ഇഡി ഉദ്യോഗസ്ഥരെ ആക്രമിക്കുന്ന സിപിഎം പ്രവര്‍ത്തകര്‍ File
Kerala

ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസ്: 10 സിപിഎം പ്രവര്‍ത്തകരുടെ ജാമ്യാപേക്ഷയില്‍ ഇന്ന് വിധി; ആക്രമണത്തിന് പിന്നില്‍ ഗൂഢാലോചനയുണ്ടെന്ന് പ്രോസിക്യൂഷന്‍

ആക്രമണ ദൃശ്യങ്ങള്‍ കോടതി പരിശോധിച്ചു

Author : സമകാലിക മലയാളം ഡെസ്ക്
Edited By : Jayakumar

തിരുവനന്തപുരം: പിണറായി വിജയന്റെ വീട്ടില്‍ പരിശോധനയ്‌ക്കെത്തിയ ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസില്‍ കോടതി വിധി ഇന്നുണ്ടായേക്കും. സിപിഎം പാളയം ലോക്കല്‍ സെക്രട്ടറി ഐപി ബിനു ഉള്‍പ്പെടെ 10 പ്രതികളുടെ ജാമ്യാപേക്ഷയാണ് തിരുവനന്തപുരം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി പരിഗണിക്കുന്നത്. ആക്രമണ ദൃശ്യങ്ങള്‍ കോടതി പരിശോധിച്ചു.

പ്രോസിക്യൂഷന്റെ ആവശ്യപ്രകാരമാണ് കോടതി ദൃശ്യങ്ങള്‍ കണ്ടത്. ദൃശ്യങ്ങള്‍ പരിശോധിക്കുന്നതിനെ പ്രതികള്‍ എതിര്‍ത്തിരുന്നു. വിചാരണ വേളയിലാണ് തെളിവുകള്‍ പരിശോധിക്കുന്നതെന്നും, കേസ് അന്വേഷണ ഘട്ടത്തിലാണെന്നും പ്രതികളുടെ അഭിഭാഷകര്‍ ചൂണ്ടിക്കാട്ടി. ഈ എതിര്‍പ്പ് തള്ളിയാണ് കോടതി ഇഡി ഉദ്യോഗസ്ഥരെ ആക്രമിക്കുന്നതിന്റെ ദൃശ്യങ്ങള്‍ പരിശോധിച്ചത്.

കേസില്‍ 25 സിപിഎം പ്രവര്‍ത്തകരാണ് അറസ്റ്റിലായത്. ഇതില്‍ 10 പ്രതികളുടെ ജാമ്യാപേക്ഷയാണ് കോടതി പരിഗണിക്കുന്നത്. പ്രതികള്‍ക്ക് ജാമ്യം നല്‍കുന്നതിനെ പ്രോസിക്യൂഷന്‍ എതിര്‍ത്തു. എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റും കേസില്‍ കക്ഷി ചേര്‍ന്നിരുന്നു. ആക്രമണം നിസ്സാരമായി കാണാനാകില്ലെന്നും, ബംഗാള്‍ മോഡലില്‍ ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച് ഭീഷണിപ്പെടുത്തി അന്വേഷണം അട്ടിമറിക്കാനാണ് പ്രതികള്‍ ശ്രമിച്ചതെന്നാണ് ഇഡി വാദിച്ചത്.

ഇഡി ഉദ്യോഗസ്ഥരെ തടയാനായി പെട്ടെന്നു തന്നെ മുന്നൂറോളം പേരാണ് അവിടെ തടിച്ചു കൂടിയത്. ഇത് രാഷ്ട്രീയമായ ഗൂഢാലോചനയുടെ ഭാഗമാണെന്നും ഇഡി വാദിച്ചു. അന്വേഷണം പ്രാരംഭ ഘട്ടത്തിലാണെന്നും, അതിനാല്‍ പ്രതികള്‍ക്ക് ജാമ്യം നല്‍കരുതെന്നും ഇഡി വാദിച്ചു. കേസിലെ 9-ാം പ്രതി ഹരീഷ് കുമാറിന് ജാമ്യം അനുവദിച്ചതാണ് വിവാദമായത്. അന്വേഷണം അവസാനിച്ചുവെന്ന് അന്നത്തെ പ്രോസിക്യൂട്ടര്‍ ഗീനാകുമാരി കോടതിയെ അറിയിച്ചതിനെത്തുടര്‍ന്നാണ് ജാമ്യം അനുവദിച്ചത്. ഇതു വിവാദമായതോടെ ഗീനാകുമാരിയെ മാറ്റി, പുതിയ സ്‌പെഷല്‍ പ്രോസിക്യൂട്ടറെ നിയോഗിച്ചിരുന്നു.

ED Attack Case: Verdict today on the bail plea of ​​10 accused CPM workers

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

​Jantar Mantar Protest: എംപിമാരുടെ വാഹനം തടഞ്ഞ് പൊലീസ്, റോഡിലിറങ്ങി പ്രതിഷേധവുമായി രാഹുലും പ്രിയങ്കയും; തലസ്ഥാനം സംഘർഷ ഭരിതം

റിട്ടയര്‍ ആയോ?, കൈയില്‍ വലിയ തുക ഉണ്ടോ?; എങ്ങനെ നിക്ഷേപിക്കണം എന്ന കണ്‍ഫ്യൂഷന്‍ വേണ്ട!, ഇതാ ഒരു പ്ലാന്‍

'ചേട്ടാ, നമ്മുടെ ഈ ഫോട്ടോയ്ക്ക് മിനിമം ഒരു “പയിനായിരം” ലൈക്ക് എങ്കിലും കിട്ടുമെന്ന് തോന്നുന്നു'; ചിത്രവുമായി മനോജ് കെ ജയൻ

ചോറും ബീൻസും ഓട്സും വാൽനട്ടും, ആരോ​ഗ്യകരമായ 5 ഭക്ഷണ കോമ്പിനേഷൻ

തൃക്കണ്ണാപുരം കൈക്കൂലി വിവാദം; സിപിഎം കൗൺസിലർക്കെതിരെ വിജിലൻസ് അന്വേഷണത്തിന് ഉത്തരവ്