പ്രതീകാത്മക ചിത്രം 
Kerala

സ്‌കൂള്‍ തുറക്കാന്‍ ദിവസങ്ങള്‍ മാത്രം; അധ്യാപകരുടെ സ്ഥലംമാറ്റം തടഞ്ഞ് വിദ്യാഭ്യാസ വകുപ്പ്

Author : സമകാലിക മലയാളം ഡെസ്ക്
Edited By : Amal Joy

തിരുവനന്തപുരം: സ്‌കൂള്‍ അധ്യാപകരുടെ സ്ഥലംമാറ്റം തടഞ്ഞ് വിദ്യാഭ്യാസ വകുപ്പ്. 2026 - 27 അധ്യയന വര്‍ഷത്തെ സ്ഥലംമാറ്റമാണ് തടഞ്ഞത്. സെന്‍സസ് ചുമതലകള്‍ക്കയാണ് നടപടി എന്നാണ് വിശദീകരണം. സ്‌കൂള്‍ തുറക്കാന്‍ ദിവസങ്ങള്‍ മാത്രം ബാക്കിയിരിക്കുകയാണ് വിദ്യാഭ്യാസ വകുപ്പിന്റെ നടപടി. ഇതോടെ ജില്ലാതലത്തിലുള്ള അധ്യാപകരുടെ സ്ഥലംമാറ്റം മരവിച്ചു. സെന്‍സസ് ഡ്യൂട്ടിയില്‍ ഇല്ലാത്ത പ്രധാന അധ്യാപകരുടെ സ്ഥലംമാറ്റവും തടഞ്ഞു.

എന്നാല്‍, സെന്‍സസ് കണക്കിലെടുത്ത് അധ്യാപക സ്ഥലംമാറ്റം വേണ്ടെന്നു വയ്ക്കാന്‍ തീരുമാനിച്ചിട്ടില്ലെന്ന് വിദ്യാഭ്യാസ മന്ത്രി ഷംസുദ്ദീന്‍. ഉത്തരവ് പുറത്തിറങ്ങിയതിനെ കുറിച്ച് തനിക്ക് അറിയില്ലെന്നും മന്ത്രി പറഞ്ഞു.

വിദ്യാഭ്യാസ വകുപ്പിന്റെ നടപടി പുതിയ സര്‍ക്കാരിന്റെ അധ്യാപക ദ്രോഹ നടപടിയെന്ന് കേരള സ്‌കൂള്‍ ടീച്ചേഴ്‌സ് അസോസിയേഷന്‍ വ്യക്തമാക്കി.ഉത്തരവ് പിന്‍വലിക്കണമെന്ന് കെഎസ്ടിഎ ആവശ്യപ്പെട്ടു.

Education department blocks transfer of teachers

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ടെക്‌സാസില്‍ ഫ്രാന്‍സിന്റെ 'വാട്ടര്‍ ലൂ'; 'ഞങ്ങളാണ് നമ്പര്‍ വണ്‍'; സ്‌പെയിന്‍ ലോകകപ്പ് ഫൈനലില്‍

'ആകാശ നീല വേണ്ട, കടും നീല തന്നെ വേണം.. അതെന്താ'! ലോകകപ്പിൽ 'കുപ്പായ നിറം' ചില്ലറ കാര്യമല്ല

'ലൈവിനിടെ അപമാനിച്ചു'; 22കാരിയുടെ പരാതിയില്‍ 'തൊപ്പി'യുടെ കൂട്ടാളി മമ്മു പിടിയില്‍

'നര്‍ക്കോട്ടിക്‌സ് ഈസ് എ ഡേര്‍ട്ടി ബിസിനസ്'; തമിഴ്‌നാട് മുഖ്യമന്ത്രി വിജയ്‌യുമായി രമേശ് ചെന്നിത്തല കൂടിക്കാഴ്ച നടത്തും

കണ്ണൂരിലെ 5 സ്വകാര്യ ആശുപത്രികളിലെ നഴ്‌സ് സമരം ഒത്തുതീർന്നു