Moosa 
Kerala

റോഡില്‍ കലുങ്ക് നിര്‍മ്മാണത്തിനെടുത്ത കുഴിയില്‍ വീണു; വയോധികന്‍ മരിച്ചു

റോഡിലൂടെ നടന്നു വരുന്നതിനിടെ അബദ്ധത്തില്‍ കുഴിയില്‍ വീഴുകയായിരുന്നു എന്നാണ് സൂചന

സമകാലിക മലയാളം ഡെസ്ക്

കോഴിക്കോട്: റോഡില്‍ കലുങ്ക് നിര്‍മ്മാണത്തിനായി കുഴിച്ച കുഴിയില്‍ വീണ് വയോധികന്‍ മരിച്ചു. വില്യാപ്പിള്ളി സ്വദേശി മൂസയാണ് മരിച്ചത്. 55 വയസ്സായിരുന്നു.

കോഴിക്കോട് വടകര വില്യാപ്പിള്ളിയില്‍ വെച്ചായിരുന്നു അപകടം. റോഡിലൂടെ നടന്നു വരുന്നതിനിടെ അബദ്ധത്തില്‍ കുഴിയില്‍ വീഴുകയായിരുന്നു എന്നാണ് സൂചന.

ഇന്നലെ രാത്രി 11 മണിയോടെയാണ് മൂസ കുഴിയില്‍ വീണു കിടക്കുന്നത് നാട്ടുകാരുടെ ശ്രദ്ധയില്‍പ്പെടുന്നത്. ഉടന്‍ തന്നെ നാട്ടുകാര്‍ മൂസയെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരിച്ചിരുന്നു എന്നാണ് വിവരം.

Elderly man dies after falling into a pit dug for culvert construction

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ഇറാനിലെ ഏറ്റവും വലിയ പാലം യുഎസ്-ഇസ്രയേല്‍ ആക്രമണത്തില്‍ തകര്‍ന്നു, നിരവധി പേര്‍ക്ക് പരിക്ക്; 'കൂടുതല്‍ പിന്നാലെ'യെന്ന് ട്രംപ്

വടക്കനാടുകാർക്ക് ആശ്വാസം! മുട്ടിക്കൊമ്പനെ മയക്കുവെടി വെച്ചു

ഹോർമൂസ് തുറക്കണമെന്ന് യുഎന്നിൽ പ്രമേയം, ഇന്ന് ദുഃഖവെള്ളി, സഞ്ജു തിളങ്ങുമോ?; ഇന്നത്തെ 5 പ്രധാന വാർത്തകൾ

കേരളം ബൂത്തിലെത്താന്‍ ഇനി ആറു നാളുകള്‍, പ്രചാരണം ഊര്‍ജ്ജിതം; മുഖ്യമന്ത്രി ഇന്ന് ധര്‍മ്മടത്ത്; മോദി നാളെ വീണ്ടുമെത്തും

സഞ്ജു തിളങ്ങുമോ?, ഐപിഎല്ലിൽ ഇന്ന് ചെന്നൈ - പഞ്ചാബ് പോരാട്ടം

SCROLL FOR NEXT