രഞ്ജിത്ത് 
Kerala

തർക്കത്തിനിടെ പിടിച്ച് തള്ളി, അനുജൻ കൊല്ലപ്പെട്ടു; സഹോദരൻ ഒളിവിൽ

സഹോദരൻ അജിത്തിനായി പൊലീസ് തെരച്ചിൽ ഊർജ്ജിതമാക്കി

Author : സമകാലിക മലയാളം ഡെസ്ക്

കോട്ടയം; മുണ്ടക്കയത്ത് സഹോദരങ്ങൾ തമ്മിലുണ്ടായ വാക്ക് തർക്കത്തിനിടെ അനുജൻ കൊല്ലപ്പെട്ടു. തോട്ടക്കര വീട്ടിൽ രഞ്ജിത്താണ് (29) കൊല്ലപ്പെട്ടത്. സംഭവത്തിനു ശേഷം രക്ഷപെട്ട സഹോദരൻ അജിത്തിനായി പൊലീസ് തെരച്ചിൽ ഊർജ്ജിതമാക്കി. 

കഴിഞ്ഞ ദിവസം രാത്രിയാണ് സംഭവമുണ്ടായത്. തർക്കത്തിനിടെ അജിത്ത് പിടിച്ചു തള്ളിയതോടെ രഞ്ജിത്തിന്റെ തലയിൽ പരുക്കേറ്റതാണ് മരണത്തിന് കാരണമായത് എന്നാണ് സൂചന. പ്രതിയെന്നു കരുതുന്ന അജിത്ത് മദ്യലഹരിയിൽ അമ്മയുമായി വഴക്കിടുന്നത് പതിവായിരുന്നു. വ്യാഴാഴ്ച രാത്രിയിലും അജിത്ത് അമ്മയുമായി വഴക്കുണ്ടാക്കി. ഇതിനിടെയാണ് രഞ്ജിത്തിന് ​ഗുരുതരമായി പരുക്കേറ്റത്. 

ഉടൻതന്നെ കാഞ്ഞിരപ്പള്ളിയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. പോസ്റ്റ്മാർട്ടത്തിനു ശേഷമേ ശരീരത്തിലെ മുറിവുകൾ സംബന്ധിച്ച് വ്യക്തത ഉണ്ടാകൂവെന്ന് മുണ്ടക്കയം പൊലീസ് അറിയിച്ചു.

ഈ വാർത്ത കൂടി വായിക്കൂ 


സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

500 രൂപ മോഷ്ടിച്ചെന്നാരോപിച്ച് മര്‍ദനം; ആറാംക്ലാസുകാരനെ തലകീഴായി കെട്ടിത്തൂക്കി, വാര്‍ഡനും പാചകക്കാരനും കസ്റ്റഡിയില്‍

'മുത്തേ...'; ശ്രദ്ധേയമായി 'സിൻ​ഗ'യിലെ പുതിയ ​ഗാനം

സൺസ്ക്രീൻ മാത്രം പോര, വേനൽക്കാലത്ത് ചർമ്മത്തെ അകത്തുനിന്നും സംരക്ഷിക്കാം

'അവനെപ്പോഴും അമ്മയുടെ നെഞ്ചത്തുതന്നെ'; ജബല്‍പൂര്‍ ബോട്ടപകടത്തില്‍ മരിച്ച അമ്മയുടെയും മകന്റെയും ദൃശ്യങ്ങള്‍

എഐ താരങ്ങൾക്ക് നിരോധനം, തിരക്കഥ മനുഷ്യർ തന്നെ രചിച്ചതാണെന്ന തെളിവ് വേണം; ഓസ്കർ നിയമങ്ങളിൽ മാറ്റം

SCROLL FOR NEXT