കാരക്കോണം മെഡിക്കല്‍ കോളജ് കോഴക്കേസില്‍ ഇഡി കുറ്റപത്രം സമര്‍പ്പിച്ചു ഫയല്‍
Kerala

കോഴ വാങ്ങിയത് മുന്‍ ബിഷപ്പ് ധര്‍മരാജ് റസാലവും ബെന്നറ്റ് എബ്രഹാമും; നടന്നത് കോടികളുടെ കള്ളപ്പണം വെളുപ്പിക്കല്‍; കുറ്റപത്രം

28 പേരില്‍ നിന്ന് തട്ടിയെടുത്ത തുകയില്‍ മൂന്ന് കോടി ഇടവകയ്ക്ക് കൈമാറിയെന്നും കോഴ വാങ്ങിയത് മുന്‍ ബിഷപ്പ് ധര്‍മരാജ് റസാലവും ബെനറ്റ് എബ്രഹാമുമാണെന്ന് കുറ്റപത്രത്തില്‍ പറയുന്നു

Author : സമകാലിക മലയാളം ഡെസ്ക്

കൊച്ചി: കാരക്കോണം മെഡിക്കല്‍ കോളജ് കോഴക്കേസില്‍ ഇഡി കുറ്റപത്രം സമര്‍പ്പിച്ചു. സിഎസ്‌ഐ സഭ മുന്‍ ബിഷപ് ധര്‍മ്മരാജ് റസാലവും ബെന്നറ്റ് എബ്രഹാമും ഉള്‍പ്പെടെ നാലുപേരെയാണ് കേസില്‍ പ്രതിചേര്‍ത്തിട്ടുള്ളത്. കലൂരിലെ പിഎംഎല്‍എ കോടതിയിലാണ് കുറ്റപത്രം സമര്‍പ്പിച്ചത്. മെഡിക്കല്‍ പ്രവേശനത്തിനായി കോഴ വാങ്ങി വിദേശത്തേക്ക് കടത്തിയെന്നാണ് കേസ്.

7.22 കോടിയുടെ കള്ളപ്പണം വെളുപ്പിക്കലാണ് നടന്നതെന്ന് ഇഡി കുറ്റപത്രത്തില്‍ പറയുന്നു. 28 പേരില്‍ നിന്ന് തട്ടിയെടുത്ത തുകയില്‍ മൂന്ന് കോടി ഇടവകയ്ക്ക് കൈമാറിയെന്നും കോഴ വാങ്ങിയത് മുന്‍ ബിഷപ്പ് ധര്‍മരാജ് റസാലവും ബെന്നറ്റ് എബ്രഹാമുമാണെന്ന് കുറ്റപത്രത്തില്‍ പറയുന്നു. ബെന്നറ്റിന് ഇടപാടില്‍ നേരിട്ട് പങ്കുണ്ടെന്നും പരാതി ഉയര്‍ന്നപ്പോള്‍ 6.27 കോടി തിരികെ നല്‍കി ഒത്തുതീര്‍പ്പിന് ശ്രമിച്ചെന്നും കുറ്റപത്രത്തില്‍ ഉണ്ട്.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

സഭാ മുന്‍ സെക്രട്ടറി ടിടി പ്രവീണും പ്രതിസ്ഥാനത്തുണ്ട്. കേസില്‍ മെഡിക്കല്‍ കോളജ് ഡയറക്ടര്‍ ബെനറ്റ് എബ്രഹാമിനെയും സിഎസ്‌ഐ സഭ സെക്രട്ടറി ടിടി പ്രവീണിനെയും ഇഡി നേരത്തെ പലതവണ ചോദ്യം ചെയ്തിരുന്നു. കൊച്ചി ഇഡി ഓഫീസിലേക്ക് വിളിച്ചുവരുത്തിയാണ് ഇരുവരെയും ചോദ്യം ചെയ്തത്.

കേസ് നേരത്തെ ക്രൈംബ്രാഞ്ച് അന്വേഷിച്ചിരുന്നു. ഇതിന് പിന്നാലെയാണ് അന്വേഷണം ഇഡി ഏറ്റെടുത്തത്

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കാഫിര്‍ സ്‌ക്രീന്‍ ഷോട്ട് കേസില്‍ ഡിവൈഎഫ്‌ഐ നേതാവ് അറസ്റ്റില്‍

തിരുനാമകീര്‍ത്തനം പാടുവാനല്ലെങ്കില്‍...; ഫാ. മൈക്കിള്‍ പനച്ചിക്കല്‍ അന്തരിച്ചു

'എന്നോളം പഴക്കമുള്ള അമ്മയുടെ സാരിയിൽ'; ചിത്രം പങ്കുവച്ച് സംവൃത

'ഞാനേ ഒരു ഉമ്മ തന്നോട്ടേ...' മമ്മൂട്ടിയോട് എംജി ശ്രീകുമാർ, 'പിച്ചകപ്പൂങ്കാവുകൾക്കുമപ്പുറം' പാടി ലെജൻഡ്സ്, വൈറലായി വിഡിയോ

ഓഡിയോളജി,സ്പീച്ച് ലാംഗ്വേജ് പാതോളജി കോഴ്‌സുകൾക്ക് അപേക്ഷിക്കാം

SCROLL FOR NEXT