്ചത്. എന്നാല്‍ ഭക്ഷണത്തിനുള്ള തുച്ഛമായ സര്‍ക്കാര്‍ വിഹിതത്തില്‍ വര്‍ധന വരുത്താത്തതിനാല്‍ ഭൂരിപക്ഷം സ്കൂളുകളിലും പരിഷ്കാരം കടലാസില്‍ ഒതുങ്ങി. ഇതോടെയാണ് ഈ അധ്യയന വര്‍ഷം വീണ്ടും ചോറും രണ്ട് കറികളും എന്ന പഴയരീതി മതിയെന്ന നിര്‍ദേശം..ആന്ധ്ര കമ്പനിയുമായി ചേര്‍ന്നുള്ള കുറിയര്‍ സര്‍വീസ് കെഎസ്ആര്‍ടിസി അവസാനിപ്പിച്ചു. പുതിയ ടെന്‍ഡര്‍ ക്ഷണിക്കും. കമ്പനികള്‍ വന്നില്ലെങ്കില്‍ കോര്പ്പറേഷന് സ്വന്തം നിലയ്ക്ക് സര്‍വീസ് നടത്തും. ആന്ധ്ര കമ്പനിയായ സിങ്കു സൊലൂഷന്‍സിന് കഴിഞ്ഞ വര്‍ഷമാണ് പദ്ധതി കൈമാറിയത്..സംസ്ഥാനത്തെ പൊതുവിദ്യാലയങ്ങളില്‍ ഓഗസ്റ്റ് 13ന് ഓണപ്പരീക്ഷ തുടങ്ങും. എല്‍പി, യുപി, ഹൈസ്കൂള്‍ വിഭാഗങ്ങളിലാണ് 13ന് പരീക്ഷ തുടങ്ങുക. ഹയര്‍ സെക്കന്‍ഡറി ക്ലാസുകളില്‍ പഠിക്കുന്നവര്‍ക്ക് 14നാണ് പരീക്ഷ തുടങ്ങുക..സര്‍ക്കാര്‍ ബസുകളിലെ യാത്രക്കാര്‍ പെരുമാറ്റച്ചട്ടവുമായി തമിഴ്നാട് സര്‍ക്കാര്‍. പൊതുഗതാഗത യാത്രയ്ക്കിടെ ഹെഡ് ഫോണ്‍ ഉപയോഗിക്കാതെ മൊബൈല്‍ ഫോണില്‍ ഉച്ചത്തില്‍ പാട്ടുകേട്ടും റീല്‍സ് കണ്ട് മറ്റ് യാത്രക്കാര്‍ ബുദ്ധിമുട്ടാക്കുന്നവര്‍ക്ക് തടയിടുന്നതിന്റെ ഭാഗമായാണ് വിജയ് സര്‍ക്കാരിന്റെ നടപടി. നിയമലംഘകരില്‍ നിന്ന് ആയിരം രൂപ വരെ പിഴയിടാക്കുമെന്ന് ഗതാഗത സെക്രട്ടറിയുടെ ഉത്തരവില്‍ പറയുന്നു. .Subscribe to our Newsletter to stay connected with the world around youFollow Samakalika Malayalam channel on WhatsApp Download the Samakalika Malayalam App to follow the latest news updates