പ്രതീകാത്മക ചിത്രം 
Kerala

 13കാരിയെ പീഡിപ്പിച്ച കേസില്‍ അമ്മയും രണ്ടാനച്ഛനും ഉള്‍പ്പെടെ എട്ടുപേര്‍ കുറ്റക്കാരെന്ന് കോടതി; വിധി 14 വര്‍ഷത്തിന് ശേഷം 

മുക്കത്ത് 13കാരിയെ പീഡിപ്പിച്ച കേസില്‍ അമ്മയും രണ്ടാനച്ഛനും ഉള്‍പ്പെടെ എട്ടുപേര്‍ കുറ്റക്കാരെന്ന് കോഴിക്കോട് പ്രത്യേക കോടതി

Author : സമകാലിക മലയാളം ഡെസ്ക്

കോഴിക്കോട്:  മുക്കത്ത് 13കാരിയെ പീഡിപ്പിച്ച കേസില്‍ അമ്മയും രണ്ടാനച്ഛനും ഉള്‍പ്പെടെ എട്ടുപേര്‍ കുറ്റക്കാരെന്ന് കോഴിക്കോട് പ്രത്യേക കോടതി. സംഭവം നടന്ന് 14 വര്‍ഷത്തിന് ശേഷമാണ് വിധി. എട്ടാം പ്രതിയേയും പത്താം പ്രതിയേയും കോടതി വെറുതെ വിട്ടു. ഇനി അഞ്ചുപ്രതികളെ കൂടി കണ്ടെത്താനുണ്ട്.

13വയസുകാരിയെ രണ്ടാനച്ഛന്‍ അമ്മയുടെ സഹായത്തോടെ ലൈംഗികമായി പീഡിപ്പിച്ച് നിരവധി പേര്‍ക്ക് കാഴ്ചവെച്ചു എന്നതാണ് കേസ്.  പ്രായപൂര്‍ത്തിയാവാത്ത കുട്ടിയെ പീഡിപ്പിച്ചതിനും വ്യഭിചാരത്തിന് വിറ്റത്തിനും ബലാത്സംഗത്തിനും ഇന്ത്യന്‍ ശിക്ഷാനിയമം 366 എ, 372, 373, 376 തുടങ്ങി വിവിധ വകുപ്പുകള്‍ അനുസരിച്ചാണ് 10 പ്രതികള്‍ക്കെതിരെ കുറ്റം ചുമത്തിയിരുന്നത്. 

മാതാപിതാക്കള്‍ വിവാഹമോചനം നടത്തിയതിനാല്‍ മാതാവിനും രണ്ടാനച്ഛനുമൊപ്പം കഴിഞ്ഞ കുട്ടിയെ പ്രലോഭിപ്പിച്ച് ഇരുവരും 2007 -08 കാലത്ത് കോഴിക്കോട്, ഊട്ടി, ഗുണ്ടല്‍പേട്ട, വയനാട്, മണാശേരി തുടങ്ങി നിരവധിയിടങ്ങളില്‍ വീട്ടിലും ഹോട്ടലുകളിലുമായി പലര്‍ക്കായി പണത്തിനു വേണ്ടി കാഴ്ചവെച്ച് പീഡനത്തിനിരയാക്കിയെന്നാണ് കേസ്. പീഡനം സഹിക്കാനാവാതെ പിതാവിന് അടുത്തെത്തിയ കുട്ടിയെ അദ്ദേഹം കോഴിക്കോട് അന്വേഷി ഷോര്‍ട്ട് സ്‌റ്റേ ഹോമിലെത്തിക്കുകയായിരുന്നു. കുട്ടി ജില്ലാ പൊലീസ് സൂപ്രണ്ടിന് നല്‍കിയ പരാതി മുക്കം പൊലീസിന് കൈമാറി. തുടര്‍ന്ന് നിര്‍ധന വിദ്യാര്‍ഥികള്‍ക്കുള്ള മഹിള സമഖ്യയുടെയും നിര്‍ഭയയുടെയും സംരക്ഷണത്തില്‍ കഴിഞ്ഞിരുന്ന കുട്ടി അവിടെനിന്നെത്തിയാണ് കോടതിയില്‍ മൊഴി നല്‍കിയത്. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

45,000 ടൺ എൽപിജി; പ്രതിസന്ധിക്കിടെ ഹോർമുസ് കടന്ന് 'സർവ് ശക്തി' ഇന്ത്യയിലേയ്ക്ക് എത്തുന്നു

തുടരെ അര്‍ധ സെഞ്ച്വറി, കത്തും ഫോം തുടര്‍ന്ന് ഋതുരാജ്; രണ്ടാം 'എല്‍ ക്ലാസിക്കോ'യിലും മുംബൈ വീണു

കുറിഞ്ഞി ഓർത്തഡോക്സ് പള്ളിയിൽ സംഘർഷം; ഇരു വിഭാ​ഗങ്ങൾ ഏറ്റുമുട്ടി, 3 പേർക്ക് പരിക്ക്; സ്ഥലത്ത് പൊലീസിനെ വിന്ന്യസിച്ചു

അന്ന് സെഞ്ച്വറി, ഇന്ന് 11 റണ്‍സ്; രണ്ടാം എല്‍ ക്ലാസിക്കോയില്‍ തിളങ്ങാതെ സഞ്ജു

നമാന്‍ ധിര്‍ നേടിയ 57 രക്ഷപ്പെടുത്തി; 'എല്‍ ക്ലാസിക്കോ' ജയിക്കാന്‍ ചെന്നൈ താണ്ടണം 160 റണ്‍സ്

SCROLL FOR NEXT