ഫയല്‍ ചിത്രം 
Kerala

ഗെയില്‍ പൈപ്പ് ലൈനേയും എതിര്‍ത്തവര്‍ ഇവിടെയുണ്ട്; പത്തു പേര്‍ ചേര്‍ന്നു നടത്തുന്നത് ബഹുജന സമരമാവില്ല: എളമരം

കേരളത്തിന്റെ ബദല്‍ വികസനപദ്ധതികളെ ലോകം മുഴുവന്‍ ഉറ്റുനോക്കുകയാണെന്നും എളമരം

സമകാലിക മലയാളം ഡെസ്ക്

തൃശൂര്‍: പത്തുപേര്‍ ചേര്‍ന്ന് നടത്തുന്ന സമരം ബഹുജന സമരമല്ലെന്നും കെ റെയില്‍ കേരളത്തിന് ആവശ്യമായ വികസനപദ്ധതിയെന്നും എളമരം കരീം എംപി. കേരളത്തിന്റെ ബദല്‍ വികസനപദ്ധതികളെ ലോകം മുഴുവന്‍ ഉറ്റുനോക്കുകയാണെന്നും എളമരം പറഞ്ഞു. ബാങ്ക് എംപ്ലോയീസ് ഫെഡറേഷന്‍ ഓഫ് ഇന്ത്യയുടെ പതിനാലാമത് സംസ്ഥാന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. 

വാഹനപ്പെരുപ്പം മൂലം സംസ്ഥാനത്ത് യാത്ര അതീവ കഷ്ടതരമാണ്. ദേശീയപാത വികസനത്തിന്റെ പേരില്‍ പരമാവധി ഭൂമി ഏറ്റെടുത്തു നല്‍കിക്കഴിഞ്ഞു. കേരളത്തിലെ ജനസാന്ദ്രത മറ്റുസംസ്ഥാനങ്ങളെ അപേക്ഷിച്ച് എത്രയോ ഇരട്ടിയാണ്. റോഡ് വികസനത്തിന്റെ പേരില്‍ ഇനിയും ആളുകളെ കുടിയിറക്കാനാവില്ല. ബദല്‍ സംവിധാനം എന്ന നിലയില്‍ കെ റെയില്‍ അനിവാര്യമാണെന്നും അതു ജനങ്ങളെ ബോധ്യപ്പെടുത്തേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു. 

ഗെയില്‍ പൈപ്പ് ലൈന്‍ മറ്റൊരു വികസനമുഖമാണ്. കുറഞ്ഞചിലവില്‍ അപകടമില്ലാതെ പാചകവാതകം വീട്ടിലെത്തുന്ന ആ പദ്ധതിയേയും എതിര്‍ത്തവര്‍ ഇവിടെയുണ്ടെന്ന് അദ്ദേഹം പറഞ്ഞു. ബിജെപിയും കോണ്‍ഗ്രസും കേരളത്തിന്റെ വികസനത്തിനെതിരാണ്. ഇടതുസര്‍ക്കാറിന്റെ പ്രവര്‍ത്തനങ്ങള്‍ക്കെതിരാണ്. എന്നാല്‍ നാടിനെ വികസനത്തിന്റെ പുതിയ തലത്തിലേക്ക് ഉയര്‍ത്താനുള്ള ശ്രമമാണ് ഇടതുസര്‍ക്കാര്‍ നടത്തുന്നതെന്നും അദ്ദേഹം വിശദീകരിച്ചു.

26,27 തിയതികളിലായി തൃശൂര്‍ റീജ്യണല്‍ തിയറ്ററില്‍ നടക്കുന്ന സമ്മേളനം ശനിയാഴ്ച സമാപിക്കും. ബെഫി സംസ്ഥാന പ്രസിഡന്റ് ടി.നരേന്ദ്രന്‍ അധ്യക്ഷനായി. മുന്‍ എംപി പി.കെ.ബിജു സ്വാഗതവും ബി.സ്വര്‍ണകുമാര്‍ നന്ദിയും പറഞ്ഞു.

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Union Budget 2026 Live Updates: പ്രതീക്ഷയോടെ രാജ്യം, കേന്ദ്രമന്ത്രിസഭായോ​ഗം അൽപ്പസമയത്തിനകം, ധനമന്ത്രി- രാഷ്ട്രപതി കൂടിക്കാഴ്ച

'ആ സിനിമയിൽ എന്നാ കളിയാ ഇങ്ങേര് കളിച്ചിരിക്കുന്നേ, അന്തം വിട്ടുപോയി'; ഇന്ദ്രൻസിനെക്കുറിച്ച് മമ്മൂട്ടി

യൂറിക് ആസിഡിനെ ഭയന്ന് പരിപ്പ് കഴിക്കാറില്ലേ? പൂർണമായും ഒഴിവാക്കാതെ ഡയറ്റ് പ്ലാൻ ചെയ്യാം

വെറും വയറ്റിൽ വെളുത്തുള്ളി കഴിക്കാമോ?

എസ്ബിഐ ഓണ്‍ലൈന്‍ ഐഎംപിഎസ് ഇടപാടുകളുടെ സേവന ചാര്‍ജ് പരിഷ്‌കരിച്ചു, ഈ മാസം ബാങ്കിങ് സേവനത്തില്‍ നിരവധി മാറ്റങ്ങള്‍

SCROLL FOR NEXT