സിപിഎം പ്രതിഷേധ പ്രകടനം 
Kerala

മുഹമ്മദ് റിയാസിന്റെ വീട്ടിലെ ഇഡി റെയ്ഡ്; സിപിഎം ജില്ലാ സെക്രട്ടറി ഉള്‍പ്പടെ 57 പേര്‍ക്കെതിരെ കേസ്

സിപിഎം ജില്ലാ സെക്രട്ടറി എം മെഹബൂബ്, സിപിഎം സംസ്ഥാന സമിതി അംഗങ്ങളായ പി മോഹനന്‍, എ പ്രദീപ്കുമാര്‍, ഡിവൈഎഫ്‌ഐ സംസ്ഥാന പ്രസിഡന്റ് വി വസീഫ് തുടങ്ങി 57 പേര്‍ക്കെതിരെ പൊലീസ് കേസ് റജിസ്റ്റര്‍ ചെയ്തു.

Author : സമകാലിക മലയാളം ഡെസ്ക്
Edited By : Sujith

കോഴിക്കോട്: പിഎ മുഹമ്മദ് റിയാസ് എംഎല്‍എയുടെ കോട്ടൂളിയിലെ വീട്ടില്‍ ബുധനാഴ്ച ഇഡി നടത്തിയ തിരച്ചിലിനിടെ വീടിനു മുന്നിലെ പൊതുറോഡില്‍ മുദ്രാവാക്യം വിളിച്ച് മാര്‍ഗതടസ്സം ഉണ്ടാക്കിയതിന് സിപിഎം ജില്ലാ സെക്രട്ടറി എം മെഹബൂബ്, സിപിഎം സംസ്ഥാന സമിതി അംഗങ്ങളായ പി മോഹനന്‍, എ പ്രദീപ്കുമാര്‍, ഡിവൈഎഫ്‌ഐ സംസ്ഥാന പ്രസിഡന്റ് വി വസീഫ് തുടങ്ങി 57 പേര്‍ക്കെതിരെ പൊലീസ് കേസ് റജിസ്റ്റര്‍ ചെയ്തു.

ഡ്യൂട്ടിയിലുള്ള പൊലീസുകാരുമായി ബലപ്രയോഗം നടത്തുകയും റോഡില്‍ കുത്തിയിരുന്ന് ഗതാഗത തടസം നടത്തിയതിനുമാണ് കേസ്. ഇഡി ഉദ്യോഗസ്ഥര്‍ ആക്രമിക്കപ്പെട്ടത് ദേശീയ തലത്തില്‍ വലിയ ചര്‍ച്ചയാകുകയും പൊലീസിനു നാണക്കേടാകുകയും ചെയ്ത സാഹചര്യത്തിലായിരുന്നു നടപടി. ഇതിനിടെയാണ് കോഴിക്കോട് പി.എ.മുഹമ്മദ് റിയാസ് എംഎല്‍എയുടെ വീടിനു മുന്നില്‍ സിപിഎം പ്രവര്‍ത്തകര്‍ നടത്തിയ പ്രതിഷേധത്തിനെതിരെയും പൊലീസ് കേസ് എടുത്തത്.

ED Raid at Mohammed Riyas's House: Case Registered Against 57 People, Including CPM District Secretary

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ഹോർമുസ് കടലിടുക്കിൽ ഇറാൻ ആക്രമണം; ഇന്ത്യക്കാരൻ കൊലപ്പെട്ടു, എട്ട് പേർക്ക് പരിക്ക്

പ്രതിപക്ഷ ഉപനേതാവ്: സിപിഐയെ അനുനയിപ്പിക്കാന്‍ സിപിഎം; ബിനോയ് വിശ്വവുമായി ഇന്ന് ചര്‍ച്ച

സുഗതന്റെ സത്യപ്രതിജ്ഞ ഇന്ന്; ജയിലില്‍ സത്യപ്രതിജ്ഞ സംസ്ഥാനത്ത് ഇതാദ്യം

Today's Rashi Phalam July 14 | ജോലിയിൽ മുന്നേറ്റം, സാമ്പത്തിക ഇടപാടിൽ ശ്രദ്ധ വേണം

'പ്രതികരിക്കാന്‍ നിര്‍വാഹമില്ലാത്ത അവസ്ഥ, എന്നോട് പൊറുക്കുക'; അന്വേഷണങ്ങള്‍ നടക്കട്ടെ; മറുപടിയുമായി മുഹമ്മദ് അഷീല്‍