Elamaram Kareem ഫെയ്സ്ബുക്ക്
Kerala

എളമരം കരീം സിഐടിയു അഖിലേന്ത്യാ ജനറൽ സെക്രട്ടറി; സുദീപ് ദത്ത പ്രസിഡന്റ്

അഖിലേന്ത്യാ ജനറൽ സെക്രട്ടറിയായതോടെ എളമരം കരീം സിഐടിയു സംസ്ഥാന സെക്രട്ടറി പദം ഒഴിയും

സമകാലിക മലയാളം ഡെസ്ക്

വിശാഖപട്ടണം: സിഐടിയു അഖിലേന്ത്യാ ജനറൽ സെക്രട്ടറിയായി എളമരം കരീമിനെ തെര‍ഞ്ഞെടുത്തു. ഈ പദവിയിലെത്തുന്ന ആദ്യ മലയാളിയാണ്. അഖിലേന്ത്യ പ്രസിഡന്റായി സുദീപ് ദത്തയെയും ട്രഷററായി എം സായ്ബാബുവിനെയും തെരഞ്ഞെടുത്തു.

വിശാഖപട്ടണത്ത് നടന്ന പതിനെട്ടാം അഖിലേന്ത്യ സമ്മേളനത്തിലാണ് പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തത്. തപൻ സെൻ, കെ ഹേമലത, ടി പി രാമകൃഷ്ണൻ, ജെ മേഴ്സിക്കുട്ടിയമ്മ, പി നന്ദകുമാർ, കെ ചന്ദ്രൻപിള്ള, ജി ബേബിറാണി എന്നിവർ വൈസ് പ്രസിഡന്റുമാരാണ്.

കെ എൻ ​ഗോപിനാഥ്, ദീപ കെ രാജൻ, ജി സുകുമാരൻ, ഡി ഡി രാമാനന്ദൻ, എ ആർ സിന്ധു, എസ് കണ്ണൻ, ഉഷ റാണി, സുരേഖ, മീനാക്ഷി സുന്ദരം തുടങ്ങിയവരെ സെക്രട്ടറിമാരായും തെരഞ്ഞെടുത്തിട്ടുണ്ട്. അഖിലേന്ത്യാ ജനറൽ സെക്രട്ടറിയായതോടെ എളമരം കരീം സിഐടിയു സംസ്ഥാന സെക്രട്ടറി പദം ഒഴിയും.

Elamaram Kareem was elected as the All India General Secretary of CITU.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ശ്രീലങ്കന്‍ സമുദ്രാതിര്‍ത്തിയില്‍ അന്തര്‍വാഹിനി ആക്രമണം, ഇറാന്‍ യുദ്ധക്കപ്പല്‍ തകര്‍ന്നു; 101 നാവികസേനാ അംഗങ്ങളെ കാണാതായി

'റംസാന്‍ നിലാവ്' കിറ്റുമായി സപ്ലൈകോ

ഈ പുളി പൊളിയാണ്!

'വിവാഹം കഴിച്ചില്ലെങ്കിലും കുട്ടികളില്ലെങ്കിലും നോക്കാൻ ആള് വേണം; അത് ഓരോരുത്തരുടെയും തീരുമാനമാണ്'

20 കോടി, ഡിവൈഎഫ്‌ഐ കണക്ക് പൊതുസമക്ഷത്തിലാണ് ഓഡിറ്റ് ചെയ്യുന്നത്, കോണ്‍ഗ്രസ് പിരിച്ച തുകയെത്ര?

SCROLL FOR NEXT