മത്തി 
Kerala

അടുത്ത കൊല്ലം മത്തി കിട്ടില്ല, വില്ലന്‍ എല്‍ നിനോ; വില കുതിച്ചുയരാന്‍ സാധ്യത

കടലിലെ താപനില ഉയരുന്നത് മത്തിയുടെ പ്രധാന ആഹാരമായ പ്ലവഗങ്ങളുടെ ഉത്പാദനം കുറയ്ക്കും

Author : സമകാലിക മലയാളം ഡെസ്ക്
Edited By : ബിജീഷ് ബാലകൃഷ്ണൻ

തിരുവനന്തപുരം: മലയാളികളുടെ പ്രിയപ്പെട്ട മത്സ്യമായ മത്തിയുടെ ലഭ്യത വൈകാതെ കുറഞ്ഞേക്കും. ആഗോള സമുദ്രതാപന പ്രതിഭാസമായ എല്‍ നിനോ ശക്തമാകുന്നതോടെ കേരള തീരത്ത് മത്തിയുടെ ലഭ്യതയില്‍ വന്‍ ഇടിവുണ്ടാകുമെന്ന് കേന്ദ്ര സമുദ്രമത്സ്യ ഗവേഷണ സ്ഥാപനം (സിഎംഎഫ്ആര്‍ഐ) മുന്നറിയിപ്പ് നല്‍കുന്നു. ലഭ്യത കുറയുന്നതോടെ അടുത്ത വര്‍ഷം വിപണിയില്‍ മത്തിയുടെ വില കുതിച്ചുയരുമെന്നാണ് ആശങ്ക.

സമുദ്രോപരിതലത്തിലെ താപനിലയിലുണ്ടാകുന്ന വ്യതിയാനങ്ങളും കാലാവസ്ഥാ വ്യതിയാനവുമാണ് മത്തിയുടെ പ്രജനനത്തെയും ലഭ്യതയെയും സാരമായി ബാധിക്കുന്നത്. സാധാരണയായി ജൂണ്‍, ജൂലൈ മാസങ്ങളിലെ ട്രോളിങ് നിരോധന സമയത്ത് മത്തിയുടെ ലഭ്യതയില്‍ ഉണ്ടാകാറുള്ള സ്വാഭാവിക മാറ്റങ്ങള്‍ക്ക് പുറമെയാണ് ഇത്തവണ എല്‍ നിനോ പ്രതിഭാസവും വില്ലനാകുന്നത്.

കടലിലെ താപനില ഉയരുന്നത് മത്തിയുടെ പ്രധാന ആഹാരമായ പ്ലവഗങ്ങളുടെ ഉത്പാദനം കുറയ്ക്കും. ഇത് മത്തിക്കൂട്ടങ്ങള്‍ കേരള തീരത്തുനിന്ന് കൂട്ടത്തോടെ അകന്നുപോകാനോ വംശവര്‍ധന കുറയാനോ കാരണമാകുമെന്നാണ് സിഎംഎഫ്ആര്‍ഐ വ്യക്തമാക്കുന്നത്. മുന്‍വര്‍ഷങ്ങളിലും എല്‍ നിനോ പ്രതിഭാസം ശക്തമായപ്പോള്‍ കേരളത്തില്‍ മത്തി ലഭ്യതയില്‍ വലിയ ഇടിവ് രേഖപ്പെടുത്തിയിരുന്നു.

കേരളത്തിലെ സാധാരണക്കാരുടെ പ്രധാന ആശ്രയമായ മത്തിയുടെ ലഭ്യത കുറയുന്നത് മത്സ്യത്തൊഴിലാളികളെയും കച്ചവടക്കാരെയും ഒരുപോലെ പ്രതിസന്ധിയിലാക്കും. വരും മാസങ്ങളില്‍ വിപണിയില്‍ മത്തിക്ക് കടുത്ത ക്ഷാമം നേരിടാനും, തമിഴ്നാട് ഉള്‍പ്പെടെയുള്ള ഇതര സംസ്ഥാനങ്ങളില്‍ നിന്ന് കൂടുതല്‍ വില നല്‍കി മത്തി എത്തിക്കേണ്ടി വരാനും ഇത് കാരണമാകും.

തുടര്‍ച്ചയായ സമുദ്രതാപനം പവിഴപ്പുറ്റുകളുടെ നാശത്തിനും അതുവഴി ചെമ്പല്ലി പോലെ പവിഴപ്പുറ്റുകളെ ആശ്രയിച്ചു കഴിയുന്ന മത്സ്യങ്ങളുടെ സ്വാഭാവിക പ്രജനനത്തെയും ലഭ്യതയെയും ബാധിക്കുമെന്നും സിഎംഎഫ്ആര്‍ഐ പഠനം പറയുന്നു. എല്‍ നിനോയുടെ പശ്ചാത്തലത്തില്‍ മത്സ്യത്തൊഴിലാളികള്‍ക്കും കര്‍ഷകര്‍ക്കും ഈ വര്‍ഷം തന്നെ സിഎംഎഫ്ആര്‍ഐ പ്രത്യേക ജാഗ്രത നിര്‍ദേശം പുറത്തിറക്കും.

El Niño: sardine availability in Kerala set to drop, prices likely to skyrocket

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'കമ്മീഷണര്‍ അങ്ങയെ പറ്റിച്ചതാണ് സാര്‍'; രമേശ് ചെന്നിത്തലയോട് അന്‍സിബ

റിവേഴ്‌സിട്ട് സ്വര്‍ണവില; 1,06,000ല്‍ താഴെ

RITES: റെയിൽവേയിൽ എഞ്ചിനീയർമാർക്ക് അവസരം; കേരളത്തിൽ നിയമനം, അഭിമുഖത്തിലൂടെ ജോലി നേടാം

അന്ന് ഒലിവര്‍ കാന്‍, ഇന്ന് ലാമന്‍സിന് പറ്റിയതും അതേ പിഴവ്; സ്‌പെയിനിനായി ഗോള്‍ അടിച്ചതും പകരക്കാരന്‍

കളഞ്ഞുകിട്ടിയ ലക്ഷങ്ങള്‍ വിലയുള്ള സ്വര്‍ണമാല ഉടമയ്ക്ക് തിരികെ നല്‍കി; മാതൃകയായി ഗുരുവായൂര്‍ ദേവസ്വം ജീവനക്കാര്‍