Dilshan 
Kerala

ഉറക്കത്തിൽ മൂര്‍ഖന്റെ കടിയേറ്റു; ചിറയിന്‍കീഴിൽ എട്ടു വയസ്സുകാരൻ മരിച്ചു

പുലര്‍ച്ചെ നാലു മണിയോടെയാണ് കുട്ടിയെ പാമ്പു കടിച്ച വിവരം അറിഞ്ഞത്

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: ചിറയിന്‍കീഴ് എട്ടു വയസ്സുകാരന്‍ പാമ്പു കടിയേറ്റ് മരിച്ചു. തിരുവനന്തപുരം ചിറയിന്‍കീഴ് അഴൂരിലാണ് സംഭവം. ഉറങ്ങുന്നതിനിടെയാണ് കുട്ടിക്ക് പാമ്പുകടിയേറ്റത്.

ചിറയിന്‍കീഴ് മൂലയില്‍ വീട്ടില്‍ ദിലീപ്- അനു ദമ്പതികളുടെ മകന്‍ ദില്‍ഷന്‍ ആണ് മരിച്ചത്. പുലര്‍ച്ചെ നാലു മണിയോടെയാണ് കുട്ടിയെ പാമ്പു കടിച്ച വിവരം അറിഞ്ഞത്.

ഉടന്‍ തന്നെ ചിറയിന്‍കീഴ് ആശുപത്രിയിലെത്തിച്ചു. പ്രാഥമിക ശുശ്രൂഷ നല്‍കിയശേഷം ഉടന്‍ തന്നെ തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

നാട്ടുകാർ വീട്ടിൽ നടത്തിയ തിരിച്ചിലിൽ കുട്ടി കിടന്ന മുറിയിൽ നിന്നും മൂർഖൻ പാമ്പിനെ കണ്ടെത്തി. തൃശൂരിൽ സഹോദരങ്ങൾക്ക് പാമ്പുകടിയേറ്റതിൽ ഒരു കുട്ടി മരിച്ചതിന്റെ നൊമ്പരം മാറും മുമ്പാണ് മറ്റൊരു കുട്ടിയുടെ മരണം കൂടി ഉണ്ടായിരിക്കുന്നത്.

Eight-year-old boy ( Dilshan ) dies of snake bite in Chirayinkeezhu

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

വോട്ടെണ്ണല്‍ കഴിഞ്ഞാല്‍ ഇന്ധനവില കൂടുമോ?; ബ്രെന്‍ഡ് ക്രൂഡ് വില വീണ്ടും നൂറ് ഡോളര്‍ കടന്നു, ഹോര്‍മുസില്‍ സംഘര്‍ഷം പുകയുന്നു

'സുമതി വളവിന്' മുരളിയ്ക്ക് ചെലവായത് '20 കോടി', സിനിമ കണ്ടപ്പോള്‍ തലയില്‍ കൈ വച്ചുപോയി: വേണു കുന്നപ്പിള്ളി

സ്വര്‍ണവില റിവേഴ്‌സില്‍; ഒറ്റയടിക്ക് 880 രൂപ കുറഞ്ഞു, 1,13,000ല്‍ താഴെ

കൽപ്പാക്കം ആണവ നിലയത്തിന്റെ സിഎംഡിയായി മലയാളി; സുരേഷ് ബാബു ചുമതലയേറ്റു

ചാരമായാലും മണം പിടിച്ചു കണ്ടെത്തും, ദുരന്തഭൂമിയിൽ കാണാതായവരെ തേടി മർഫിയും മായയും ഏയ്ഞ്ചലും

SCROLL FOR NEXT